February 3, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നാസ്കോം ഫയ: 80 ഓട്ടോണമസ് സിസ്റ്റങ്ങളെക്കുറിച്ചുള്ള സെമിനാര്‍ ഫെബ്രുവരി 5 ന്

1 min read

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ വിജ്ഞാന സമൂഹമായ ഫയ:80 യുടെ ആഭിമുഖ്യത്തില്‍ അണ്‍മാന്‍ഡ്/ഓട്ടോണമസ് സംവിധാനങ്ങളുടെ പരിണാമത്തെയും ഭാവിയെയും അവയുടെ സ്വാധീനത്തെയും കുറിച്ചുള്ള സെമിനാര്‍ സംഘടിപ്പിക്കുന്നു. ടെക്നോപാര്‍ക്ക് തേജസ്വിനി ബില്‍ഡിംഗിലെ ഫയ ‘ഫ്ളോര്‍ ഓഫ് മാഡ്നെസി’ല്‍ ഫെബ്രുവരി 5 ന് വൈകുന്നേരം 5 നാണ് സെമിനാര്‍. ഫയയുടെ പ്രതിമാസ ടെക്നോളജി സെമിനാറിന്‍റെ 124-ാം പതിപ്പാണിത്. ഓട്ടോണമസ് സിസ്റ്റങ്ങള്‍ക്ക് പിന്നിലെ സാങ്കേതികവിദ്യകള്‍ കേസ് സ്റ്റഡിയിലൂടെ സെമിനാര്‍ ചര്‍ച്ച ചെയ്യും. ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡിലെ ആപ്പിള്‍ വാച്ച് ഹെല്‍ത്ത് മുന്‍ ഐപോഡ് വീഡിയോ മേധാവിയും എകാര്‍ട്ട് ഡിജിറ്റല്‍ സിസ്റ്റംസിന്‍റെ സഹസ്ഥാപകനുമായ ബാര്‍ക്കര്‍ ഭാസ്കരന്‍ സെഷന്‍ നയിക്കും. രജിസ്ട്രേഷനായി സന്ദര്‍ശിക്കുക: https://makemypass.com/rise-of-unmanned-autonomous-systems.

  കേരള ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റ്
Maintained By : Studio3