പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) ഒരുങ്ങി കമ്പനികൾ

ബോണ്‍ബ്ലോക്ക് ടെക്നോളജീസ് ലിമിറ്റഡ്
ബോണ്‍ബ്ലോക്ക് ടെക്നോളജീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 230 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും മൂന്ന് കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രീ-ഐപിഒ പ്ലേസ്മെന്‍റും കമ്പനിയുടെ പരിഗണനയിലുണ്ട്.
എയ്കസ് ലിമിറ്റഡ്
ഒരു സിംഗിള്‍ സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ പ്രവര്‍ത്തിക്കുന്ന, എയ്റോസ്പേസ്, ഉപയോക്തൃ വിഭാഗങ്ങളില്‍ സമ്പൂര്‍ണ സംയോജിത ഉത്പാദന ശേഷി വാഗ്ദാനം ചെയ്യുന്ന ഏക പ്രിസിഷന്‍ ഘടക നിര്‍മ്മാതാക്കളായ എയ്കസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പുതുക്കിയ പ്രാഥമിക രേഖ (യുഡിആര്‍എച്ച്പി1) സമര്‍പ്പിച്ചു. പത്ത് രൂപ മുഖവിലയുള്ള 720 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 31,772,368 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബെലഗാവി മാനുഫാക്ചറിങ് ക്ലസ്റ്ററില്‍ 2009 ലാണ് കമ്പനി എയ്റോസ്പേസ് ഉപയോക്താക്കള്‍ക്കായി എയ്റോ-സ്ട്രക്ചര്‍ ഘടകങ്ങളുടെയും എയ്റോ-എഞ്ചിന്‍ ഘടകങ്ങളുടെയും നിര്‍മ്മാണം ആരംഭിച്ചത്. നിലവില്‍ എയര്‍ബസ്, ബോയിംഗ്, ബോംബാര്‍ഡിയര്‍, കോളിന്‍സ് എയ്റോസ്പേസ്, സ്പിരിറ്റ് എയ്റോ സിസ്റ്റംസ് എന്നിവയുള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.
വീവര്‍ക്ക് ഇന്ത്യ മാനേജ്മെന്‍റ് ലിമിറ്റഡ്
വീവര്‍ക്ക് ഇന്ത്യ മാനേജ്മെന്‍റ് ലിമിറ്റഡിന്‍റെ ഐപിഒ 2025 ഒക്ടോബര്‍ മൂന്ന് മുതല്‍ ഏഴ് വരെ നടക്കും. പ്രമോട്ടറുടെയും നിലവിലുള്ള നിക്ഷേപകരുടെയും 46,296,296 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 615 രൂപ മുതല്‍ 648 രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞ് 23 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 23 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, 360 വണ്‍ ഡബ്ല്യുഎഎം ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.
ലേസര്‍ പവര്‍ ആന്‍ഡ് ഇന്‍ഫ്രാ ലിമിറ്റഡ്
വൈദ്യുതി പ്രസരണ, വിതരണ മേഖലയ്ക്കുള്ള കേബിളുകള്‍, കണ്ടക്ടറുകള്‍, പ്രത്യേക ഉല്‍പ്പന്നങ്ങള്‍, ഘടകങ്ങള്‍ എന്നിവയുടെ സംയോജിത നിര്‍മ്മാതാക്കളായ ലേസര്‍ പവര്‍ ആന്‍ഡ് ഇന്‍ഫ്രാ ലിമിറ്റഡ് (എല്‍പിഐഎല്‍) പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. കൊല്‍ക്കത്ത ആസ്ഥാനമായുള്ള കമ്പനി ഐപിഒയിലൂടെ 1200 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 800 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 400 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐഐഎഫ്എല്‍ ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.
ഇൻഡോ എംഐഎം ലിമിറ്റഡ്
വലിയ പ്രിസിഷൻ എഞ്ചിനീയറിംഗ് ഘടക നിര്‍മാതാക്കളായ ഇൻഡോ എംഐഎം ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു. മെറ്റൽ ഇഞ്ചക്ഷൻ മോൾഡിംഗ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നിര്‍മാണം നടത്തുന്ന കമ്പനി 1000 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരിഉടമകളുടെ 12.97 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 200 കോടി രൂപ വരെ സമാഹരിക്കുന്ന ഒരു പ്രീ-ഐപിഒ പ്ലേസ്മെന്‍റും കമ്പനിയുടെ പരിഗണനയിലുണ്ട്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ്, എസ്‌ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.
ആര്‍വി എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍റ്സ്
ആര്‍വി എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍റ്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി 202.5 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 67,50,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ശങ്കേഷ് ജ്വല്ലേഴ്‌സ് ലിമിറ്റഡ്
പരമ്പരാഗത രീതിയില്‍ കൈകൊണ്ട് നിർമ്മിച്ച സ്വർണ്ണാഭരണങ്ങളുടെ വില്പന, ആഭരണങ്ങള്‍ ഉപയോക്താക്കളുടെ ഇഷ്ടാനുസൃതമാക്കുന്നതിനുള്ള സേവനങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശങ്കേഷ് ജ്വല്ലേഴ്‌സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു. മൂന്ന് കോടി പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ ഒരു കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രീ -ഐപിഒ പ്ലേസ്മെന്‍റും കമ്പനിയുടെ പരിഗണനയിലുണ്ട്. ആര്യമാൻ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, സ്മാർട്ട് ഹൊറൈസൺ ക്യാപിറ്റൽ അഡ്വൈസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.