September 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐസിഐസിഐ ലൊംബാര്‍ഡ് ‘ഷുവര്‍ട്ടി ഇന്‍ഷുറന്‍സ്’

1 min read

മുംബൈ: സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ് ‘ഷുവര്‍ട്ടി ഇന്‍ഷുറന്‍സ്’ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം ഡോളര്‍ സമ്പദ്‌വ്യവസ്ഥയാകുകയെന്ന രാജ്യത്തിന്റെ ലക്ഷ്യവുമായി യോജിച്ച്, വളര്‍ന്നുവരുന്ന ഇന്ത്യുടെ അടിസ്ഥാന സൗകര്യമേഖലക്ക് സമഗ്രമായ കവറേജ് നല്‍കുന്നതിനാണ് ഈ ഓഫര്‍. പ്രധാന കടക്കാരന്‍(സാധാരണയായി കരാറുകാരന്‍) അവരുടെ കരാര്‍ ബാധ്യതകള്‍ നിറവേറ്റുമെന്ന ഗ്യാരണ്ടിയായി ഇന്‍ഷുറന്‍സ് പ്രവര്‍ത്തിക്കുന്നു. അതാണ് ഷുവര്‍ട്ടി ഇന്‍ഷുറന്‍സുകൊണ്ട് ഉദ്ദേശിക്കുന്നത്. കരാറുകാരന്‍ നിബന്ധനകളോ പ്രതിബദ്ധതകളോ പാലിക്കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ ഇന്‍ഷുറന്‌സ് ദാതാവ് ഗുണഭോക്താവിന് സാമ്പത്തിക നഷ്ടപരിഹാരം നല്‍കും. പരമ്പരാഗത ബാങ്ക് ഗ്യാരണ്ടികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജാമ്യ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നു. മറ്റ് പ്രധാന കാര്യങ്ങള്‍ക്കായി ബാങ്കുകളെ കാണുകയും അതിനുമപ്പുറം പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വലിയ പ്രൊജക്ടുകള്‍ ഏറ്റെടുക്കാന്‍ കരാറുകാരെ അനുവദിക്കുകയും ചെയ്യുന്നു. കടബാധ്യത കുറയ്ക്കാനും മികച്ച റിസ്‌ക് മാനേജുമെന്റിലൂടെ പരിഹാര വാഗ്ദാനം നേടാനും ഇതിലൂടെ കഴിയും.

  ക്രോസ് ലിമിറ്റഡ് ഐപിഒ സെപ്തംബര്‍ 09 മുതല്‍

2025 സാമ്പത്തിക വര്‍ഷം 11.11 ലക്ഷം കോടി രൂപ അതായത് ജിഡിപിയുടെ 3.4 ശതമാനം അനുവദിച്ചുകൊണ്ട് അടിസ്ഥാന സൗകര്യമേഖലയുടെ മുന്നേറ്റം സര്‍ക്കാര്‍ ലക്ഷ്യമിടുന്നതിനാല്‍ ശക്തമായ റിസ്‌ക് കുറയ്ക്കല്‍ കവറേജുകള്‍ ഒഴിച്ചുകൂടാനാവാത്തതായി മാറിയിരിക്കുന്നുവെന്ന് ഐസിഐസിഐ ലൊംബാര്‍ഡിലെ പ്രോപ്പര്‍ട്ടി ആന്‍ഡ് കാഷ്വാലിറ്റി, യു.ഡബ്ല്യു ചീഫ് ഗൗരവ് അറോറ വ്യക്തമാക്കി. നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ്‌ലൈന്‍, മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ ദീര്‍ഘ വീക്ഷണമുള്ള സംരംഭങ്ങള്‍ക്കൊപ്പം സെക്യൂരിറ്റി ഉത്പന്നങ്ങള്‍ ഉചിതമായ സമയത്ത് എത്തിച്ചേരുന്നു. കരാറുകള്‍ ഉറപ്പിക്കുന്നതിലും പ്രൊജക്ട് എക്‌സിക്യൂഷന്‍ കൈകാര്യം ചെയ്യുന്നതിലും ബിസിനസുകള്‍ നേരിടുന്ന വെല്ലുവിളികള്‍ ഞങ്ങല്‍ മനസിലാക്കുന്നു. ഈ ആവശ്യങ്ങള്‍ സോപാധികവും നിരുപാധികവുമായ ഓപ്ഷനുകള്‍ നല്‍കുന്നതിലൂടെ അവരുടെ നിര്‍ദിഷ്ട ആവശ്യങ്ങള്‍ക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കാന്‍ ഞങ്ങള്‍ ബിസിനസുകളെ പ്രാപ്തരാക്കുന്നു- അദ്ദേഹം പറഞ്ഞു. ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്നതിലൂടെ, ബിസിനസുകള്‍ക്ക് വിശ്വസനീയമായ പങ്കാളികളായി മാറാനും സാമ്പത്തിക സാധ്യതകള്‍ മെച്ചപ്പെടുത്താനും വന്‍കിട പദ്ധതികള്‍ക്കായി മത്സരിക്കാനും വിജയിക്കാനുമുള്ള അവസരങ്ങള്‍ തുറക്കാനാകാം. മികവിനോടുള്ള ഈ പ്രതിബദ്ധത ഇന്നത്തെ മത്സരാധിഷ്ഠിത വിപണിയില്‍ സുസ്ഥിരമായ വളര്‍ച്ചക്കും വിജയത്തിനും അവരn പ്രാപ്തരാക്കുകയും ചെയ്യും.

  വ്യവസായ, പൗര സേവന പരിഷ്കാരങ്ങളില്‍ മികച്ച റാങ്കിങ് കൈവരിച്ച് കേരളം
Maintained By : Studio3