November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സമ്പദ് വ്യവസ്ഥ: യുഎസിനെ പിന്നിലാക്കി ചൈന ഒന്നാമതെത്തും

1 min read

വാഷിംഗ്ടണ്‍: 2035 ഓടെ സമ്പദ് വ്യവസ്ഥയുടെ വലിപ്പം ഇരട്ടിയാക്കാനുള്ള അസുലഭ അവസരമാണ് ഇപ്പോള്‍ ചൈനക്ക് കൈവന്നിരിക്കുന്നതെന്ന് ബാങ്ക് ഓഫ് അമേരിക്ക പറയുന്നു. ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ അമേരിക്കയെ മറികടക്കുകയാണ് ബെയ്ജിംഗ് ലക്ഷ്യമിടുന്നത്. ഒരു വികസിത രാജ്യമാകാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉല്‍പാദനവും പ്രതിശീര്‍ഷ വരുമാനവും 2035 ഓടെ ഇരട്ടിയാക്കുമെന്നു ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിംഗ് കഴിഞ്ഞ നവംബറില്‍ തന്നെ പറഞ്ഞിരുന്നു.
ചൈനയുടെ ജിഡിപി ഇരട്ടിയാക്കുന്നതിന് അടുത്ത 15 വര്‍ഷത്തേക്ക് ശരാശരി 4.7% വാര്‍ഷിക വളര്‍ച്ച ആവശ്യമാണ്. ചില നിരീക്ഷകര്‍ ഇത് നേടാന്‍ പ്രയാസമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ പരിഷ്കരണ നടപടികള്‍ ചൈനയെ ഈ തലത്തിലെത്താന്‍ സഹായിക്കുമെന്ന് ബോഫ ഗ്ലോബല്‍ റിസര്‍ച്ചിലെ ഏഷ്യ സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഹെലന്‍ ക്വാവോ പറയുന്നു. ജിഡിപി ഇരട്ടിയാക്കുന്നതിനുപുറമെ, ഏഷ്യന്‍ സാമ്പത്തിക ഭീമന്‍ യുഎസിനെ 2027ല്‍ തന്നെ മറികടന്നേക്കാമെന്നും ക്വാവോ പ്രവചിച്ചു.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

ലോകം കോവിഡ് -19 മഹാമാരി നേരിടുന്ന സാഹചര്യങ്ങള്‍ക്കിടയിലും 2020 ല്‍ ആഗോളതലത്തില്‍ വളര്‍ന്ന ചുരുക്കം ചില സമ്പദ്വ്യവസ്ഥകളിലൊന്നാണ് ചൈന. കഴിഞ്ഞ വര്‍ഷം ചൈനീസ് സമ്പദ്വ്യവസ്ഥ 2.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര നാണയ നിധി ഈ വര്‍ഷം ചൈനയ്ക്ക് 8.1 ശതമാനം വളര്‍ച്ചയാണ് പ്രവചിക്കുന്നത്. അതേസമയം, യുഎസ് സമ്പദ്വ്യവസ്ഥ 2020 ല്‍ 3.5% ചുരുങ്ങിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. യുഎസ് സമ്പദ്വ്യവസ്ഥ ഈ വര്‍ഷം 5.1 ശതമാനം വളര്‍ച്ച നേടുമെന്ന് ഐഎംഎഫ് അറിയിച്ചു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍, ചൈനയുടെ 2035ലേക്കുള്ള സാമ്പത്തിക ലക്ഷ്യങ്ങളില്‍ നിന്ന് തടസപ്പെടുത്തുന്ന പൊതുവായ ആശങ്കകളെ ക്വാവോ വിശദീകരിച്ചു. വിദഗ്ധര്‍ പലപ്പോഴും ഉദ്ധരിക്കുന്ന മൂന്ന് കാരണങ്ങള്‍ അവര്‍ പട്ടികപ്പെടുത്തി.

ചൈനയിലെ പ്രായമാകുന്ന ജനസംഖ്യ അതിന്‍റെ വളര്‍ച്ചയെ ബാധിക്കും എന്നതാണ് ആദ്യത്തെ ആശങ്ക. ചൈനയുടെ ഉയര്‍ന്ന കടം-ജിഡിപി അനുപാതം സാമ്പത്തിക സ്ഥിരതയെ ഉലയ്ക്കും എന്നതാണ്. രാജ്യത്തിന്‍റെ നിക്ഷേപം നയിക്കുന്ന വളര്‍ച്ചാ മാതൃക സുസ്ഥിരമല്ലെന്നും മാത്രമല്ല ദീര്‍ഘകാലത്തേക്ക് വളര്‍ച്ച കൈവരിക്കാനും കഴിയില്ലെന്നും ചിലര്‍ വാദിക്കുന്നതായി ക്വാവോ പറയുന്നു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

എങ്കിലും, ചൈനയുടെ 2035 ലക്ഷ്യത്തിലേക്കുള്ള യാത്ര അപകടരഹിതമല്ല. ചൈന പരിഷ്കാരങ്ങള്‍ നടപ്പാക്കിയാലും രാജ്യത്തിന് നിയന്ത്രിക്കാന്‍ കഴിയാത്ത നിരവധി ഘടകങ്ങളുണ്ടാകാമെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു. ചൈനയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഭീഷണിയാണെന്ന് വാഷിംഗ്ടണും ബെയ്ജിംഗും തമ്മിലുള്ള കൂടുതല്‍ പിരിമുറുക്കങ്ങള്‍ എന്ന് സാമ്പത്തിക ശാസ്ത്രജ്ഞ ചൂണ്ടിക്കാട്ടി.

Maintained By : Studio3