December 27, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സാങ്കേതിക രംഗത്തെ സ്ത്രീ സാന്നിധ്യം: സിലിക്കണ്‍ വാലിയെ കടത്തിവെട്ടിയെന്ന് സൗദി അറേബ്യ

1 min read

രാജ്യത്തെ ആശയവിനിമയ, ഐടി മേഖലകളിലെ വനിതകളുടെ സാന്നിധ്യം 2017ലെ പതിനൊന്ന് ശതമാനത്തില്‍ നിന്നും 24 ശതമാനമായി വളര്‍ന്നതായി സൗദിയിലെ ആശയവിനിമയ, ഐടി മന്ത്രാലയം (എംസിഐടി). സിലിക്കണ്‍ വാലിയില്‍ ഇത് 17 ശതമാനം ആണ്.

ആശയവിനിമയ, ഐടി മേഖലകളിലെ സ്ത്രീ സാന്നിധ്യം മെച്ചപ്പെടുത്തുന്നതിനായി സൗദി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു

ജിദ്ദ: ആശയ വിനിമയ, ഐടി മേഖലകളിലെ സൗദി വനിതകളുടെ സാന്നിധ്യം 2017ലെ പതിനൊന്ന് ശതമാനത്തില്‍ നിന്നും 24 ശതമാനമായി വളര്‍ന്നതായി സൗദിയിലെ ആശയവിനിമയ, ഐടി മന്ത്രാലയം (എംസിഐടി). സാങ്കേതിക രംഗത്തെ സ്ത്രീ സാന്നിധ്യം മെച്ചപ്പെടുത്താനുള്ള പദ്ധതികളിലൂടെ സൗദി സിലിക്കണ്‍ വാലിയെ കടത്തിവെട്ടിയതായി മന്ത്രാലയത്തിലെ ഭാവി നിയമന വിഭാഗം ഡയറക്ടര്‍ ജനറല്‍ ബന്ദര്‍ അല്‍ ദുവൈസ് അവകാശപ്പെട്ടു. സിലിക്കണ്‍ വാലിയില്‍ സാങ്കേതിക പദവികളില്‍ 17 ശതമാനം സ്ത്രീകളാണ് ജോലി ചെയ്യുന്നത്.

  ടെലികോം വകുപ്പുമായി സഹകരണത്തിന് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍

സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പരിശീലന പരിപാടികള്‍ കാര്യക്ഷമമാക്കിയതിന്റെ ഫലമായി രാജ്യത്തെ ഡിജിറ്റല്‍ സംരംഭകരില്‍ 40 ശതമാനവും സൗദി വനിതകളായെന്ന് വുമണ്‍ എനേബ്ലിമെന്റ് സമ്മിറ്റില്‍ ബന്ദര്‍ അല്‍ ദുവൈസ് പറഞ്ഞു. ജി20ക്ക് അധ്യക്ഷത വഹിച്ച സമയത്ത് മനുഷ്യ ശാക്തീകരണം, ഭൂമിയുടെ സുസ്ഥിരത, പുതിയ മണ്ഡലങ്ങളുടെ രൂപീകരണം തുടങ്ങി പ്രധാനമായും മൂന്ന് കാര്യങ്ങള്‍ക്കാണ് സൗദി ഊന്നല്‍ നല്‍കിയതെന്നും വനിതാ ശാക്തീകരണമായിരുന്നു ഇവയുടെ കാതലെന്നും ജി20യുടെ വനിത ശാക്തീകരണ വിഭാഗം മേധാവി ഡോ.ഹല അല്‍ തുവൈജ്രി പറഞ്ഞു.

  പുതുവര്‍ഷത്തെ വരവേൽക്കാൻ കനകക്കുന്നില്‍ 'വസന്തോത്സവ'ത്തിന് തുടക്കം

സൈബര്‍ സുരക്ഷ രംഗത്തെ നിക്ഷേപത്തിലൂടെ ഈ മേഖലയിലെ തുടക്കക്കാരാകാന്‍ സൗദിക്ക് സാധിച്ചു. ഇന്റെര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ വിലയിരുത്തലില്‍ സൈബര്‍ സുരക്ഷ മേഖലയിലെ നിക്ഷേപത്തില്‍ പ്രാദേശികമായി ഒന്നാമതും അന്തര്‍ദേശീയ തലത്തില്‍ പതിമൂന്നാമതും സൗദി ആയിരുന്നു. പുരുഷന്മാരേക്കാളും സ്ത്രീകളാണ് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി അതോറിട്ടി നടത്തിയ പരിശീലന പരിപാടികളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയതെന്ന് അതോറിട്ടിയിലെ സ്ട്രാറ്റെജിക് സ്റ്റഡീസ് വിഭാഗം ജനറല്‍ മാനേജറായ ബസ്മ അല്‍ ജെദായി പറഞ്ഞു. സൈബര്‍ സെക്യൂരിറ്റി രംഗത്ത് ഉന്നതപഠനത്തിനായുള്ള സ്‌കോളര്‍ഷിപ്പ് പരിപാടി 67 ശതമാനം വനിത അപേക്ഷകരെയാണ് ആകര്‍ഷിച്ചത്.

  ടെലികോം വകുപ്പുമായി സഹകരണത്തിന് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍

സൗദിയില്‍ സൈബര്‍ സുരക്ഷ സേന രൂപീകരിക്കുന്നതിനുള്ള സൈബര്‍ പ്രോ എന്ന മറ്റൊരു പരിപാടിയില്‍ പങ്കെടുത്തവരില്‍ 62 ശതമാനം പേരും വനിതകളായിരുന്നു. തൊഴില്‍ രംഗത്തെ സ്ത്രീ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള സൗദിയുടെ പദ്ധതികളുടെയും ആശയ വിനിമയ, ഐടി രംഗത്തെ സ്ത്രീ പങ്കാളിത്തം മെച്ചപ്പെടുത്താനുള്ള എംസിഐടിയുടെ പദ്ധതികളുടെയും ഭാഗമായി ഈ രംഗത്തെ വനിതകളെ ശാക്തീകരിക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ സൗദി നടപ്പിലാക്കിയിരുന്നു

Maintained By : Studio3