ജലദോഷവും പനിയും അകറ്റാം; തേനും കറുവപ്പട്ടയും ചേര്‍ത്ത ചായയിലൂടെ
പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ജലദോഷത്തെയും പനിയെയും പ്രതിരോധിച്ച് മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനും കറുവപ്പട്ടയും തേനും ചേര്‍ത്ത ചായ ബെസ്റ്റാണ്.
ഒരിടവേളയ്ക്ക് ശേഷം കൊറോണ വൈറസ് വീണ്ടും ആളുകളുടെ പേടി സ്വപ്‌നമായി മാറിയിരിക്കുന്നു. വീടിന് പുറത്തിറങ്ങാതെ, പ്രതിരോധ ശേഷി മെച്ചപ്പെടുത്താനുള്ള കാര്യങ്ങള്‍ ചെയ്യുകയാണ് വൈറസില്‍ നിന്നും രക്ഷ നേടാന്‍ ഇപ്പോള്‍ ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം. പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ അടുക്കളയേക്കാള്‍ മെച്ചപ്പെട്ട ഒരിടമില്ല. പ്രത്യേകിച്ച് ഇന്ത്യന്‍ അടുക്കളകള്‍ ആരോഗ്യ സംരക്ഷണ ഉള്‍പ്പന്നങ്ങളുടെ കലവറ തന്നെയാണ്. ആരോഗ്യം ശക്തിപ്പെടുത്താനും പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും നിരവധി ലളിതമായ രുചിക്കൂട്ടുകള്‍ നമുക്കിടയിലുണ്ട്.
അത്തരത്തില്‍ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു കൂട്ടാണ് കറുവപ്പട്ടയും തേനും. പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ജലദോഷത്തെയും പനിയെയും പ്രതിരോധിച്ച് മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനും കറുവപ്പട്ടയും തേനും ചേര്‍ത്ത ചായ ബെസ്റ്റാണ്. രോഗങ്ങള്‍ക്കും മുറിവുകള്‍ക്കുമെതിരെ പോരാടാന്‍ തേനിനും കറുവപ്പട്ടയ്ക്കും ഒരുപോലെ കഴിവുണ്ട്്. തേനില്‍ മുറിവുണക്കാനുള്ള ആന്റിഓക്‌സിഡന്റുകളും എന്‍സൈമുകളും അടങ്ങിയിട്ടുണ്ട്. മാത്രമല്ല ബാക്ടീരിയകള്‍ക്കെതിരെ പോരാടാനും അണുബാധയില്‍ നിന്ന് സംരക്ഷിക്കാനും ശരീരത്തിലെ കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാട് തീര്‍ക്കാനും തേനിന് കഴിവുണ്ട്. സമാനമായി കറുവപ്പട്ടയും അണുബാധയകറ്റാനും കേടുപാടുകള്‍ പരിഹരിക്കാനും മികച്ച ഒന്നാണ്.
ഇവ രണ്ടും ഒന്നിച്ചുചേര്‍ന്നാല്‍, അലര്‍ജി ഇല്ലാതാക്കാനും ശരീരത്തിലെ മുറിവുകള്‍ ഉണക്കാനും ഏറ്റവും മികച്ച ഔഷധക്കൂട്ടാകും. മലബന്ധം അകറ്റാനും കറുവപ്പട്ടയും തേനും ചേര്‍ന്ന കൂട്ട് സഹായിക്കും. അണുബാധകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാനും ആരോഗ്യം നിലനിര്‍ത്താനും അതിനാല്‍ ഇവ രണ്ടും ചേര്‍ന്ന ചായ ഉത്തമമാണ്.
കറുവപ്പട്ട തേന്‍ ചായ തയ്യാറാക്കുന്നതിനായി ആദ്യം ഒരു കപ്പ് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് കാല്‍ ടീസ്പൂണ്‍ കറുവപ്പട്ട പൊടി ചേര്‍ത്ത് 2, 3 മിനിട്ട് കൂടി ചൂടാക്കുക. പിന്നീട് ഈ മിശ്രിതം കപ്പിലേക്ക് ഒഴിച്ച് ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേര്‍ക്കുക. ദിവസേന ഈ ചായ ശീലമാക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.