November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പകര്‍ച്ചവ്യാധിയില്‍ നിന്ന് മുക്തമായിത്തുടങ്ങി; സൗദി അറേബ്യയിലെ പ്രോപ്പര്‍ട്ടി വിപണിയില്‍ ഉണര്‍വ്വ് 

1 min read

മൂല്യവര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയതും പണയ വിപണി സജീവമായതും പ്രോപ്പര്‍ട്ടി വിപണിക്ക് കരുത്തേകി

റിയാദ്: കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ മുക്തമായിത്തുടങ്ങിയെന്ന സൂചനയോടെ സൗദി അറേബ്യയിലെ പ്രോപ്പര്‍ട്ടി വിപണിയില്‍ ഉണര്‍വ്വ്. പതിനഞ്ച് ശതമാനം മൂല്യവര്‍ധിത നികുതിയില്‍ നിന്ന് പ്രോപ്പര്‍ട്ടി ഇടപാടുകളെ ഒഴിവാക്കിയതും പണയ വിപണി സജീവമായതും രാജ്യത്തെ പ്രോപ്പര്‍ട്ടി വിപണിക്ക് കരുത്ത് നല്‍കിയതായി സൗദി അറേബ്യയുടെ റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ് അവലോകന റിപ്പോര്‍ട്ടില്‍ നൈറ്റ് ഫ്രാങ്ക് കണ്‍സള്‍ട്ടന്‍സി അഭിപ്രായപ്പെട്ടു.

ബിസിനസ് ആത്മവിശ്വാസം മൊത്തത്തില്‍ മെച്ചപ്പെട്ടതും വിപണി വികാരവും പാര്‍പ്പിട പണയ വായ്പകളിലെ വര്‍ധനയ്ക്ക് കാരണമായതായി നൈറ്റ് ഫ്രാങ്കിന്റെ പശ്ചിമേഷ്യ വിഭാഗം ഗവേഷണ മേധാവി ഫൈസല്‍ ദുറാനി പറഞ്ഞു. പാര്‍പ്പിട പണയ വായ്പ്പകളില്‍ ഫെബ്രുവരി അവസാനം വരെ 38 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ 26,800 പ്രോപ്പര്‍ട്ടി കരാറുകളില്‍ 80 ശതമാനവും 11.3 ബില്യണ്‍ സൗദി റിയാലിന്റെ മൂല്യമുള്ള വില്ലകള്‍ക്ക് വേണ്ടിയുള്ള പാര്‍പ്പിട പണയ വായ്പകളുടേതായിരുന്നു. 2021 ആദ്യപാദത്തില്‍ പൂര്‍ത്തിയായ പാര്‍പ്പിട കരാറുകളുട ആകെ മൂല്യം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 80 ശതമാനം ഉയര്‍ന്നു. ഇടപാടുകളുടെ എണ്ണത്തിലും 25 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. ജിദ്ദയിലെ പാര്‍പ്പിട ഇടപാടുകളുടെ മൂല്യത്തില്‍ 26 ശതമാനവും എണ്ണത്തില്‍ 34 ശതമാനവും വര്‍ധയുണ്ടായി.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

അതേസമയം വില്ലകളുടെയും അപ്പാര്‍ട്‌മെന്റുകളുടെയും വിലകളില്‍ വ്യത്യാസമുണ്ടായിട്ടുണ്ട്. രാജ്യത്തെമ്പാടും അപ്പാര്‍ട്‌മെന്റുകളുടെ വിലയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. റിയാദില്‍ അപ്പാര്‍ട്‌മെന്റുകള്‍ക്ക് 4.4 ശതമാനവും ജിദ്ദയില്‍ 6.5 ശതമാനവും ദമാമില്‍ 3.2 ശതമാനവും വില വര്‍ധനയുണ്ടായപ്പോള്‍ വില്ലകളുടെ വിലയില്‍ യഥാക്രമം 1.6 ശതമാനം 6.3 ശതമാനം, 7.9 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

