November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വൈറ്റമിന്‍ ഡി അപര്യാപ്തതയ്‌ക്കെതിരെ കൂടുതല്‍ ഫലപ്രദമായ ചികിത്സ കണ്ടെത്തി

1 min read

കൊഴുപ്പ് ആഗിരണവുമായി ബന്ധപ്പെട്ട തകരാറുകള്‍ ഉള്ളവരിലെ വൈറ്റമിന്‍ ഡി അപര്യാപ്തതയ്‌ക്കെതിരെ 25- ഹൈഡ്രോക്‌സിവൈറ്റമിന്‍ ഡി3 കൂടുതല്‍ ഫലപ്രദമാണെന്നാണ് പുതിയൊരു പഠനം കണ്ടെത്തിയിരിക്കുന്നത്

പ്രത്യേക വിഭാഗത്തില്‍ പെട്ട രോഗികളിലെ വൈറ്റമിന്‍ ഡി അപര്യാപ്തത ഇല്ലാതാക്കുന്നതിന് 25- ഹൈഡ്രോക്‌സിവൈറ്റമിന്‍ ഡി3 ഫലപ്രദമായ ചികിത്സയാണെന്ന് പഠന റിപ്പോര്‍ട്ട്. പൊണ്ണത്തടി അടക്കമുള്ള ശാരീരിക പ്രശ്‌നങ്ങള്‍ നേരിടുന്നവരിലാണ് ഈ ചികിത്സ കൂടുതല്‍ ഗുണം ചെയ്യുക.

ഗാസ്ട്രിക് ബൈപ്പാസ് സര്‍ജറിക്ക് വിധേയരായവരും പൊണ്ണത്തടിയുള്ളവരുമടക്കം ശരീരത്തിലേക്ക് കൊഴുപ്പ് ആഗിരണം ചെയ്യുന്നതില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ (ഫാറ്റ് മാല്‍അബ്‌സോര്‍പ്ഷന്‍) നേരിടുന്ന നിരവധി ദശലക്ഷക്കണക്കിന് ആളുകള്‍ ലോകത്തുണ്ട്. ഇത്തരം രോഗികള്‍ക്ക് വൈറ്റമിന്‍ ഡി ആഗിരണത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുക സ്വാഭാവികമാണ്. അതിനാല്‍ തന്നെ ഇവരില്‍ വൈറ്റമിന്‍ ഡി അപര്യാപ്തതയും അതുമൂലമുണ്ടാകുന്ന ഓസ്റ്റിയോപോറോസിസ് ഓസ്റ്റിയോമലേസിയ (എല്ലുകളുടെ ബലം കുറയുന്ന അവസ്ഥ) തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യത ഏറെയാണ്.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

കുടലിലെ ആഗിരണത്തിലൂടെയും ക്യൂട്ടേനിയസ് സിന്തസിലൂടെയും (ത്വക്കില്‍ സൂര്യപ്രകാശമേല്‍ക്കുന്നതിലൂടെയും) ഉണ്ടാകുന്ന വൈറ്റമിന്‍ ഡി ശരീരത്തിലെ അമിതമായ കൊഴുപ്പില്‍ ലയിച്ച് പോകുന്നതിനാല്‍ പൊണ്ണത്തടിയുള്ളവരില്‍ വൈറ്റമിന്‍ ഡി അപര്യാപ്തതയ്ക്കുള്ള സാധ്യത കൂടുതലാണ്. പ്രായപൂര്‍ത്തിയായ ഏതാണ്ട് മൂന്നിലൊരാള്‍ക്ക് പൊണ്ണത്തടി ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഉയര്‍ന്ന ഡോസിലുള്ള വൈറ്റമിന്‍ ഡി ലഭ്യമാക്കിയെങ്കിലേ ഇവരുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുകയുള്ളു. 25- ഹൈഡ്രോക്‌സിവൈറ്റമിന്‍ ഡി3 എന്ന വൈറ്റമിന്‍ ഡി മെറ്റബൊളൈറ്റ് കൊഴുപ്പില്‍ ലയിക്കില്ല എന്നതിനാല്‍ കൊഴുപ്പ് ആഗിരണവുമായി ബന്ധപ്പെട്ട തകരാറുകള്‍ ഉള്ള രോഗികളില്‍ വൈറ്റമിന്‍ ഡി അപര്യാപ്തതയ്‌ക്കെതിരെ ശരിയായ ഫലം ചെയ്യുമെന്ന് ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ മെഡിസിന്‍, ഫിസിയോളജി, ബയോഫിസിക്‌സ്, മോളിക്യുലാര്‍ മെഡിസിന്‍ പ്രഫസര്‍ ആയ മിഷേല്‍ എഫ് ഹോളിക് പറയുന്നു.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

