December 24, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫെയര്‍ ലോക്ക്‌ സേവനവുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌

1 min read

കൊച്ചി: അവസാന നിമിഷം തീരുമാനമാകുന്ന യാത്രകളിലെ ഉയര്‍ന്ന ടിക്കറ്റ്‌ നിരക്കില്‍ നിന്നും യാത്രക്കാര്‍ക്ക്‌ പരിരക്ഷ നല്‍കുന്നതിനായി ഫെയര്‍ ലോക്ക്‌ സേവനത്തിന്‌ തുടക്കമിട്ട്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌. യാത്രാതീയതി അടുത്ത വരുമ്പോള്‍ ഉണ്ടാകുന്ന ടിക്കറ്റ് നിരക്ക് വർദ്ധനവിൽ നിന്നും യാത്രക്കാർക്ക് സംരക്ഷണം നൽകുന്നതാണ് ഈ സേവനം. യാത്രാ തീയതിക്ക് എത്ര നേരത്തേ വേണമെങ്കിലും അപ്പോള്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വെബ്സൈറ്റിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലോക്ക് ചെയ്ത് വെയ്ക്കാനുള്ള സൗകര്യമാണ് ഇതു വഴി യാത്രക്കാർക്ക് ലഭിക്കുന്നത്. ഈ നിരക്ക് അടുത്ത 7 ദിവസത്തേക്ക് മാറ്റമില്ലാതെ തുടരും. ലോക്ക് ചെയ്യുന്നതിനായി ടിക്കറ്റ് നിരക്ക് നൽകേണ്ടതില്ല. ലോക്ക് ഫീ ആയി ആഭ്യന്തര ടിക്കറ്റിന്‌ 250 രൂപയും അന്താരാഷ്ട്ര ടിക്കറ്റിന്‌ 500 രൂപയും മാത്രമാണ് നല്‍കേണ്ടത്‌. ഏഴു ദിവസം വരെ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ്‌ ലോക്ക്‌ ചെയ്യാനും അതേ നിരക്കില്‍ യാത്ര ചെയ്യാനും അവസരമൊരുക്കുന്നതാണ്‌ ഫെയര്‍ ലോക്ക്‌ സംവിധാനം. കോഡ്‌ ഷെയര്‍ ബുക്കിംഗുകള്‍ ഒഴികെയുള്ള എല്ലാ ടിക്കറ്റ് നിരക്കുകള്‍ക്കും www.airindiaexpress.com എന്ന എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വെബ്‌സൈറ്റിലൂടെ ഈ സേവനം ലഭ്യമാണ്‌.

  അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനം 2026 ജനുവരി 6 മുതല്‍

ടിക്കറ്റ്‌ നിരക്ക്‌ വര്‍ധനവിന്‍റെ ആശങ്കയില്ലാതെ യാത്രകള്‍ ചിട്ടപ്പെടുത്താന്‍ ഫെയര്‍ ലോക്ക്‌ സേവനം യാത്രക്കാരെ പ്രാപ്‌തരാക്കുമെന്ന്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ചീഫ്‌ കൊമേഴ്‌സ്യല്‍ ഓഫീസര്‍ അങ്കുര്‍ ഗാര്‍ഗ്‌ പറഞ്ഞു. എയര്‍ലൈന്‍ എന്ന നിലയില്‍ യാത്രക്കാരെ കേന്ദ്രീകരിച്ചുള്ള സമീപനത്തിനാണ്‌ ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്‌. ഫെയര്‍ ലോക്ക്‌ സേവനത്തിലൂടെ ഞങ്ങളുടെ യാത്രികര്‍ക്ക്‌ വിമാന നിരക്ക് കൂടുന്നതിന് മുമ്പുള്ള നിരക്കിൽ തന്നെ അവരുടെ യാത്രകള്‍ സാധ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ബുക്ക്‌ ചെയ്യുന്ന ലോയല്‍റ്റി അംഗങ്ങള്‍ക്ക്‌ 8 ശതമാനം വരെ ന്യൂകോയിന്‍സിന് പുറമേ പ്രത്യേക കിഴിവും ഡീലുകളും ലഭിക്കും. ലോയല്‍റ്റി അംഗങ്ങള്‍ക്ക്‌ പുറമെ വിദ്യാർത്ഥികള്‍, മുതിര്‍ന്ന പൗരര്‍, ചെറുകിട- ഇടത്തരം സംരംഭകര്‍, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കും എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വെബ്‌സൈറ്റിലൂടെ പ്രത്യേക നിരക്കുകളും ആനുകൂല്യങ്ങളും ലഭിക്കും. ചെക്ക്‌-ഇന്‍- ബാഗേജ്‌ ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കായി സാധാരണയേക്കാളും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാകുന്ന എക്‌സ്‌പ്രസ്‌ ലൈറ്റ്‌ നിരക്കുകളും അടുത്തിടെ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ അവതരിപ്പിച്ചിരുന്നു.

  'ഇന്നൊവേഷന്‍ ട്രെയിന്‍': യാത്രികരായി 950 ലധികം യുവസംരംഭകര്‍
Maintained By : Studio3