മണിപ്പാല്‍ പെയ്മെന്‍റ് ആന്‍ഡ് ഐഡന്‍റിറ്റി സൊല്യൂഷന്‍സ് ഐപിഒയ്ക്ക്
കൊച്ചി: ആഭ്യന്തര, അന്താരാഷ്ട്ര ബാങ്കുകള്‍, ഫിന്‍ടെക്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, സര്‍ക്കാരുകള്‍ തുടങ്ങിയവയ്ക്ക് പേയ്മെന്‍റ്, തിരിച്ചറിയല്‍, സ്മാര്‍ട്ട് ടാഗിങ്, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന മണിപ്പാല്‍ പെയ്മെന്‍റ് ആന്‍ഡ് ഐഡന്‍റിറ്റി സൊല്യൂഷന്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പുതുക്കിയ പ്രാഥമിക രേഖ (യുഡിആര്‍എച്ച്പിക) സമര്‍പ്പിച്ചു. 400 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 1.75 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസേഴ്സ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ഐഐഎഫ്എല്‍ ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ്, നുവാമ വെല്‍ത്ത് മാനേജ്മെന്‍റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.
