January 16, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹെല്‍സിങ്കി സര്‍വകലാശാലയുമായി സഹകരിച്ച് ലൈഫോളജി

1 min read
തിരുവനന്തപുരം: കേരളം ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ ലൈഫോളജി ഫിന്‍ലാന്‍ഡിലെ ഹെല്‍സിങ്കി സര്‍വകലാശാലയുമായി സഹകരിച്ച് ഭാവിയിലേക്കുള്ള വിദ്യാഭ്യാസ ചട്ടക്കൂടായ ‘കരിക്കുലം 2030’ ഇന്ന് ടെക്നോപാര്‍ക്കില്‍ പ്രകാശനം ചെയ്തു. ടെക്നോപാര്‍ക്കിലെ പാര്‍ക്ക് സെന്‍ററില്‍ നടന്ന ചടങ്ങില്‍  ഫിന്‍ലാന്‍ഡിലെ കോണ്‍സല്‍ ജനറല്‍ എറിക് അഫ് ഹാള്‍സ്ട്രോം കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാര്‍ ഡോ. ഡി. സജിത്ത് ബാബുവിന് കൈമാറിയാണ് പാഠ്യപദ്ധതി പുറത്തിറക്കിയത്. എ.എ. റഹീം എംപി 2030 ലെ കരിക്കുലത്തിനായുള്ള ആപ്പ് പുറത്തിറക്കി. സാമൂഹിക, സാങ്കേതിക, പാരിസ്ഥിതിക മേഖലകളിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങളെ അഭിസംബോധന ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഭാവി പഠന പാഠ്യപദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹെല്‍സിങ്കി സര്‍വകലാശാലയും ഒരു കേരള സ്റ്റാര്‍ട്ടപ്പും തമ്മിലുള്ള ആദ്യത്തെ സഹകരണമാണിത്. ഇന്ത്യയും ഫിന്‍ലാന്‍ഡും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ 75 -ാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചായിരുന്നു ഈ പരിപാടി. സുസ്ഥിരവും നൂതനവുമായ ഭാവിയെക്കുറിച്ചുള്ള ഇരുരാജ്യങ്ങളുടെയും കാഴ്ചപ്പാടിന് അടിവരയിടുന്നതാണിത്. കേരളത്തിനും ഫിന്‍ലന്‍ഡിനും ഇടയിലുള്ള വിദ്യാഭ്യാസ മേഖലയിലെ പ്രധാന അധ്യായമാണ് കരിക്കുലം 2030 എന്ന് ഹാള്‍സ്ട്രോം പറഞ്ഞു. പഠനത്തോടുള്ള നൂതന സമീപനത്തിനും വിദ്യാര്‍ത്ഥികളുടെ വിമര്‍ശനാത്മക ചിന്തയ്ക്കും വൈകാരിക വികാസത്തിനും ഫിന്‍ലാന്‍ഡ് പേരുകേട്ടതാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ ഫിന്നിഷ് വൈദഗ്ധ്യവും കേരളത്തിന്‍റെ ചലനാത്മകമായ ആവാസവ്യവസ്ഥയും ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ ഈ സംരംഭം മികവുറ്റ തലമുറയെയും നേതൃപാടവമുള്ളവരെയും വാര്‍ത്തെടുക്കും. വിദ്യാര്‍ത്ഥി കേന്ദ്രീകൃത സമീപനത്തിലുള്ള സമഗ്ര വിദ്യാഭ്യാസത്തിനായുള്ള കാഴ്ചപ്പാടാണ് ഈ സഹകരണത്തിന്‍റെ കാതലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോബല്‍ സമ്മാന ജേതാവ് സര്‍ റിച്ചാര്‍ഡ് ജെ. റോബര്‍ട്ട്സ് ചീഫ് മെന്‍ററായി വികസിപ്പിച്ചെടുത്ത ഈ പാഠ്യപദ്ധതിയില്‍ ഹെല്‍സിങ്കി സര്‍വകലാശാലയിലെ ഡോ. മാര്‍ക്കസ് ടാല്‍വിയോ ലീഡ് എക്സ്പേര്‍ട്ട് ആണ്. ഡോ. ബ്രയാന്‍ ഹച്ചിസണ്‍, അലന്‍ ഗേറ്റന്‍ബി, മെര്‍ലിന്‍ മേസ് തുടങ്ങിയ ആഗോള ഉപദേഷ്ടാക്കളുടെ സംഭാവനകള്‍ പാഠ്യപദ്ധതിയെ സമ്പന്നമാക്കുന്നു.
  ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ജനുവരി 14, 15 തീയതികളിൽ
Maintained By : Studio3