ഏരിസ്ഇന്‍ഫ്ര സൊല്യൂഷന്‍സ് ഐപിഒ
കൊച്ചി: നിര്‍മാണ മേഖലയില്‍ സാമഗ്രികളുടെ സംഭരണ പ്രക്രിയ പൂര്‍ണമായും ലളിതമാക്കുക, ഡിജിറ്റലൈസ് ചെയ്യുക എന്നിവ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യാധിഷ്ഠിത സേവനങ്ങള്‍ ലഭ്യമാക്കുന്ന ഏരിസ്ഇന്‍ഫ്ര സൊല്യൂഷന്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് അനുമതി തേടി സെബിയ്ക്ക് കരടുരേഖ സമര്‍പ്പിച്ചു. ഓഹരി ഒന്നിന് രണ്ട് രൂപ മുഖവിലയുള്ള 600 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ്, നുവാമ വെല്‍ത്ത് മാനേജ്മെന്‍റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍ .