യുഎസ് ടിബറ്റ് പ്രതിനിധിയെ നിയമിക്കണെന്ന് സംഗേ
ധര്‍മശാല: യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ടിബറ്റിലേക്ക് ഒരു പ്രതിനിധിയെ അയക്കണമെന്ന് സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്ട്രേഷന്‍ (സിടിഎ) പ്രസിഡന്‍റ് ലോബ്സാങ് സംഗേ ആവശ്യപ്പെട്ടു.ടിബറ്റിലെ നിലവിലെ അവസ്ഥയെക്കുറിച്ച് സെന്‍റര്‍ ഫോര്‍ പീസ് ആന്‍റ് ജസ്റ്റിസ് (സിപിജെ) ഡയറക്ടര്‍ നാദിര്‍ അലിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംഗേ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, പ്രശ്നത്തിന് പ്രായോഗികവും സ്വീകാര്യവുമായ പരിഹാരത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു. ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമ നിര്‍ദ്ദേശിച്ചതുപോലെ ആരുടെയും പക്ഷത്ത് നില്‍ക്കാതെ ഒരു മധ്യമാര്‍ഗനയം തേടുന്നതിലൂടെ മാത്രമേ ടിബറ്റിന് ദീര്‍ഘകാല സമാധാനവും അഭിവൃദ്ധിയും കൈവരിക്കാനാകൂ എന്ന് സിടിഎ പ്രസിഡന്‍റ് പറഞ്ഞു.
‘ചൈനയ്ക്കും ടിബറ്റിനും സ്വീകാര്യവും പ്രയോജനകരവുമായ ഒരു ഒത്തുതീര്‍പ്പിന് ഞങ്ങള്‍ ആഗ്രഹിക്കുന്നു’ അദ്ദേഹം പറഞ്ഞു. ടിബറ്റിന്‍റെ അഭിലാഷങ്ങള്‍ക്കനുസൃതമായി സമാധാനപരവും അര്‍ത്ഥവത്തായതുമായ ഒരു ഒത്തുതീര്‍പ്പാണ് ജനത ആഗ്രഹിക്കുന്നത്.
ടിബറ്റ് പ്രശ്നം പരിഹരിക്കുന്നതില്‍ യുഎസിന്‍റെ പങ്ക് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി സംഗേ പറഞ്ഞു: “അവകാശങ്ങള്‍ നേടുന്നതിനായി ടിബറ്റ് ഇപ്പോള്‍ 60 വര്‍ഷമായി കഷ്ടപ്പെടുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ ഇക്കാര്യത്തില്‍ ഞങ്ങള്‍ വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂ.’
യുഎസ് അടുത്തിടെ ടിബറ്റിന് പിന്തുണയും അതിനായി നിയമവും പാസാക്കിയിട്ടുണ്ട്, ഇത് ലോകമെമ്പാടുമുള്ള ടിബറ്റുകാര്‍ക്ക് പ്രതീക്ഷനല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ‘എന്‍റെ എളിയ അഭിപ്രായത്തില്‍, അമേരിക്കന്‍ നേതൃത്വം ഒരു ടിബറ്റ് പ്രതിനിധിയെ നിയമിക്കും വേണം. ഇത് സ്ഥിതിഗതികള്‍ അക്സസ് ചെയ്യുന്നതിന് സഹായകമാകുകയും എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പരിഹാരത്തില്‍ എത്തിച്ചേരുന്നതില്‍ ഭാവിയില്‍ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യും. പ്രസിഡന്‍റ് ബിഡന്‍റെ കീഴിലുള്ള യുഎസ് ടിബറ്റിന്‍റെ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നതാകണം. ഒപ്പം സൗഹാര്‍ദ്ദപരമായ പരിഹാരത്തിനായി പ്രവര്‍ത്തിക്കാന്‍ ലോകനേതാക്കളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.’സംഗെ പറഞ്ഞു.
‘ആത്മവിശ്വാസം വളര്‍ത്തിയെടുക്കുന്നതില്‍ യുഎസ് വിജയിക്കുകയാണെങ്കില്‍ അത് ടിബറ്റിനെ സംബന്ധിച്ചിടത്തോളം ഒരു വേറിട്ട ലോകത്തെയാണ് അര്‍ത്ഥമാക്കുന്നത്. അവരുടെ വിധി രൂപപ്പെടുത്തുന്നതില്‍ ടിബറ്റുകാര്‍ക്ക് പങ്കുവഹിക്കാനാകും. അവരുടെ മതം പിന്തുടരാനുള്ള സ്വാതന്ത്ര്യം, ഭാഷയും സംസ്കാരവും നിലനിര്‍ത്തുന്നതിനും മതവുമായി അടുത്ത ബന്ധമുള്ള പരിസ്ഥിതിസംരക്ഷിക്കുന്നതിനും കഴിയണം. ‘ടിബറ്റ് ലക്ഷ്യത്തിനായി അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വരണമെന്നും സൗഹാര്‍ദ്ദപരമായ ഒരു പരിഹാരത്തിനായി ശ്രമിക്കണമെന്നും സംഗെ അഭ്യര്‍ത്ഥിച്ചു.ചൈന ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും സ്വന്തം അതിര്‍ത്തിക്കുള്ളില്‍ നിലനില്‍ക്കുന്ന ദീര്‍ഘകാല പ്രശ്നങ്ങള്‍ ആദ്യം പരിഹരിക്കണമെന്നും” അദ്ദേഹം പറഞ്ഞു.
സ്ഥാനപതിയെ നിയമിക്കുന്നത് ടിബറ്റുകാര്‍ക്ക് ഉത്തേജനം നല്‍കുമെന്നും അവര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുമെന്നും മാത്രമല്ല, സമാധാനപരമായ പരിഹാരം എല്ലാവരുടെയും അഭിവൃദ്ധിക്ക് കാരണമാകുമെന്ന് ചൈനക്ക് നല്‍കുന്ന സന്ദേശമാകുമെന്നും ടിബറ്റന്‍ ജനത വിശ്വസിക്കുന്നു.
‘ ഞാന്‍ വളരെ ശുഭാപ്തി വിശ്വാസിയാണ്. ദലൈലാമയുടെ അനുഗ്രഹത്താല്‍, അദ്ദേഹം വിഭാവനം ചെയ്തതുപോലെ സമാധാനപരവും സമൃദ്ധവുമായ ടിബറ്റ് കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമത്തില്‍ ഞങ്ങള്‍ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’സംഗേ പറഞ്ഞു.