ആഗോള വൈറസ് വ്യാപനം 91ദശലക്ഷമായി ഉയര്‍ന്നു
വാഷിംഗ്ടണ്‍: ആഗോള കൊറോണ വൈറസ് കേസുകള്‍ 91 ദശലക്ഷമായി ഉയര്‍ന്നുവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പറയുന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.96ദശലക്ഷത്തിലധികമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസ് വ്യാപനം ഏറ്റവും ഗുരുതരമായി ബാധിച്ചത് യുഎസിലാണ്.ഇവിടെ കോവിഡ് കേസുകള്‍ 22,836,244 ആണ്. വൈറസ്ബാധമൂലം 380,651 മരിച്ചതായും യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ സിസ്റ്റംസ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് (സിഎസ്ഇ) വെളിപ്പെടുത്തി. വൈറസ്വ്യാപനത്തിന്റെ കാര്യത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് ആണ്. 10,479,179പേരാണ് രാജ്യത്ത് കൊറോണ ബാധിതരായത്. മരണസംഖ്യ 151,327 ആയി. ഒരു ദശലക്ഷത്തിലധികം കേസുകള്‍ ഉള്ള മറ്റ് രാജ്യങ്ങള്‍ ബ്രസീല്‍ (8,195,637), റഷ്യ (3,412,390), യുകെ (3,173,274), ഫ്രാന്‍സ് (2,864,360), തുര്‍ക്കി (2,346,285), ഇറ്റലി (2,303,263), സ്‌പെയിന്‍ (2,137,220), ജര്‍മ്മനി (1,957,898) ), കൊളംബിയ (1,816,082), അര്‍ജന്റീന (1,744,704), മെക്‌സിക്കോ (1,556,028), പോളണ്ട് (1,395,779), ഇറാന്‍ (1,299,022), ദക്ഷിണാഫ്രിക്ക (1,259,748), ഉക്രെയ്ന്‍ (1,160,243), പെറു (1,037,350) എന്നിവയാണ്.
വൈറസ്ബാധ മൂലം 20,000 ത്തില്‍ കൂടുതല്‍ മരണമടഞ്ഞ രാജ്യങ്ങള്‍ യുഎസിനും ഇന്ത്യയ്ക്കും പുറമേ മെക്‌സിക്കോ (135,682), യുകെ (83,342), ഇറ്റലി (79,819), ഫ്രാന്‍സ് (68,939), റഷ്യ (61,908), ഇറാന്‍ (56,360), സ്‌പെയിന്‍ (52,683), കൊളംബിയ (46,782), അര്‍ജന്റീന (44,848), ജര്‍മ്മനി (42,259), പെറു (38,335), ദക്ഷിണാഫ്രിക്ക (33,334), പോളണ്ട് (31,593), ഇന്തോനേഷ്യ (24,645), തുര്‍ക്കി (23,152), ഉക്രെയ്ന്‍ (20,915), ബെല്‍ജിയം (20,122) എന്നിവയാണ്.