September 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ദുബായ്- ഡെല്‍ഹി ലോകത്തിലെ തിരക്കേറിയ മൂന്നാമത്തെ വ്യോമപാത

1 min read

സാധാരണയായി ദുബായില്‍ നിന്നും മുംബെയിലേക്കും മറ്റ് ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്കുമുള്ള വിമാനങ്ങളിലാണ് ഏറ്റവുമധികം തിരക്ക് അനുഭവപ്പെടാറ്

ദുബായ്: കഴിഞ്ഞ മാസം ലോകത്തില്‍ ഏറ്റവും കൂടുതല്‍ തിരക്ക് രേഖപ്പെടുത്തിയ മൂന്നാമത്തെ വ്യോമപാത ദുബായ്-ഡെല്‍ഹി ആയിരുന്നുവെന്ന് ഏവിയേഷന്‍ ഡാറ്റ കമ്പനിയായ ഒഎജിയുടെ റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ട ഒര്‍ലാന്‍ഡോ-സാന്‍ ജുവാന്‍, ഹോങ്കോംഗ്-തായ്‌പേയ് വ്യോമപാതകള്‍ക്ക് തൊട്ടുപിന്നിലാണ് ദുബായ്-ഡെല്‍ഹി.

കഴിഞ്ഞ മാസം ഡെല്‍ഹി-ദുബായ് വിമാനങ്ങളിലെ 146,000ത്തിലധികം സീറ്റുകള്‍ ഉപയോഗപ്പെടുത്തി. ഒര്‍ലാന്‍ഡോ-സാന്‍ ജുവാന്‍ പാതയില്‍ ഇത് 171,010 സീറ്റുകളും, ഹോങ്കോംഗ്-തായ്‌പേയ് പാതയില്‍ 146,536 സീറ്റുകളും ആയിരുന്നു.

സാധാരണയായി യുഎഇ-ഇന്ത്യ വ്യോമപാതകളില്‍ ദുബായ്-മുംബൈ വിമാനങ്ങളിലും മറ്റ് ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്കുള്ള വിമാനങ്ങളിലുമാണ് ഏറ്റവുമധികം തിരിക്ക് രേഖപ്പെടുത്താറ്. എന്നാല്‍ മഹാരാഷ്ട്രയില്‍ കോവിഡ്-19 അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ മുംബൈക്ക് പകരം ഡെല്‍ഹി ആദ്യസ്ഥാനത്തെത്തി. വരും ആഴ്ചകളില്‍ ബെംഗളൂരുവിലേക്കും കൊച്ചിയിലേക്കുമുള്ള വിമാനങ്ങളില്‍ തിരക്ക് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിനേഷന്‍ പരിപാടി വ്യോമയാത്രയിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതില്‍ വലിയ നേട്ടമായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് സ്ട്രാറ്റെജിക്എയറോ റിസര്‍ച്ച് ഡോട്ട് കോമിലെ ചീഫ് അനലിസ്റ്റായ സജ് അഹമ്മദ് പറഞ്ഞു. വരും ആഴ്ചകളില്‍ ഫ്‌ളൈദുബായും എമിറേറ്റ്‌സും കൂടുതല്‍ ഇടങ്ങളിലേക്ക് സര്‍വ്വീസ് വ്യാപിപ്പിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ക്രോസ് ലിമിറ്റഡ് ഐപിഒ സെപ്തംബര്‍ 09 മുതല്‍

 

വലിയ വിമാനങ്ങള്‍ കളത്തിലിറങ്ങുന്നു

എയര്‍ബസ് എ380 വിമാനം വീണ്ടും യാത്രയ്ക്ക് ഉപയോഗിക്കുമെന്ന് എമിറേറ്റ്‌സ് കഴിഞ്ഞിടെ വ്യക്തമാക്കിയിരുന്നു. മേയ് 9 മുതല്‍ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കുമെന്നും എമിറേറ്റ്‌സ് അറിയിച്ചിട്ടുണ്ട്. അമ്മാനില്‍ നിന്നും അമ്മാനിലേക്കുമുള്ള വ്യോമയാത്രയ്ക്ക് ഡിമാന്‍ഡ് കൂടിയെന്നാണ് ഇത് വ്യക്തമാക്കുന്നത്. ആഴ്ചയില്‍ 12 സര്‍വീസുകളാണ് എമിറേറ്റ്‌സ് അമ്മാനിലേക്ക് പദ്ധതിയിടുന്നത്. അതേസമയം യാത്രാ ഡിമാന്‍ഡിലുള്ള വര്‍ധന വിമാനക്കമ്പനിക്കള്‍ക്ക് ലാഭമുണ്ടാക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണെന്ന് സജ് അഹമ്മദ് പറഞ്ഞു. ജിസിസിയിലുടനീളം വിമാനയാത്ര ചിലവിലുണ്ടായ കുറവാണ് യാത്രക്കാരെ വീണ്ടും വിമാനയാത്രയിലേക്ക് അടുപ്പിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

