ഇന്ത്യയുടെ നോമിനൽ ജിഡിപി 2026 സാമ്പത്തിക വർഷത്തിൽ 10.1% വളരും
ന്യൂഡൽഹി: അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്ന് എന്ന നിലയിൽ, വർദ്ധിച്ചുവരുന്ന ക്രമരഹിതമായ ആഗോള സാമ്പത്തിക വ്യവസ്ഥയിൽ ക്രമം പുനഃസ്ഥാപിക്കുന്നതിനായുള്ള ആഗോള ശ്രദ്ധാകേന്ദ്രമായി ഇന്ത്യ മാറിയിരിക്കുന്നു. വെല്ലുവിളികൾക്കിടയിൽ, നീതിയും ന്യായവും ഉള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതും തുല്യാവസരങ്ങൾ ഉള്ളതുമായ ഒരു അന്താരാഷ്ട്ര സാമ്പത്തിക ക്രമം സൃഷ്ടിക്കുന്നതിനായി ഇന്ത്യ പ്രവർത്തിക്കും. വിശാലവും ഉൾക്കൊള്ളുന്നതുമായ സാമ്പത്തിക വളർച്ച സൃഷ്ടിക്കുന്നതിലായിരിക്കും കേന്ദ്രസർക്കാരിന്റെ ശ്രദ്ധ. സാമ്പത്തിക നയം പരിഷ്‌കാരങ്ങൾ, ഉൽപതിഷ്ണുത്വം, സന്നദ്ധത എന്നിവയിൽ അധിഷ്ഠിതമായിരിക്കും. ഈ സമീപനം വളർച്ചയുടെ ആക്കം കൂട്ടുക മാത്രമല്ല, ഉയർന്നുവരുന്ന ആഗോളവും ആഭ്യന്തരവുമായ വെല്ലുവിളികളോട് ഫലപ്രദമായി പ്രതികരിക്കാൻ സർക്കാരിനെ പ്രാപ്തമാക്കുന്നതിന് ആവശ്യമായ ബഫറുകൾ സൃഷ്ടിക്കുകയും വേണം. കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്നു പാർലമെന്റിൽ അവതരിപ്പിച്ച മീഡിയം ടേം ഫിസ്‌ക്കൽ പോളിസി കം ഫിസ്‌ക്കൽ പോളിസി സ്ട്രാറ്റജി സ്റ്റേറ്റ്മെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ റിയൽ, നോമിനൽ ജിഡിപി വളർച്ചാ നിരക്ക് യഥാക്രമം 6.4 ശതമാനമായും 9.7 ശതമാനമായും പ്രവചിക്കുന്ന ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് പ്രസിദ്ധീകരിച്ച ആദ്യ മുൻകൂർ എസ്റ്റിമേറ്റ് 2024-25 മാക്രോ-ഇക്കണോമിക് ഫ്രെയിംവർക്ക് പ്രസ്താവന ഉദ്ധരിക്കുന്നു. നോമിനൽ ജിഡിപി 2024-25 സാമ്പത്തിക വർഷത്തിലെ ആദ്യ പ്രതീക്ഷിത കണക്കുകൂട്ടലിനെക്കാൾ 10.1 ശതമാനം വളരുമെന്ന് 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് പ്രതീക്ഷിക്കുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പ സമ്മർദങ്ങൾ കുറഞ്ഞു എന്നും ശരാശരി റീട്ടെയിൽ പണപ്പെരുപ്പം 2023-24 ലെ 5.4 ശതമാനത്തിൽ നിന്ന് 4.9 ശതമാനമായി (ഏപ്രിൽ-ഡിസംബർ) കുറഞ്ഞു എന്നും മാക്രോ-ഇക്കണോമിക് ഫ്രെയിംവർക്ക് പ്രസ്താവന സൂചിപ്പിക്കുന്നു. ഈ ഇടിവിന് കാരണമായത് ഗുണകരമല്ലാത്ത കോർ (ഭക്ഷണേതര, ഇന്ധനേതര) പണപ്പെരുപ്പ പ്രവണതകളാണ്. മൊത്തത്തിലുള്ള റീട്ടെയിൽ പണപ്പെരുപ്പം 2024-25 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ-ഡിസംബർ) 4 ± 2 ശതമാനം നാണയപ്പെരുപ്പ നിരക്കിൽ തുടർന്നു. ഭക്ഷ്യവിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിന്റെ സപ്ലൈ സൈഡ് നടപടികൾ സഹായിച്ചു. 2025-26 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം കുറയുമെന്നാണു പ്രതീക്ഷിക്കുന്നത്. 2025-26 സാമ്പത്തിക വർഷത്തിലെ ഒന്ന്, രണ്ട് പാദങ്ങളിൽ യഥാക്രമം 4.6, 4.0 ശതമാനം പണപ്പെരുപ്പം ആർബിഐ പ്രവചിക്കുന്നു. ചരക്കുവില സംബന്ധിച്ച പ്രതീക്ഷകൾ ഹിതകരമല്ലെങ്കിലും, ജിയോപൊളിറ്റിക്കൽ സംഭവവികാസങ്ങൾ വില സമ്മർദ്ദം വർദ്ധിപ്പിക്കും. കോവിഡ്-19-ന് ശേഷമുള്ള മഹാവ്യാധി വർഷങ്ങളിൽ കേന്ദ്രസർക്കാർ സ്വീകരിച്ച സുഗമമായ ധനനയ തന്ത്രം രാജ്യത്തിന്റെ വികസന ആവശ്യങ്ങൾക്കായി, ആഗ്രഹിച്ച ധനനയ ഫലങ്ങൾ സൃഷ്ടിച്ചുവെന്ന് മാക്രോ-എക്കണോമിക് ഫ്രെയിംവർക്ക് പ്രസ്താവന 2024-25 എടുത്തുകാണിക്കുന്നു. ആർഇ 2024-25ൽ, ഗവൺമെന്റ് അതിന്റെ ധനക്കമ്മി ലക്ഷ്യം ജിഡിപിയുടെ 4.8 ശതമാനമായി പുതുക്കി നിശ്ചയിച്ചു. 2021-22 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, 2025-26 സാമ്പത്തിക വർഷത്തിൽ ധനക്കമ്മി ജിഡിപി അനുപാതം 4.5 ശതമാനത്തിൽ താഴെയാക്കുന്നതിനുള്ള പാതയിലാണ് രാജ്യം. കേന്ദ്ര സർക്കാരിന്റെ വായ്പാ ജിഡിപി അനുപാതം 2024-25 സാമ്പത്തിക വർഷത്തിലെ 57.1ൽ നിന്ന് 2025-26 സാമ്പത്തിക വർഷത്തിൽ 56.1 ആയി കുറയുമെന്ന് കണക്കാക്കപ്പെടുന്നു. 2031 മാർച്ച് 31 ആകുമ്പോഴേക്കും കേന്ദ്ര ഗവൺമെന്റിന്റെ വായ്പാ ജിഡിപി നിലവാരം 50±1 ആക്കുകയാണു ലക്ഷ്യം.