November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ശരിയായ ഉള്ളടക്കത്തിന് ഇന്ത്യന്‍ സിനിമയെ ആഗോള പ്രേക്ഷകരിലേക്ക് കൊണ്ടുപോകാന്‍ കഴിയും: അനുരാഗ് സിംഗ് താക്കൂര്‍

1 min read

ന്യൂഡല്‍ഹി: “നിങ്ങള്‍ എല്ലാവരും രാജ്യത്തിന്റെ വിദൂര കോണുകളില്‍ നിന്ന് കഥകള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും കഷ്ടപ്പെടുകയും ചെയ്തു. ഇപ്പോള്‍, ഉള്ളടക്കം രാജാവാണ്, നിങ്ങള്‍ ശരിയായ ഉള്ളടക്കം സൃഷ്ടിക്കുകയാണെങ്കില്‍, അത് ദേശീയ തലത്തിലേക്ക് മാത്രമല്ല, അന്താരാഷ്ട്ര തലത്തിലേക്കും പോകും. നിങ്ങള്‍ക്കിടയില്‍ കഴിവുകള്‍ ഉണ്ട്, നിങ്ങളുടെ എല്ലാ സഹായവും ഉണ്ടെങ്കില്‍ നമുക്ക് ഐ എഫ് എഫ് ഐ യെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകനാകും”, ഗോവയില്‍ നടക്കുന്ന 52-ാമത് ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ വിഭാഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍ പറഞ്ഞു . ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഈ വര്‍ഷത്തെ ഇന്ത്യന്‍ പനോരമ 2021 വിഭാഗത്തിന് കീഴിലുള്ള 24 ഫീച്ചര്‍ & 20 നോണ്‍-ഫീച്ചര്‍ സിനിമകളെ ചടങ്ങില്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി. ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്ര മന്ത്രിയും, സെംഖോര്‍ (ഫീച്ചര്‍), വേദ്- ദി വിഷനറി (നോണ്‍ ഫീച്ചര്‍) എന്നീ ചിത്രങ്ങളുടെ സംവിധായകരെയും അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും അഭിനന്ദിക്കുകയും അവര്‍ക്ക് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.

  എന്‍വിറോ ഇന്‍ഫ്രാ ഐപിഒ

ഗോവയുടെ തീരത്ത് ഐഎഫ്എഫ്ഐ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അന്തരിച്ച മനോഹര്‍ പരീക്കറെയും അദ്ദേഹം അനുസ്മരിച്ചു. ചലച്ചിത്ര മേളകളില്‍ അഭിനേതാക്കള്‍ക്കും സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും മാത്രമേ അവാര്‍ഡ് നല്‍കാറുള്ളൂവെന്നാണ് നേരത്തെ നാം കണ്ടിരുന്നുത് , എന്നാല്‍ ഇപ്പോള്‍ നാം സാങ്കേതിക വിദഗ്ധരെയും ബഹുമാനിക്കുന്നു, ഒരു സിനിമ പൂര്‍ത്തിയാക്കിയതിന്റെ പശ്ചാത്തലത്തില്‍. അന്താരാഷ്ട്ര ചലച്ചിത്ര പ്രവര്‍ത്തകരോട് ഇന്ത്യയില്‍ വന്ന് ചിത്രീകരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ ആദ്യ ചിത്രമായ സെംഖോര്‍, ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യത്തെ ദിമാസ ഭാഷാ ചിത്രമാണ്. ചിത്രത്തിന് ലഭിച്ച അംഗീകാരത്തിനും അംഗീകാരത്തിനും ഐഎഫ്എഫ്ഐയുടെ സംവിധായകന്‍ ഐമി ബറുവ നന്ദി പറഞ്ഞു. സെംഖോര്‍ എന്ന സിനിമ സാമൂഹിക വിലക്കുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും സിനിമയിലൂടെ ആസാമിലെ ദിമാസ സമൂഹം അഭിമുഖീകരിക്കുന്ന പോരാട്ടങ്ങളെ പുറത്തുകൊണ്ടുവരാനാണ് താന്‍ ശ്രമിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ ഫിലിമുകളിലെ ജൂറി അംഗങ്ങള്‍ക്കും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.

Maintained By : Studio3