മൂല്യവര്‍ധിത നികുതിയില്‍ നിന്നും കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രോപ്പര്‍ട്ടി വിപണിയെ ഒഴിവാക്കുകയും പകരം അഞ്ച് ശതമാനം റിയല്‍ എസ്റ്റേറ്റ് നികുതി ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രോപ്പര്‍ട്ടി ഇടപാടുകളിലും പാര്‍പ്പിട ഉടമസ്ഥതയിലുമുണ്ടായ വര്‍ധന കണക്കിലെടുത്ത് ഈ തീരുമാനം കൂടുതല്‍ കാലത്തേക്ക് നീട്ടിയേക്കുമെന്ന് നൈറ്റ് ഫ്രാങ്ക് അഭിപ്രായപ്പെടുന്നു. പാര്‍പ്പിട മന്ത്രാലയത്തിന്റെയും വീടുകള്‍ നിര്‍മിക്കുകയും സ്ഥലങ്ങള്‍ വില്‍ക്കുകയും പാര്‍പ്പിട വായ്പകള്‍ ശരിയാക്കി കൊടുക്കുകയും ചെയ്യുന്ന റിയല്‍ എസ്റ്റേറ്റ് വികസന ഫണ്ടിന്റെയും സംയുക്ത ഉദ്യമമായ സഖാനി പദ്ധതിക്ക് കീഴില്‍ 2030ഓടെ രാജ്യത്തെ പാര്‍പ്പിട ഉടമസ്ഥാവകാശ നിരക്ക് 70 ശതമാനമാക്കി ഉയര്‍ത്താനാണ് സൗദി ലക്ഷ്യമിടുന്നത്.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

മറ്റ് ആഗോള സമ്പദ് വ്യവസ്ഥകളെ പോലെ സൗദി അറേബ്യയിലും പകര്‍ച്ചവ്യാധി കാര്യമായ സാമ്പത്തിക മാന്ദ്യത്തിന് കാരണമായിട്ടുണ്ട്. എന്നിരുന്നാലും, 2020 വര്‍ഷാവസാനത്തോടെ പ്രകടമായ ബിസിനസ് ആത്മവിശ്വാസം റിയല്‍ എസ്റ്റേറ്റ് വിപണിയുടെ എല്ലാ മേഖലകളിലും സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തിയതായി ദുരാനി പറഞ്ഞു. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ നിക്ഷേപ മന്ത്രാലയം 466 വിദേശ നിക്ഷേപ ലൈസന്‍സുകള്‍ക്കാണ് അനുമതി നല്‍കിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനം അധികമാണിത്. ഡിസംബറില്‍ മാത്രം 189 ലൈസന്‍സുകള്‍ അനുവദിച്ചു. വ്യാവസായിക, നിര്‍മാണ, ലോജിസ്റ്റിക്‌സ്, റീട്ടെയ്ല്‍, ഇ-കൊമേഴ്‌സ്, ഐസിടി മേഖലകളാണ് ഏറ്റവുമധികം വിദേശ നിക്ഷേപം ആകര്‍ഷിച്ചത്.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

എന്നിരുന്നാലും ഓഫീസുകളുടെ വാടക ഇപ്പോഴും സമ്മര്‍ദ്ദത്തില്‍ തന്നെയാണ്. ഗ്രേഡ് എ വിഭാഗത്തിലുള്ള വാടക റിയാദില്‍ 0.5 ശതമാനം കൂടിയെങ്കിലും ജിദ്ദയില്‍ 2.8 ശതമാനവും ദമാമില്‍ 4.3 ശതമാനവും കുറഞ്ഞു. ഗ്രേഡ് ബി വിഭാഗത്തിലുള്ള വാടകയില്‍ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ യഥാക്രമം 2.5 ശതമാനം, 3.1 ശതമാനം, 3.8 ശതമാനം വീതം ഇടിഞ്ഞു. ബിസിനസ് ആക്ടിവിറ്റി മെച്ചപ്പെട്ടതോടെ മിക്ക നഗരങ്ങളിലും ഒഴിവുള്ള ഓഫീസ് ഇടങ്ങള്‍ കുറഞ്ഞു.

സൗദി പൗരന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഡിസംബര്‍ 31ന് അവസാനിച്ച അവസാന പാദത്തില്‍ 12.6 ശതമാനമായി കുറഞ്ഞിരുന്നു. മൂന്നാംപാദത്തില്‍ 14.9 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. തൊഴില്‍ ലഭ്യത വര്‍ധിച്ചത് ഓഫീസിടങ്ങളുടെ ഡിമാന്‍ഡില്‍ പ്രതിഫലിക്കുമെന്നാണ് കരുതുന്നതെന്ന് നൈറ്റ് ഫ്രാങ്ക് അഭിപ്രായപ്പെട്ടു.

Maintained By : Studio3