മുന്തിരി കഴിക്കൂ.. ചര്‍മ്മപ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ നേടൂ
1 min readമുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോളുകള്‍ ഹാനികരമായ സൂര്യരശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുമെന്ന് പഠനം
കഠിനമായ വെയിലില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സണ്‍സ്‌ക്രീന്‍ ക്രീമുകളും ലോഷനുകളും പുരട്ടി പുറത്തിറങ്ങുന്ന ശീലമാണ് നമുക്കുള്ളത്. എന്നാല്‍ മുന്തിരി കഴിച്ചാല്‍ ഹാനികരമായ സൂര്യരശ്മികളില്‍ നിന്നും രക്ഷ നേടാമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. വെയിലേല്‍ക്കുന്നത് മൂലം ചര്‍മ്മത്തിലുണ്ടാകുന്ന സണ്‍ബേണും അള്‍ട്രാവയലറ്റ്(യുവി) രശ്മികള്‍ മൂലമുള്ള ചര്‍മ്മപ്രശ്‌നങ്ങളും തടുക്കാന്‍ മുന്തിരിക്ക് സാധിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോളുകളാണ്് ചര്‍മ്മസൗന്ദര്യത്തിന്റെ കാവലാളായി വര്‍്ത്തിക്കുന്നത്.
മുന്തിരി ഒരു മികച്ച സണ്‍സ്്ക്രീന്‍ ഉല്‍പ്പന്നമാണെന്നും ക്രീമുകള്‍ക്കും ലോഷനുകള്‍ക്കും പുറമേ അധിക ചര്‍മ്മസംരക്ഷണമാണ് മുന്തിരി കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നതെന്നും ഇത് സംബന്ധിച്ച് പഠനം നടത്തിയ അമേരിക്കയിലെ അലബാമ സര്‍വ്വകലാശാലയില്‍ നിന്നുള്ള ക്രെയ്ഗ് എല്‍മെറ്റ്‌സ് പറഞ്ഞു. യുവി രശ്മികള്‍ മൂലമുള്ള ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് മുന്തിരി എത്രത്തോളം ഫലപ്രദമാണെന്ന് അറിയുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം. ഇതിനായി പഠനവിധേയമാക്കിയവര്‍ക്ക് ദിവസവും രണ്ടേകാല്‍ കപ്പ് മുന്തിരിക്ക് തത്തുല്യമായ മുന്തിരിപ്പൊടി പതിനാല് ദിവസത്തേക്ക് കഴിക്കാനായി നല്‍കി. ഈ രണ്ടാഴ്ചയും മുന്തിരി കഴിക്കുന്നതിന് മുമ്പും ശേഷവും യുവി രശ്മികള്‍ ഇവരുടെ ചര്‍മ്മത്തിലുണ്ടാക്കുന്ന വ്യത്യാസം കൃത്യമായി രേഖപ്പെടുത്തിയിരുന്നു. വെയിലേറ്റ് 24 മണിക്കൂറിന് ശേഷം ചര്‍മ്മം ചുവക്കാന്‍ എത്രത്തോളം യുവി റേഡിയേഷന്‍ ഏല്‍ക്കേണ്ടി വരുന്നു (മിനിമല്‍ എറിത്രിമ ഡോസ്് അഥവാ എംഇഡി) എന്നാണ് ഗവേഷകര്‍ പരിശോധിച്ചത്.
മുന്തിരി കഴിച്ചതിന് ശേഷം ചര്‍മ്മം ചുവക്കുന്നതിന് കൂടുതല്‍ യുവി റേഡിയേഷന്‍ ഏല്‍ക്കേണ്ടി വരുന്നുവെന്നും എംഇഡിയില്‍ ശരാശരി 74.8 ശതമാനം വര്‍ധനവുണ്ടാകുന്നുവെന്നും ഗവേഷകര്‍ പഠനത്തിലൂടെ കണ്ടെത്തി. മുന്തിരി യുവി രശ്മികളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നുവെന്ന നിഗമനത്തിലാണ് ഇതിലൂടെ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്. ഡിഎന്‍എ ഡാമേജ് കുറയ്ക്കാനും ചര്‍മ്മകോശങ്ങളുടെ നാശം ഇല്ലാതാക്കാനും ത്വക്കിന്റെ പ്രവര്‍ത്തനം ക്ഷയിപ്പിച്ച് സ്‌കിന്‍ കാന്‍സറിന് വഴിവെക്കുന്ന അണുബാധ സൂചികകളുടെ സാന്നിധ്യം കുറയ്ക്കാനും മുന്തിരി അടങ്ങിയ ഭക്ഷണക്രമം സഹായിക്കുമെന്ന് സ്‌കിന്‍ ബയോപ്‌സിയിലൂടെ വ്യക്തമായി. ഡിഎന്‍എ ഡാമേജ് ഇല്ലാതാക്കിയും അണുബാധയ്ക്കുള്ള സാധ്യത കുറച്ചും ചര്‍മ്മത്തെ സംരക്ഷിക്കുന്ന മുന്തിരിയുടെ തന്മാത്രാ പ്രവര്‍ത്തനം തിരിച്ചറിയാന്‍ പഠനത്തിലൂടെ സാധിച്ചതായി ക്രെയ്ഗ് എല്‍മെറ്റ്‌സ് പറഞ്ഞു.
ഭൂരിഭാഗം സ്‌കിന്‍ കാന്‍സര്‍ കേസുകളും-90 ശതമാനം സ്‌കിന്‍ മെലനോമ കാന്‍സറുകളും 86 ശതമാനം മെലനോമയും, ഉണ്ടാകുന്നത സൂര്യനില്‍ നിന്നുള്ള യുവി രശ്മികള്‍ ഏല്‍ക്കുന്നത് മൂലമാണെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, ചര്‍മ്മാരോഗ്യം നഷ്ടപ്പെടാനുള്ള പ്രധാന കാരണവും സൂര്യരശ്മികള്‍ ഏല്‍ക്കുന്നതാണ്