  പി എന്‍ ഗാഡ്ഗില്‍ ജ്വല്ലേഴ്സ് ഐപിഒ

 

ഗള്‍ഫ് പാതകളിലും തിരക്കേറുന്നു

ചില ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് ഇപ്പോഴും നിയന്ത്രണങ്ങളുണ്ടെങ്കിലും പ്രാദേശികമായുള്ള പാതകളിലാണ് നിലവില്‍ ഏറ്റവുമധികം യാത്രാ ഡിമാന്‍ഡ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ മാസം പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ട വ്യോമപാത ബഹ്‌റൈന്‍-യുഎഇ വ്യോമപാതയാണ്. ഈ പാതയില്‍ ഏതാണ്ട് 80,000 സീറ്റുകളാണ് ഉപയോഗിച്ചത്. അതേസമയം ദുബായ്-കുവൈറ്റ് റൂട്ടിലും 77,860 സീറ്റുകള്‍ ഉപയോഗപ്പെടുത്തി. വ്യോമയാത്ര രംഗത്തെ അശുഭ പ്രവണതകള്‍ക്കിടയിലും യാത്രക്കാരെ തിരിച്ച് കൊണ്ടുവരാനുള്ള എമിറേറ്റ്‌സിന്റെ ശ്രമം ഏറെക്കുറെ വിജയം കാണുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

യുഎഇയുടെ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ വിജയസൂചകമായി കഴിഞ്ഞ ആഴ്ച എമിറേറ്റ്‌സ് ഫ്‌ളൈറ്റ് ടു നോവേര്‍ പ്രഖ്യാപിച്ചിരുന്നു. പൂര്‍ണമായും പ്രതിരോധ കുത്തിവെപ്പെടുത്ത ജീവനക്കാരും യാത്രക്കാരും മാത്രമുള്ള പ്രത്യേര സര്‍വീസ് ആയിരിക്കും ഇത്. യുഎഇയുടെ വാക്‌സിനേഷന്‍ പരിപാടിയുടെ വിജയം മാത്രമല്ല, ജീവനക്കാര്‍ക്ക് പ്രത്യേകിച്ച് പൈലറ്റുമാര്‍ക്കും കാബിന്‍ ജീവനക്കാര്‍ക്കും പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കുന്നതില്‍ എമിറേറ്റ്‌സ് നേടിയ പുരോഗതി കൂടിയാണ് ഫ്‌ളൈറ്റ് ടു നോവേര്‍ അടയാളപ്പെടുത്തുകയെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

  തെങ്ങിനു തടം മണ്ണിനു ജലം: ഹരിതകേരളം മിഷന്‍ ക്യാമ്പയിൻ

 

ചരക്ക് നീക്കം

സൂയസ് കനാലില്‍ ഗതാഗതത്തടസമുണ്ടായതിനെ തുടര്‍ന്ന് ഏഷ്യക്കും യൂറോപ്പിനുമിടയിലുള്ള ചരക്ക്‌നീക്കം കഴിഞ്ഞ ഒരാഴ്ചയായി തടസ്സപ്പെട്ടിരിക്കുകയാണ്. വ്യോമമാര്‍ഗമുള്ള ചരക്ക് നീക്കത്തിന് സൂയസ് കനാല്‍ പ്രതിസന്ധി നേട്ടമായെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇത് സത്യമല്ലെന്നാണ് ഗള്‍ഫ് വിമാനക്കമ്പനികള്‍ നല്‍കുന്ന സൂചന. സൂയസ് കനാല്‍ പ്രശ്‌നം എമിറേറ്റ്‌സിന്റെ ചരക്ക് നീക്കത്തിന് നേട്ടമായെന്ന തരത്തിലുള്ള വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് എമിറേറ്റ്‌സ് വക്താവ് അറിയിച്ചു. ഇത് സത്യമായിരിക്കാമെന്നാണ് സ്ട്രാറ്റെജിക് എയറോയിലെ അഹമ്മദും പറയുന്നത്. കപ്പല്‍ വഴിയുള്ള ചരക്ക് നീക്കം പൊതുവെ മന്ദഗതിയിലാണെന്നത് അറിവുള്ള കാര്യമാണെന്നും അതിനാല്‍ തന്നെ ഉടന്‍ ആവശ്യമുള്ള ഉല്‍പ്പന്നങ്ങളൊന്നും ചരക്ക് കപ്പലുകളില്‍ ഉണ്ടായിരിക്കില്ല . അങ്ങനെ വരുമ്പോള്‍ സൂയസ് കനാലിലെ ഒരാഴ്ച നീണ്ടുനിന്ന പ്രതിസന്ധി വിമാന ചരക്കുകള്‍ കൂടാനിടയാക്കിയെന്ന് പറയുന്നത് സത്യമാകാനിടയില്ലെന്ന് അഹമ്മദ് വ്യക്തമാക്കി.

Maintained By : Studio3