November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ദക്ഷിണ ചൈനാക്കടല്‍: ചര്‍ച്ചകള്‍ ആവശ്യപ്പെട്ട് ഇന്ത്യ

1 min read

ന്യൂഡെല്‍ഹി: ദക്ഷിണ ചൈനാക്കടലില്‍ സംഘാര്‍വസ്ഥ രൂക്ഷമാകുകയാണ്. ഇത് പരിഹരിക്കാന്‍ അടിയന്തര ചര്‍ച്ചകള്‍ ഇന്ത്യ ആവശ്യപ്പെട്ടു. ഒരു പെരുമാറ്റച്ചട്ടം ഗുണപരമായ ഫലങ്ങളിലേക്ക് നയിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു.കടലിലെ പിരിമുറുക്കങ്ങള്‍ മേഖലയിലെ എല്ലാ രാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ അന്താരാഷ്ട്ര ജലപാതകളില്‍ നാവിഗേഷന്‍ സ്വാതന്ത്ര്യം, വിമാനങ്ങള്‍ പറക്കാനുള്ള സ്വാതന്ത്ര്യം, തടസ്സമില്ലാത്ത വാണിജ്യം എന്നിവയെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് മന്ത്രി വാദിച്ചു. ഏതാനും ആഴ്ചകളായി ദക്ഷിണ ചൈനാക്കടലില്‍ വര്‍ദ്ധിച്ചുവരുന്ന പ്രദേശിക സംഘര്‍ഷങ്ങളെക്കുറിച്ചാണ് സിംഗ് പരാമര്‍ശിച്ചത്. ദക്ഷിണചൈനാക്കടലിലെ ഭൂരിപക്ഷം മേഖലകളിലും ചൈന അവകാശവാദമുന്നയിക്കുന്നു.മറ്റ് രാജ്യങ്ങളും ഈ ഭാഗത്ത് അവരുടെ അവകാശം ഉന്നയിക്കുന്നു. കടലിന്‍റെ മേലുള്ള പരമാധികാരത്തെക്കുറിച്ചുള്ള ചൈനയുടെ ശക്തമായ അവകാശവാദങ്ങള്‍ക്കെതിരെ നിലകൊള്ളുന്നത് ബ്രൂണൈ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, തായ്വാന്‍, വിയറ്റ്നാം എന്നീരാജ്യങ്ങളാണ്.

ഈ മാസം ആദ്യം, മലേഷ്യ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് ചൈനീസ് വിമാനങ്ങളെ തടയാന്‍ ജെറ്റുകള്‍ അയച്ചിരുന്നു. സാമ്പത്തിക മേഖലയായ ഫിലിപ്പീന്‍സില്‍ ചൈനീസ് കപ്പലുകളുടെ നിരന്തരമായ സാന്നിധ്യവുമുണ്ട്. ഇതില്‍ മനില പ്രതിഷേധിക്കുന്നുമുണ്ട്. ചൈനയില്‍ നിന്നുള്ള ഭീഷണികള്‍ കണ്ട് വിയറ്റ്നാമും ഇന്തോനേഷ്യയും നാവികസേനയെ ശക്തിപ്പെടുത്തുകയുമാണ്.
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ (ആസിയാന്‍) പ്രതിരോധ മന്ത്രിമാരുടെ എട്ടാമത് യോഗത്തില്‍ സംസാരിച്ച സിംഗ്, ഇന്തോ-പസഫിക്കില്‍ സ്വതന്ത്രവും തുറന്നതും സമന്വയിപ്പിക്കുന്നതുമായ ഒരു വ്യവസ്ഥ വേണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു. രാജ്യങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും ബഹുമാനിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ സമാധാനപരമായ പരിഹാരം സംഭാഷണത്തിലൂടെയും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നതിലൂടെയും ഉറപ്പാക്കുകയും വേണം. ഈ വര്‍ഷത്തെ ആസിയാന്‍ ചെയര്‍ ബ്രൂണെ ആതിഥേയത്വം വഹിച്ച യോഗത്തിനായി മന്ത്രിമാര്‍ ഓണ്‍ലൈനിലാണ് യോഗം ചേര്‍ന്നത്.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

