ലോകത്തിലെ മൂന്നാമത്തെ വലിയ മത്സ്യ ഉല്‍പ്പാദന രാജ്യമായി ഇന്ത്യ
കൊച്ചി: 175.45 ലക്ഷം ടണ്‍ എന്ന റെക്കോര്‍ഡ് മത്സ്യ ഉല്‍പ്പാദനത്തോടെ, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ആഗോള ഉല്‍പ്പാദനത്തിന്റെ 8 ശതമാനവും മൊത്ത മൂല്യ വര്‍ധനവില്‍ 1.09 ശതമാനവും കാര്‍ഷിക മൂല്യ വര്‍ധനവില്‍ 6.724 ശതമാനവും സംഭാവന ചെയ്യുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ മത്സ്യ ഉല്‍പ്പാദന രാജ്യമായി ഇന്ത്യ. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിൽ മത്സ്യബന്ധന മേഖല ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദേശീയ വരുമാനം, കയറ്റുമതി, ഭക്ഷ്യ-പോഷകാഹാര സുരക്ഷ, തൊഴിലവസരങ്ങള്‍ എന്നിവയ്ക്ക് ഇത് സംഭാവന നല്‍കുന്നു. ഫിഷറീസ് മേഖലയെ ‘ഉയര്‍ന്നു വരുന്ന പ്രധാന മേഖല’ ആയി അംഗീകരിക്കുകയും ഇന്ത്യയിലെ ഏകദേശം 30 ദശലക്ഷം ആളുകളുടെ, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതും ദുര്‍ബലവുമായ സമൂഹങ്ങളുടേയും ഉപജീവനമാര്‍ഗം നിലനിര്‍ത്തുന്നതില്‍ ഇത് പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു.