October 27, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആക്സിസ് ബാങ്ക് അള്‍ട്രാ ലക്ഷ്വറി പ്രൈമസ് ക്രെഡിറ്റ് കാര്‍ഡ്

കൊച്ചി: അള്‍ട്രാ ഹൈ നെറ്റ് വര്‍ത്ത് വിഭാഗത്തില്‍ പെട്ട വ്യക്തികള്‍ക്കായി ആക്സിസ് ബാങ്കും വീസയും ചേര്‍ന്ന് പ്രൈമസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. ആക്സിസ് ബാങ്കില്‍ നിന്നുള്ള ക്ഷണം അനുസരിച്ചു മാത്രമാവും ഈ കാര്‍ഡുകള്‍ ലഭിക്കുക. ആഗോള തലത്തില്‍ പ്രസിദ്ധമായ ബെസ്പോക് പ്രിവിലേജുകളും ആനുകൂല്യങ്ങളും ഇതാദ്യമായി ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കും ഇതിലൂടെ ലഭ്യമാകും. ന്യൂഡല്‍ഹിയിലേയും മുംബൈയിലേയും തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കായാണ് പ്രൈമസ് അവതരിപ്പിച്ചിരിക്കുന്നത്. ആക്സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരിയും വീസ ഇന്ത്യ, സൗത്ത് ഏഷ്യ ഗ്രൂപ്പ് കണ്‍ട്രി മാനേജര്‍ സന്ദീപ് ഘോഷും ചേര്‍ന്നാണ് പ്രൈമസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കിയത്. ബാങ്കിന്‍റെ വളര്‍ച്ച ത്വരിതപ്പെടുത്തും വിധം പ്രീമിയം സേവനങ്ങള്‍ അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ ഗണ്യമായ ശ്രദ്ധയാണു പതിപ്പിക്കുന്നതെന്ന് ആക്സിസ് ബാങ്ക് റീട്ടെയില്‍ അസറ്റ്സ്, കാര്‍ഡ്സ് ആന്‍റ് പെയ്മെന്‍റ് വിഭാഗം മേധാവിയും ഗ്രൂപ്പ് എക്സിക്യൂട്ടീവുമായ അര്‍ജുന്‍ ചൗധരി പറഞ്ഞു. സവിശേഷമായ ആനുകൂല്യങ്ങളും അതുല്യമായ അനുഭവവുമായിരിക്കും ഇതിലൂടെ ലഭിക്കുകയന്ന് വീസ ഇന്ത്യ, സൗത്ത് ഏഷ്യ ഗ്രൂപ്പ് കണ്‍ട്രി മാനേജര്‍ സന്ദീപ് ഘോഷ് പറഞ്ഞു.

  ഹൃദ്രോഗികളിൽ ഭൂരിഭാഗവും 50 വയസ്സിന് താഴെ, കാരണം ഉദാസീനമായ ജീവിതശൈലി: ടാറ്റ എഐജി സർവേ
Maintained By : Studio3