‘മേഖലയിലെ സമാധാനം, സ്ഥിരത, അഭിവൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ദര്‍ശനങ്ങളും മൂല്യങ്ങളും പരിവര്‍ത്തനം ചെയ്യുന്നതിനെ അടിസ്ഥാനമാക്കി ഇന്തോ-പസഫിക് മേഖലയിലെ സഹകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ ശക്തമാക്കി, “മന്ത്രി പറഞ്ഞു.

‘സൗത്ത് ഈസ്റ്റ് ഏഷ്യന്‍ മേഖലയുമായുള്ള ഇന്ത്യയുടെ ഇടപെടല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 നവംബറില്‍ പ്രഖ്യാപിച്ച ‘ആക്ട് ഈസ്റ്റ് പോളിസി’യെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ നയത്തിന്‍റെ പ്രധാന ഘടകങ്ങള്‍ ഉഭയകക്ഷി, പ്രാദേശിക, ബഹുമുഖ തലങ്ങളില്‍ നിരന്തരമായ ഇടപെടലിലൂടെ സാമ്പത്തിക സഹകരണം, സാംസ്കാരിക ബന്ധം, ഇന്തോ-പസഫിക് മേഖലയിലെ രാജ്യങ്ങളുമായി തന്ത്രപരമായ ബന്ധം വികസിപ്പിക്കുക എന്നിവയാണ്.മാരിടൈം സുരക്ഷാ വെല്ലുവിളികള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം മറ്റൊരു ആശങ്കയാണ’്, മന്ത്രി പറഞ്ഞു.
.
‘ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, സ്ഥിരത, അഭിവൃദ്ധി, വികസനം എന്നിവയ്ക്ക് കടല്‍ പാതകള്‍ നിര്‍ണ്ണായകമാണ്. ഇക്കാര്യത്തില്‍, ദക്ഷിണ ചൈനാക്കടലിലെ സംഭവവികാസങ്ങള്‍ ഈ മേഖലയിലും അതിനപ്പുറത്തും ശ്രദ്ധ ആകര്‍ഷിക്കുന്നു. പെരുമാറ്റച്ചട്ടംസംബന്ധിച്ച ചര്‍ച്ചകള്‍ അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായ ഫലങ്ങളിലേക്ക് നയിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു’മന്ത്രി പറഞ്ഞു. ഭീകരതയെക്കുറിച്ചും സൈബര്‍ ഭീഷണികളെക്കുറിച്ചും സിംഗ് സംസാരിച്ചു. ഇന്ന് ലോകസമാധാനത്തിനും സുരക്ഷയ്ക്കും ഏറ്റവും വലിയ ഭീഷണിയാണ് തീവ്രവാദം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

ഭീകരതയെക്കുറിച്ചുള്ള ആഗോള ആശങ്കകള്‍ ഇന്ത്യ പങ്കുവെക്കുന്നു, തീവ്രവാദികള്‍ക്കിടയില്‍ നെറ്റ്വര്‍ക്കിംഗ് ഭയാനകമായ അനുപാതത്തില്‍ എത്തുന്ന ഒരു യുഗത്തില്‍, കൂട്ടായ സഹകരണത്തിലൂടെ മാത്രമേ തീവ്രവാദ സംഘടനകളെയും അവരുടെ നെറ്റ്വര്‍ക്കുകളെയും പൂര്‍ണ്ണമായും തകര്‍ക്കാന്‍ കഴിയൂ. അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളണം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ധനസഹായം നല്‍കുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) അംഗമെന്ന നിലയില്‍ തീവ്രവാദത്തിന് ധനസഹായം നല്‍കുന്നവര്‍ക്കതിരെ പോരാടുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി
Maintained By : Studio3