സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ശില്പശാല സംഘടിപ്പിച്ചു കൊച്ചിൻ കപ്പൽശാല
കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL), ഇന്ത്യയിലെ കപ്പൽ നിർമ്മാണ, കപ്പൽ അറ്റകുറ്റപ്പണി മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള “സംസ്രയ” എന്ന പരിപാടി സംഘടിപ്പിച്ചു. ഈ ദ്വിദിന സുരക്ഷാ കോൺക്ലേവ്, 2024 മെയ് 9, 10 തീയതികളിലായി കൊച്ചിയിൽ നടന്നു. ഇന്ത്യയിലെ സമുദ്രമേഖലയിൽ സുരക്ഷാ സമ്പ്രദായങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇന്ത്യൻ കപ്പൽശാലകൾക്കായി ഒരു എച്ച്എസ്ഇ ഫ്രെയിം വർക്കുകൾ സൃഷ്ടിക്കുന്നതിനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനും ലക്ഷ്യമിട്ടുള്ളതായിരുന്നു പരിപാടി.
എച്ച്എസ്ഇ കോൺക്ലേവ് ഉദ്ഘാടനം ചെയ്തത് തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം സെക്രട്ടറി, ശ്രീ. ടി കെ രാമചന്ദ്രൻ ഐ.എ.എസ് ആണ്. ഷിപ്പ് യാർഡ് പ്രവർത്തനങ്ങളിൽ ആരോഗ്യം, സുരക്ഷ, പരിസ്ഥിതി (എച്ച്എസ്ഇ) പ്രാക്ടീസുകൾക്ക് മുൻഗണന നൽകേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുന്നതാ യിരുന്നു അദ്ദേഹത്തിൻ്റെ ഉദ്ഘാടന പ്രസഗം. സി.എസ്.എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. മധു എസ് നായർ സ്വാഗതം പറഞ്ഞു. . എഫ് ആൻഡ് ബി (ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ്, കേരള ഗവൺമെൻ്റ്) ഡയറക്ടർ ശ്രീ. പ്രമോദ് പി സമ്മേളനത്തെ അഭിനന്ദിക്കുകയും “ദേശീയ സുരക്ഷാ പ്രതിജ്ഞ” നൽകുകയും ചെയ്തു. ശ്രീ. ഹരികൃഷ്ണൻ എസ്, സിജിഎം (എ.സ്.ബി) & ഒക്യുപയർ- സി.എസ്.എൽ എന്നിവർ കോൺക്ലേവിൻ്റെ ലക്ഷ്യം വിശദീകരിക്കുകയും ദ്വിദിന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവിധ സെഷനുകളുടെ ഒരു അവലോകനം നൽകുകയും ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ ശ്രീ. ബി ജെ രവി- ഡയറക്ടർ (സേഫ്റ്റി) DGFASLI, ഡോ. എസ്. കെ. ദീക്ഷിത് – ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്‌സ്‌പ്ലോസീവ്‌സ്, എം.എം.ഡി ഉദ്യോഗസ്ഥർ, ക്ലാസിഫിക്കേഷൻ സൊസൈറ്റികളിലെ ഉദ്യോഗസ്ഥർ, ഇന്ത്യൻ, ഇൻ്റർനാഷണൽ ഷിപ്പ്‌യാർഡുകളിൽ നിന്നുള്ള പ്രതിനിധികൾ, ഇന്ത്യൻ നേവി, സിഎസ്എൽ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
പ്രമുഖ പ്രഭാഷകരും മോഡറേറ്റർമാരും ആയ ശ്രീ. ബി ജെ രവി, ഡയറക്ടർ (സേഫ്റ്റി)DGFASLI, ഡോ. എസ് കെ ദീക്ഷിത് – ഡെപ്യൂട്ടി ചീഫ് കൺട്രോൾ ഓഫ് എക്സ്പ്ലോസീവ്, ശ്രീ. പ്രമോദ് പി, എഫ് ആൻഡ് ബി ഡയറക്ടർ ശ്രീമതി. ജൂനിത ടി.ആർ, ജോയിൻ്റ് ഡയറക്ടർ – ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്, ശ്രീ. ആർ കെ ജഗ്ഗി, റിട്ട. ഹെഡ് ഗ്രൂപ്പ് എച്ച്.എസ്.ഇ, കെപ്പൽ കോർപ്പ്, സിംഗപ്പൂർ, ശ്രീ കെ എച്ച് കെ രംഗൻ, ശ്രീ. ചന്ദ്രു എസ് രാജ്‌വാനി, എൻ.കെ.ഒ.എം, സി.എസ്.സി ഷിപ്പ്‌യാർഡുകളുടെ RtedCEO, ശ്രീ. സാലിഹ് അൽബലൂഷി, വി.പി എച്ച്.എസ്.ഇ – ദുബായ് ഡ്രൈഡോക്ക്, ഡോ. ടി വിജയകുമാർ, ശ്രീ. സുന്ദര വടിവേൽ, അസി. വി.പി ഗ്രൂപ്പ് എച്ച്.എസ്.ഇ – സിംഗപ്പൂരിലെ സെംബ്കോർപ്പ് ഇൻഡസ്ട്രീസ്, പ്രമുഖ കപ്പൽശാലകൾ, ഇന്ത്യൻ നേവി, അക്കാദമിക് എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ പരിപാടിയിൽ അവരുടെ വിലപ്പെട്ട ഉൾക്കാഴ്ചകളും അനുഭവങ്ങളും പങ്കിട്ടു. ഭാരത് സർക്കാരിൻ്റെ “മാരിടൈം അമൃത് കാൽ നയത്തിൽ” പ്രതിപാദിച്ചിരിക്കുന്ന ദർശനപരമായ ലക്ഷ്യങ്ങളുമായി ഒത്തുചേർന്ന് വിജ്ഞാന വിനിമയത്തിനും സഹകരണത്തിനും കോൺക്ലേവ് ഒരു വേദിയൊരുക്കി.