ഓഹരി വിൽപനയ്ക്ക് (ഐപിഒ) ഒരുങ്ങി നിരവധി കമ്പനികൾ

പ്രൈഡ് ഹോട്ടൽസ് ലിമിറ്റഡ്
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൈഡ് ഹോട്ടൽസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു. അഞ്ച് രൂപ മുഖവിലയുള്ള 260 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും പ്രമോട്ടര്‍ ഗ്രൂപ്പിന്‍റെയും 39,239,446 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 52 കോടി രൂപയുടെ പ്രീ -ഐപിഒ പ്ലേസ്മെന്റും കമ്പനിയുടെ പരിഗണനയിലുണ്ട്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്മെന്‍റ് അഡ്വൈസേഴ്സ് ലിമിറ്റഡ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ് എന്നിവരാണ് ഐ പിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.
ആഗ്മോണ്ട് എന്‍റര്‍പ്രൈസസ് ലിമിറ്റഡ്
വ്യാപാരികള്‍ക്കും ഉപയോക്താക്കള്‍ക്കും സേവനങ്ങള്‍ ലഭ്യമാക്കുന്ന സംയോജിത സ്വര്‍ണ്ണ, വെള്ളി പ്ലാറ്റ്ഫോമായ ആഗ്മോണ്ട് എന്‍റര്‍പ്രൈസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. അഞ്ച് രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരികളുടെ ഐപിഒയിലൂടെ 800 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 620 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 180 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നുവാമ വെല്‍ത്ത് മാനേജ്മെന്‍റ് ലിമിറ്റഡ്, ഇന്‍റന്‍സീവ് ഫിസ്കല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസേഴ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.
സ്റ്റെർലൈറ്റ് ഇലക്ട്രിക് ലിമിറ്റഡ്
വേദാന്ത ഗ്രൂപ്പിന്‍റെ ഭാഗമായ, മുമ്പ് സ്റ്റെർലൈറ്റ് പവർ ട്രാൻസ്‌മിഷൻ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന സ്റ്റെർലൈറ്റ് ഇലക്ട്രിക് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു. 15,589,174 ഇക്വിറ്റി ഓഹരികളാണ് ഐപിഒയ്ക്ക് എത്തിക്കുന്നത്. ഇതില്‍ 7,793,371 പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരിഉടമകളുടെയും 7,795,803 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആക്‌സിസ് ക്യാപിറ്റൽ ലിമിറ്റഡ്, മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്മെന്‍റ് അഡ്വൈസേഴ്സ് ലിമിറ്റഡ്, നുവാമ വെൽത്ത് മാനേജ്മെന്‍റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.
വിരുപക്ഷ ഓര്‍ഗാനിക്‌സ് ലിമിറ്റഡ്
സജീവ ഔഷധ ചേരുവകളുടെയും (എപിഐ) ഇന്റര്‍ മീഡിയറ്റുകളുടെയും നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗവേഷണ വികസന (ആര്‍ ആന്റ് ഡി) അധിഷ്ഠിത ഇന്ത്യന്‍ ഔഷധ കമ്പനിയായ വിരുപക്ഷ ഓര്‍ഗാനിക്‌സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി 740 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 148 കോടി രൂപയുടെ പ്രീ -ഐപിഒ പ്ലേസ്മെന്റും കമ്പനിയുടെ പരിഗണനയിലുണ്ട്. ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.