December 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് വ്യാപനം: മോദിയെ വിമര്‍ശിച്ച് സ്റ്റാലിന്‍

ചെന്നൈ: രാജ്യത്തെ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കേന്ദ്രത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെയും വിമര്‍ശിച്ച് ഡിഎംകെ പ്രസിഡന്‍റും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ എം കെ സ്റ്റാലിന്‍ രംഗത്തെത്തി. വാക്സിനേഷന്‍ ഒരു ഉത്സവമായി ആഘോഷിക്കാനാണ് പ്രധാനമന്ത്രിക്ക് കൂടുതല്‍ താല്‍പ്പര്യം. പ്രശ്നത്തിന്‍റെ വേരുകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സര്‍ക്കാരിനോ പ്രധാനമന്ത്രിക്കോ താല്‍പ്പര്യമില്ലെന്നും സ്റ്റാലിന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രധാനമന്ത്രി തിരക്കിലാണെന്നും കോവിഡ് കുതിച്ചുചാട്ടം തടയാന്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

വൈറസ് പടരുന്നതിന് തമിഴ്നാട്ടിലെ എഐഎഡിഎംകെ സര്‍ക്കാരിനും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. വൈറസ് കാട്ടുതീപോലെയാണ് പടരുന്നത്. മഹാമാരിയുടെ കുതിച്ചുചാട്ടം തടയാന്‍ കൂടുതല്‍ ശക്തവും ഫലപ്രദവുമായ നടപടികള്‍ അത്യാവശ്യമാണ്. രാജ്യം നിര്‍ണായകമായ ഒരുഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ഈ അവസരത്തില്‍ 5.84 കോടി ഡോസ് വാക്സിന്‍ കയറ്റുമതി ചെയ്യാനുള്ള മോദി സര്‍ക്കാരിന്‍റെനയത്തെയും അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ വികലമായ നയങ്ങള്‍ തമിഴ്നാട്ടില്‍ കോവിഡ് നിരക്ക് ഉയരാന്‍ കാരണമായി. ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

35.67 ലക്ഷം ഫസ്റ്റ് ഡോസുകള്‍ ഉള്‍പ്പെടെ 40.21 ലക്ഷം വാക്സിന്‍ ഷോട്ടുകള്‍ മാത്രമാണ് തമിഴ്നാട്ടില്‍ നല്‍കിയിട്ടുള്ളതെന്നും വാക്സിനേഷന്‍ എടുക്കാന്‍ പൊതുജനങ്ങളില്‍ ശരിയായ അവബോധം സൃഷ്ടിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജനങ്ങള്‍ക്കും കുത്തിവയ്പ് നല്‍കുന്നതിനായി സംസ്ഥാനത്തിന് ആവശ്യമായ വാക്സിനുകള്‍ നല്‍കണമെന്നും ഡിഎംകെ നേതാവ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Maintained By : Studio3