വൈറ്റമിന്‍ ഡി3യുടെ വെള്ളത്തില്‍ ലയിക്കുന്ന രൂപമായ 25- ഹൈഡ്രോക്‌സിവൈറ്റമിന്‍ ഡി3 ആരോഗ്യമുള്ളവരിലും കൊഴുപ്പ് ആഗിരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉള്ളവരിലും പൊണ്ണത്തടിയുള്ളവരിലും വൈറ്റമിന്‍ ഡിയുടെ അളവ് ത്വരിതപ്പെടുത്തുന്നതില്‍ കൂടുതല്‍ മികച്ച ഫലം നല്‍കുമോ എന്ന കാര്യവും ഗവേഷകര്‍ പരിശോധിച്ചിരുന്നു. എന്നാല്‍ ആരോഗ്യമുള്ളവരെ അപേക്ഷിച്ച് കൊഴുപ്പ് ആഗിരണവുമായി ബന്ധപ്പെട്ട തകരാറുകള്‍ ഉള്ളവരുടെ രക്തത്തില്‍ വെള്ളത്തില്‍ ലയിപ്പിച്ച് കുടിക്കുന്ന ഈ വൈറ്റമിന്‍ ഡി3, 36 ശതമാനം മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളു. അതേസമയം ഇതേ ആളുകള്‍ക്ക് 25- ഹൈഡ്രോക്‌സിവൈറ്റമിന്‍ ഡി3 നല്‍കിയപ്പോള്‍ കൊഴുപ്പ് ആഗിരണവുമായി ബന്ധപ്പെട്ട തകരാറുകള്‍ ഉള്ളവര്‍ക്കും ആരോഗ്യമുള്ളവരെപ്പോലെ അത് ആഗിരണം ചെയ്യാനും രക്തത്തിലെ വൈറ്റമിന്‍ ഡിയുടെ അളവ് ആരോഗ്യമുള്ളവരുടെ അതേ തോതില്‍ ഉയര്‍ത്താനും സാധിച്ചു. പൊണ്ണത്തടിയുള്ളവരിലും സമാനമായ അനുഭവമാണ് ഉണ്ടായത്. അതിനാല്‍ കൊഴുപ്പ് ആഗിരണവുമായി ബന്ധപ്പെട്ട തകരാറുകള്‍ ഉള്ളവരിലും പൊണ്ണത്തടിയുള്ളവരിലും വൈറ്റമിന്‍ ഡി അപര്യാപ്തത പരിഹരിക്കുന്നതിനായി 25- ഹൈഡ്രോക്‌സിവൈറ്റമിന്‍ ഡി3 ഫലപ്രദമായിരിക്കുമെന്ന് ഹോളിക് അവകാശപ്പെട്ടു.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

എല്ലുകള്‍ എളുപ്പത്തില്‍ പൊട്ടിപ്പോകുന്ന ഓസ്റ്റിയോപോറോസിസിന് മാത്രമല്ല വൈറ്റമിന്‍ ഡി അപര്യാപ്തത കാരണമാകുക. എല്ലുകളില്‍ കടുത്ത വേദന അനുഭവപ്പെടുന്ന എല്ലുകളുടെ ബലം കുറയുന്ന ഓസ്റ്റിയോമലേസിയയ്ക്കും അത് കാരണമാകും. വൈറ്റമിന്‍ ഡി അപര്യാപ്തതയുള്ള ഓസ്റ്റിയോമലേസിയ രോഗികള്‍ക്ക് എല്ലുകളിലും പേശികളിലും അസഹിനീയമായ വേദന അനുഭവപ്പെടാം. വൈറ്റമിന്‍ ഡി അപര്യാപ്തത മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്, ടൈപ്പ് 1 ഡയബറ്റിസ്, ടൈപ്പ് 2 ഡയബറ്റിസ്, ഹൃദ്രോഗം, ഡിപ്രഷന്‍, ന്യൂറോ കൊഗ്നിറ്റീവ് ഡിസ്ഫംഗ്ഷന്‍, അല്‍ഷിമേഴ്‌സ് തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്കും കോവിഡ്-19 അടക്കമുള്ള സാംക്രമിക രോഗങ്ങള്‍ക്കുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

Maintained By : Studio3