കോവിഡ് വാക്സിന്‍: സമയപരിധി സര്‍ക്കാര്‍ ഒഴിവാക്കി
1 min readലക്ഷ്യം വാക്സിനേഷന്‍ ഡ്രൈവിന്‍റെ വേഗത വര്‍ധിപ്പിക്കല്‍
ന്യൂഡെല്‍ഹി: കൊറോണ വൈറസ് വാക്സിനേഷന്‍ ഡ്രൈവിന്‍റെ വേഗത വര്‍ധിപ്പിക്കുന്നതിനായി പൗരന്മാര്‍ക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് കുത്തിവെയ്പ് എടുക്കാന്‍ കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച സമയപരിധി സര്‍ക്കാര്‍ നീക്കം ചെയ്തുകഴിഞ്ഞു. ‘വാക്സിനേഷന്‍റെ വേഗത വര്‍ധിപ്പിക്കുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ അവസാനിപ്പിച്ചു. രാജ്യത്തെ പൗരന്മാര്‍ക്ക് അവരുടെ സൗകര്യപ്രകാരം പകലോ രാത്രിയോ (24 x 7) വാക്സിനേഷന്‍ എടുക്കാം’ ട്വിറ്ററില്‍ മന്ത്രി കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പൗരന്മാരുടെ ആരോഗ്യവും അവരുടെ സമയത്തിന്‍റെ മൂല്യവും മനസിലാക്കുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഡെല്‍ഹി ഹാര്‍ട്ട് ആന്‍റ് ലംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കഴിഞ്ഞദിവസമാണ് വര്‍ധനും ഭാര്യയും വാക്സിന്‍ എടുത്തത്.
വാക്സിനേഷന്‍ ഡ്രൈവില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ സര്‍ക്കാരിന്‍റെ കോവിന്‍ ആപ്പും വെബ്സൈറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ കേന്ദ്രം അനുവദിക്കുന്ന ഫ്ലെക്സിബിള്‍ ഷെഡ്യൂള്‍ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ബാധകമാണ്. ഇതുവരെ 50 ലക്ഷത്തിലധികം ആളുകള്‍ കോ-വിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യോഗ്യതയുള്ള ഗുണഭോക്താക്കള്‍ക്ക് കോവിഡ് -19 വാക്സിനേഷനായി കോ-വിന്‍ 2.0 പോര്‍ട്ടല്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ മറ്റ് ഐടി ആപ്ലിക്കേഷനുകളായ ആരോഗ്യസേതു മുഖേനയോ രജിസ്റ്റര്‍ ചെയ്യാനും ബുക്ക് ചെയ്യാനും കഴിയും.