Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഒരു ദിവസം എത്ര മുട്ട വരെ കഴിക്കാം ?

അധികമായാല്‍ അമൃതം വിഷം എന്ന് പറയും പോലെ പരിധിയിലധികം മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നന്നല്ല; പക്ഷേ ആ പരിധി എത്രയാണെന്ന് ഇന്നും കണ്ടെത്തിയിട്ടില്ല

പ്രപഞ്ചത്തിലെ ഏറ്റവും പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങളിലൊന്നാണ് മുട്ട. ഒരു മുട്ടയില്‍ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പ്രോട്ടീനിന്റെ സമ്പൂര്‍ണ കലവറയായ മുട്ടയില്‍ വൈറ്റമിന്‍ ബി12, വൈറ്റമിന്‍ ഡി, മറ്റ് നിരവധി ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. ആരോഗ്യത്തോടെയിരിക്കാനും മാരക അസുഖങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാനും വളരെ പ്രധാനപ്പെട്ടവയാണിവ. എങ്കിലും അധികമായാല്‍ അമൃതം വിഷം എന്ന് പറയും പോലെ പരിധിയിലധികം മുട്ട കഴിക്കുന്നത് ആരോഗ്യത്തിന്  നന്നല്ല. മുട്ടയുടെ മഞ്ഞക്കരുവില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന കൊളസ്‌ട്രോളാണ് ഇതിനുള്ള കാരണം. മാത്രമല്ല, അമിതമായി മുട്ട കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അപ്പോള്‍പ്പിന്നെ ഒരു ദിവസം എത്ര മുട്ട കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

  കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പിന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്‍റെ ഉഷസ് പിന്തുണ

ഒരു ദിവസം കുറേയധികം മുട്ട കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുമെന്നാണ് പറയപ്പെടുന്നത്. നേരത്തെ പറഞ്ഞത് പോലെ മഞ്ഞക്കരുവില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന കൊളസ്‌ട്രോളാണ് അതിന് കാരണം. ഒരു മുട്ടയുടെ മഞ്ഞയില്‍ ഏകദേശം 200 മില്ലിഗ്രാം കൊളസ്‌ട്രോള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു ദിവസം 300 മില്ലിഗ്രാമില്‍ കൂടുതല്‍ കൊളസ്‌ട്രോള്‍ ശരീരത്തിലെത്തുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന കൊളസ്‌ട്രോള്‍ രക്തത്തിലെ മൊത്തം കൊളസ്‌ട്രോളിന്റെ അളവിലും ചീത്ത കൊളസ്‌ട്രോളിന്റെ അളവിലും കാര്യമായ സ്വാധീനമുണ്ടാക്കുന്നില്ലെന്നാണ് സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല, നാം കഴിക്കുന്ന ഭക്ഷണത്തിലെ പൂരിത കൊഴുപ്പിന്റെ അളവാണ് രക്തത്തിലെ എല്‍ഡിഎല്‍  (ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍) കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്നത്.

  ഫിസാറ്റിൽ പത്തിലേറെ അന്തർദേശിയ ലാബുകൾക്ക് അനുമതി

എന്നിരുന്നാലും ആര്യോഗത്തിന് ഒരു ദോഷവും ഉണ്ടാക്കാതെ ഒരു ദിവസം എത്ര മുട്ട കഴിക്കാമെന്നത് എക്കാലത്തെയും സംശയമാണ്. ഇതിന് കൃത്യമായൊരു ഉത്തരം ഇല്ലെന്നതാണ് സത്യം. ഓരോ വ്യക്തികള്‍ക്കും അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും അനുസരിച്ച് കഴിക്കാവുന്ന മുട്ടയുടെ എണ്ണത്തില്‍ മാറ്റം വരാം. ശരാശരി ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ആഴ്ചയില്‍ എട്ട് മുട്ട വരെ ധൈര്യത്തോടെ കഴിക്കാമെന്നാണ് സമീപകാല പഠനം പറയുന്നത്. ആരോഗ്യ പ്രശ്‌നങ്ങളോ, അല്ലെങ്കില്‍ ഏതെങ്കിലും രീതിയിലുള്ള പാര്‍ശ്വഫലങ്ങളോ ഇല്ലെങ്കില്‍ ഒരു ദിവസം മൂന്ന് മുട്ട വരെ കഴിക്കാം.

  ശാസ്താംപാറ സാഹസിക ടൂറിസം ടെണ്ടര്‍ നടപടി ക്രമങ്ങള്‍

 

കൂടുതല്‍ മുട്ട കഴിച്ചാലുള്ള പ്രശ്‌നങ്ങള്‍

മുട്ട ആരോഗ്യദായകവും പോഷക സമ്പുഷ്ടവുമാണ്. പക്ഷേ നമുക്ക് മതിയാവോളം മുട്ട കഴിക്കാമെന്നല്ല അതിനര്‍ത്ഥം. ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിക്കാന്‍ എല്ലാത്തരത്തിലുമുള്ള ആഹാരങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഒരു പരിധിയിലധികം എന്ത് കഴിച്ചാലും അത് ആരോഗ്യത്തിന് ദോഷം ചെയ്യും. മുട്ടയും അതുപോലെ തന്നെ. ഒരു ദിവസം കുറേയധികം മുട്ട കഴിച്ചാല്‍ വനല്‍ക്കാലത്ത് പ്രത്യേകിച്ചും, ശരീര താപനില കൂടാനും മലബന്ധമുണ്ടാകാനും കാരണമാകും. കുട്ടികള്‍ക്ക് അമിതമായി മുട്ട കൊടുക്കുന്നത് വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്.

Maintained By : Studio3