ഇന്‍റര്‍നാഷണല്‍ ജെമ്മോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ ഐപിഒയ്ക്ക്
കൊച്ചി: പ്രകൃതിദത്ത വജ്രങ്ങള്‍, ലബോറട്ടറിയില്‍ വികസിപ്പിച്ച വജ്രങ്ങള്‍, നിറമുള്ള കല്ലുകള്‍ തുടങ്ങിയവരുടെ സര്‍ട്ടിഫിക്കേഷനും അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട സേവനങ്ങളും വിദ്യാഭ്യാസ പരിപാടികളും ലഭ്യമാക്കുന്ന ബ്ലാക്ക്സ്റ്റോണ്‍ പോര്‍ട്ട്ഫോളിയോ കമ്പനിയായ ഇന്‍റര്‍നാഷണല്‍ ജെമ്മോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് അനുമതി തേടി സെബിയ്ക്ക് കരടുരേഖ സമര്‍പ്പിച്ചു. 1,250 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ, ഓഹരി ഒന്നിന് രണ്ട് രൂപ മുഖവിലയുള്ള 2,750 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍ .