ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി 2014-15ലെ 13.7 ശതമാനത്തില്‍ നിന്ന് 2022-23ല്‍ 25.6 ശതമാനമായി ഉയര്‍ന്നു

PM inaugurates the second edition of the Mega food event World Food India 2023 at Bharat Mandapam, in Pragati Maidan, New Delhi on November 03, 2023.
ന്യൂ ഡൽഹി: ഇന്ത്യയുടെ ഭക്ഷ്യ സംസ്‌കരണ മേഖലയുടെ മൊത്തം മൂല്യം 2014-15ലെ 1.34 ലക്ഷം കോടി രൂപയില്‍ നിന്ന് 2021-22ല്‍ 2.08 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഈ മേഖല 2014 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 6.185 ബില്യണ്‍ യുഎസ് ഡോളറിന്റെ എഫ്ഡിഐ ഓഹരി നിക്ഷേപം ആകര്‍ഷിച്ചു. കാര്‍ഷിക കയറ്റുമതിയില്‍, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയുടെ പങ്ക് 2014-15ല്‍ 13.7% ആയിരുന്നത് 2022-23ല്‍ 25.6% ആയി ഉയര്‍ന്നു. മൊത്തം രജിസ്റ്റര്‍ ചെയ്തതോ സംഘടിതമോ ആയ മേഖലയില്‍ 12.22% തൊഴിലവസരങ്ങളുള്ള സംഘടിത ഉല്‍പ്പാദന മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളില്‍ ഒന്നാണ് ഭക്ഷ്യ സംസ്‌കരണ മേഖല.
ഭക്ഷ്യ സംസ്‌കരണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഡൽഹിയിൽ സംഘടിപ്പിച്ച ഗ്ലോബല്‍ ഫുഡ് ഇവന്റ് ”വേള്‍ഡ് ഫുഡ് ഇന്ത്യ, 1200-ലധികം ദേശീയവും അന്തര്‍ദേശീയവും പ്രദര്‍ശകര്‍, 90 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, 91 ഗ്ലോബല്‍ സിഎക്‌സ്ഒകള്‍, 15 വിദേശ മന്ത്രിമാരുടെയും ബിസിനസ്സ് പ്രതിനിധികളുടെയും ധാരണാപത്രവും നിക്ഷേപ വാഗ്ദാനങ്ങളും എന്നിവയുള്‍പ്പെടെ വിപുലമായ പങ്കാളിത്തത്തിന് വേദിയായി. 33,000 കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപ വാഗ്ദാനമാണ് ഈ മേളയിലൂടെ ലഭിച്ചത്.