November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രക്തത്തിലെ പഞ്ചസാരയുടെ അളവ് നല്ല ആരോഗ്യത്തിന്റെ അഞ്ചാമത്തെ ലക്ഷണം

ശരീരത്തിന്റെ സാധാരണനിലയിലുള്ള പ്രവർത്തനത്തിന് രക്തത്തിലെ ഗ്ലൂക്കോസിന്റെ നില നിശ്ചിത അളവിൽ നിലനിർത്തേണ്ടതുണ്ട്. ഇതിൽ ഏതെങ്കിലും രീതിയിലുള്ള വ്യത്യാസങ്ങൾ ഉണ്ടായാൽ രോഗിയുടെ നില മോശമാകും. അതുകൊണ്ട് തന്നെ രോഗനിർണയത്തിലും തുടർചികിത്സയിലും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പ്രധാനഘടകമാണെന്നും ഇത് കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ടെന്നും പ്രമേഹത്തെ കുറിച്ചുള്ള ഒരു പഠന റിപ്പോർട്ടിൽ പറയുന്നു

താപനില, ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ശ്വസോച്ഛാസ നിരക്ക് എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് നൂറ്റാണ്ടുകളായി ഡോക്ടർമാർ രോഗികളുടെ ആരോഗ്യം കണക്കാക്കിയിരുന്നത്

പ്രമേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ ശരീരക്ഷേമം നിർണയിക്കുന്നതിനുള്ള അഞ്ചാമത്തെ പ്രധാന ഘടകമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിഗണിക്കണമെന്ന് ഗവേഷകർ. പ്രമേഹത്തെ കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ അഭിപ്രായം മുന്നോട്ടുവെച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കാരണമായ രോഗം എന്ത് തന്നെ ആയാലും എല്ലാ രോഗികളുടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നല്ല ആരോഗ്യത്തിന്റെ അഞ്ചാമത്തെ അളവുകോലായി കണക്കാക്കണമെന്നാണ് ഇവർ പറയുന്നത്. നൂറ്റാണ്ടുകളായി താപനില, ഹൃദയമിടിപ്പ്, ശ്വാസോച്ഛാസ നിരക്ക് എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഡോക്ടർമാരും നഴ്സുമാരും രോഗികളുടെ ശരീരക്ഷേമം നിർണയിച്ചിരുന്നത്.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

പത്മശ്രീ അനൂപ് മിശ്ര (ന്യൂഡെൽഹി), ഡോ അക്തർ ഹുസെയ്ൻ (നോർവെ), ഡോ ലെസ്സെക് സുപ്രിനിയാക്(പോളണ്ട്), ഡോ.ഇതമർ റാസ് (ഇസ്രയേൽ), ഡോ. എസ് ആർ അരവിന്ദ് (ഡയബെറ്റിസ് ഇന്ത്യ പ്രസിഡന്റ്), ഡോ,ജ്യോതിദേവ് കേശവദേവ്(തിരുവനന്തപുരം) എന്നിവർ ഉൾപ്പെടുന്ന ഗവേഷക സംഘമാണ് ഡയബെറ്റിസ് ആൻഡ് മെറ്റബോളിക് സിൻഡ്രം ക്ലിനിക്കൽ റിസേർച്ച് ആൻഡ് റിവ്യൂസ് എന്ന പേരിൽ പഠനം പ്രസിദ്ധീകരിച്ചത്.

നേരത്തെ പ്രമേഹം ഇല്ലാത്തവർ ആണെങ്കിൽ പോലും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണ നിലയേക്കാൾ ഉയർന്നിരിക്കുകയോ, ചെറിയ രീതിയിൽ ഹൈപ്പർഗ്ലൈസീമികോ അല്ലെങ്കിൽ ഹൈപ്പോഗ്ലൈസീമികോ ആയാലോ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളുടെ നില മോശമാകാമെന്നാണ് ഇതുവരെയുള്ള പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ശരീരത്തിന്റെ സാധാരണനിലയിലുള്ള പ്രവർത്തനത്തിന് രക്തത്തിലെ ഗ്ലൂക്കോസിന്റെ നില നിശ്ചിത അളവിൽ നിലനിർത്തേണ്ടതുണ്ട്. ഇതിൽ ഏതെങ്കിലും രീതിയിലുള്ള വ്യത്യാസങ്ങൾ ഉണ്ടായാൽ രോഗിയുടെ നില മോശമാകും. അതുകൊണ്ട് തന്നെ ഏത് രോഗങ്ങളുടെയും രോഗനിർണയത്തിലും തുടർചികിത്സയിലും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പ്രധാനഘടകമാണെന്നും ഇത് കൃത്യമായി രേഖപ്പെടുത്തേണ്ടത് അനിവാര്യമാണന്നും പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം
Maintained By : Studio3