September 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ധനക്കമ്മി കുറയ്ക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബജറ്റ്

1 min read

The Union Minister for Finance and Corporate Affairs, Smt. Nirmala Sitharaman addresses a Post Budget Press Conference at National Media Centre, in New Delhi on July 23, 2024.

  • ഇന്ത്യയുടെ പണപ്പെരുപ്പം താഴ്ന്നതും സുസ്ഥിരവും 4 ശതമാനമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതും തുടരുന്നു.
  • 5 വർഷത്തിനുള്ളിൽ 4.1 കോടി യുവാക്കൾക്ക് തൊഴിലും നൈപുണ്യവും മറ്റ് അവസരങ്ങളും സുഗമമാക്കുന്നതിന് 2 ലക്ഷം കോടി രൂപയുടെ 5 പദ്ധതികളുടെയും സംരംഭങ്ങളുടെയും പ്രധാനമന്ത്രിയുടെ പാക്കേജ്.
  • ‘വികസിത ഭാരതം’ പിന്തുടരുന്നതിനായി, എല്ലാവർക്കും വിപുലമായ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് 9 മുൻഗണനകളിൽ സുസ്ഥിരമായ ശ്രമങ്ങൾ ബജറ്റ് വിഭാവനം ചെയ്യുന്നു.
  • 2024-25 ബജറ്റ് തൊഴിൽ, വൈദഗ്ധ്യം, എംഎസ്എംഇ, മധ്യവർഗം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
  • 32 വയൽ- ഹോർട്ടികൾച്ചർ വിളകളുടെ ഉയർന്ന വിളവു നൽകുന്നതും കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമായ 109 പുതിയ ഇനങ്ങൾ കർഷകർക്ക് കൃഷിക്കായി നൽകും.
  • അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തുടനീളമുള്ള ഒരു കോടി കർഷകർ പ്രകൃതികൃഷിയിലേക്കു കടക്കും.
  • കൃഷിക്കും അനുബന്ധ മേഖലയ്ക്കുമായി ഈ വർഷം 1.52 ലക്ഷം കോടി രൂപ വകയിരുത്തും.
  • 1,000 വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ നവീകരിക്കും
  • ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡിഷ, ആന്ധ്രാപ്രദേശ് എന്നിവ ഉൾക്കൊള്ളുന്ന കിഴക്കൻ മേഖലയുടെ സമഗ്ര വികസനത്തിനായി ഗവണ്മെന്റ് പൂർവോദയ എന്ന പദ്ധതി രൂപീകരിക്കും.
  • സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം പ്രോത്സാഹിപ്പിക്കുന്നതിന്, സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രയോജനപ്പെടുന്ന പദ്ധതികൾക്കായി 3 ലക്ഷം കോടി രൂപയിലധികം ബജറ്റിൽ വകയിരുത്തി.
  • ഈ വർഷം ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ഗ്രാമീണ വികസനത്തിന് 2.66 ലക്ഷം കോടി രൂപ വകയിരുത്തി.
  • മുദ്ര വായ്പകളുടെ പരിധി നിലവിലെ 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയായി ഉയർത്തും.
  • 5 വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് 500 പ്രമുഖ കമ്പനികളിൽ ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകുന്നതിന് ഗവണ്മെന്റ് സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കും.
  • പിഎം ആവാസ് യോജന അർബൻ 2.0 ന് കീഴിൽ, 10 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിൽ ഒരു കോടി നഗര ദരിദ്രരുടെയും ഇടത്തരം കുടുംബങ്ങളുടെയും ഭവന ആവശ്യങ്ങൾ പരിഹരിക്കും.
  • 25,000 ഗ്രാമീണ വാസസ്ഥലങ്ങളിലേക്ക് എല്ലാ കാലാവസ്ഥയിലും സമ്പർക്കസൗകര്യം നൽകുന്നതിന് പിഎംജിഎസ്‌വൈയുടെ നാലാം ഘട്ടം ആരംഭിക്കും.
  • 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് ഉപയോഗിച്ച് അടുത്ത 10 വർഷത്തിനുള്ളിൽ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയെ 5 മടങ്ങ് വികസിപ്പിക്കുന്നതിന് ഊന്നൽ നൽകും.
  • ആദായനികുതിയിൽ 4 കോടി ശമ്പളക്കാർക്കും വ്യക്തികൾക്കും പെൻഷൻകാർക്കും വലിയ ആശ്വാസം.
  • പുതിയ നികുതി വ്യവസ്ഥയിലുള്ളവർക്ക് നികുതിയിളവ് 50,000 രൂപയിൽ നിന്ന് 75,000 രൂപയാക്കി ഉയർത്തി.
  • കുടുംബ പെൻഷൻ കിഴിവ് ₹ 15,000 ൽ നിന്ന് ₹ 25,000 ആയി ഉയർത്തി.
  • പുതിയ ഭരണത്തിന് കീഴിൽ 58 ശതമാനത്തിലധികം കോർപ്പറേറ്റ് നികുതി രസീതുകൾ ശേഖരിച്ചു.
  • വ്യക്തിഗത ആദായനികുതിദായകരിൽ മൂന്നിൽ രണ്ടു പേർ പുതിയ ആദായ നികുതി വ്യവസ്ഥയിലേക്ക് മാറി.
  • സ്റ്റാർട്ടപ്പുകളും നിക്ഷേപങ്ങളും ഉത്തേജിപ്പിക്കുന്നതിനായി എല്ലാ വിഭാഗം നിക്ഷേപകർക്കും ഏഞ്ചൽ ടാക്സ് നിർത്തലാക്കി.
  • നിക്ഷേപം ക്ഷണിക്കുന്നതിനായി വിദേശ കമ്പനികളുടെ കോർപ്പറേറ്റ് നികുതി 40ൽ നിന്ന് 35 ശതമാനമായി കുറച്ചു.
  • നിരവധി പണമിടപാടുകളിലെ 5 ശതമാനം ടിഡിഎസ് 2 ശതമാനം ടിഡിഎസിലേക്ക് ലയിപ്പിച്ചു.
  • താഴ്ന്ന, ഇടത്തരം വരുമാനക്കാർക്ക് പ്രയോജനപ്പെടുന്നതിന് മൂലധന നേട്ട ഇളവ് പരിധി പ്രതിവർഷം 1.25 ലക്ഷം രൂപയായി ഉയർത്തി.
  • എക്‌സ്‌റേ പാനലുകൾ, മൊബൈൽ ഫോണുകൾ, പിസിബിഎ എന്നിവയുടെ കസ്റ്റംസ് തീരുവ 15 ശതമാനമായി കുറച്ചു.
  • സ്വർണവും വെള്ളിയും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ലോഹങ്ങളുടെ വില കുറയും, കസ്റ്റംസ് തീരുവ 6 ശതമാനമായി കുറച്ചു.
  പി എന്‍ ഗാഡ്ഗില്‍ ജ്വല്ലേഴ്സ് ഐപിഒ

 

Maintained By : Studio3