‘ഓട്ടോമേഷനിലൂടെ സൗദി സമ്പദ് വ്യവസ്ഥ ഇരട്ടി ജിഡിപി വളര്‍ച്ച നേടും’
1 min readഇന്റെലിജന്റ് ഓട്ടോമേഷനിലൂടെ സൗദി സമ്പദ് വ്യവസ്ഥയുടെ മൂല്യം 1.6 ട്രി്‌ല്യണ്‍ ഡോളറാകും
റിയാദ്: ഇന്റെലിജന്റ് ഓട്ടോമേഷനിലൂടെ സൗദി സമ്പദ് വ്യവസ്ഥയ്ക്ക് ഇരട്ടി വളര്‍ച്ച നേടാനകുമെന്ന് ഓട്ടോമേഷന്‍ എനിവേറിന്റെ ഗവേഷണ റിപ്പോര്‍ട്ട്. മികവാര്‍ന്ന ഓട്ടോമേഷനിലൂടെ സൗദി സമ്പദ് വ്യവസ്ഥയ്ക്ക് 1.6 ട്രില്യണ്‍ ഡോളര്‍ മൂല്യം കൈവരിക്കാനാകുമെന്നും 2030ഓടെ 293 ബില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് അധികമായി എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്ലൗഡ് മുഖാന്തിരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ സംരംഭങ്ങളിലും ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ വേഗം വര്‍ധിപ്പിക്കുക, ഡിജിറ്റല്‍ ശേഷികള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനവും വികസന പദ്ധതികളും വര്‍ധിപ്പിക്കുകയും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭങ്ങള്‍ക്കുമുള്ള ആവാസ മെച്ചപ്പെടുത്തുകയും ചെയ്യുക, ഇന്നവേഷന് വേണ്ടി അക്കാദമിക മേഖലകളെ ഒരുക്കുക തുടങ്ങി ഇന്റെലിജന്റ് ഓട്ടോമേഷന്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതില്‍ നിര്‍ണായകമായ മൂന്ന് ഘടകങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
കോവിഡ്-19 മൂലമുള്ള സാമ്പത്തിക പ്രതിസന്ധി ഓട്ടോമേഷന്‍ നടപടികള്‍ ചെറിയ രീതിയില്‍ വൈകിപ്പിച്ചെങ്കിലും കൂടുതല്‍ ഉപഭോക്താക്കളും ഡിജിറ്റല്‍ പരിവര്‍ത്തന നടപടികള്‍ വേഗത്തിലാക്കാനാണ് ഈ കാലഘട്ടം ഉപയോഗപ്പെടുത്തിയതെന്ന് ഓട്ടോമേഷന്‍ എനിവേറിന്റെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് മിലന്‍ ഷേത്ത് പറഞ്ഞു. ഓട്ടോമേഷനിലൂടെ റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്ന വളര്‍ച്ച നേടാന്‍ സൗദി അറേബ്യയ്ക്ക് സാധിക്കുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്നും സമ്പദ് വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കാനും ഭാവി വളര്‍ച്ച നേടുന്നതിനുള്ള കഴിവുകളെ വാര്‍ത്തെടുക്കാനും ലക്ഷ്യമിടുന്ന സൗദി വിഷന്‍ 2030 മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും ഇന്റെലിജന്റ് ഓട്ടോമേഷനിലൂടെ സാധിക്കുമെന്ന് മിലന്‍ ഷേത്ത് പറഞ്ഞു.
ഇന്റെലിജന്റ് ഓട്ടോമേഷന്‍ വിന്യസിക്കുന്നതിലൂടെ ടെക്‌നോളജിയിലൂടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ സൗദിക്ക് സാധിക്കും. ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ആക്കം കൂട്ടുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സും ആര്‍പിഎയും സമന്വയിപ്പിച്ചുള്ള ഒന്നാണ് ഇന്റെലിജന്റ് ഓട്ടോമേഷന്‍. പൊതു, സ്വകാര്യ മേഖലകളെ ഒന്നിപ്പിച്ച് കൊണ്ട് വിഷന്‍ 2030ക്ക് ശക്തമായ അടിത്തറയൊരുക്കാന്‍ സൗദി അറേബ്യയ്ക്ക് സാധിച്ചിട്ടുണ്ട്. എണ്ണയിലുള്ള ആശ്രിതത്വം കുറയ്ക്കാനും സമ്പദ് വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കാനും ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, വിനോദം, ടൂറിസം തുടങ്ങിയ പൊതു മേഖലകളില്‍ കൂടുതല്‍ വികസനം കൊണ്ടുവരാനുമാണ് വിഷന്‍ 2030യിലൂടെ സൗദി ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍, പൊതുമേഖല, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഊര്‍ജം എന്നിവയടക്കമുള്ള വ്യവസായ മേഖലകളില്‍ ഇന്റെലിജന്റ് ഓട്ടോമേഷന് വന്‍ സാധ്യതകളാണ് ഉള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
എല്ലാ മേഖലകളെയും ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിലും