കോണ്‍ഗ്രസ് – കേരളത്തിലെ അവസാനവാക്ക് വേണുഗോപാലിന്‍റേത്
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ കേരളത്തിലെ അവസാന വാക്ക് കെസി വേണുഗോപാലില്‍ നിന്ന്. മുന്‍നിര നേതാക്കളായ എ കെ ആന്‍റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ സംഘടനാ കാര്യങ്ങളുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായം കൂടി കണക്കിലെടുത്തുവേണം തീരുമാനം എടുക്കേണ്ടത്. ഇത് കേന്ദ്രതലത്തില്‍ കെസി വേണുഗോപാലിന്‍റെ സ്വാധീനം വര്‍ധിച്ചുവരുന്നതിന്‍റെ സൂചനയാണ് നല്‍കുന്നത്. പാര്‍ട്ടിയില്‍ നിര്‍ണായക തീരുമാനം കൈക്കൊള്ളുന്നവരില്‍നിന്ന് മുതിര്‍ന്നവരെ ഒഴിവാക്കുന്നതിന്‍റെ സൂചന നല്‍കുന്നതായും ചിലര്‍ അഭിപ്രായപ്പെടുന്നു.
1990 കളില്‍, അന്നത്തെ ശക്തനായ കെ കരുണാകരനുമായുള്ള അടുപ്പമാണ് വേണുഗോപാലിന് രാഷ്ട്രീയ ഇന്നിംഗ്സില്‍ മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചത്. അതിനുശേഷം അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. കരുണാകരനും വേണുഗോപാലും കണ്ണൂരില്‍ നിന്നുള്ളവരായതിനാല്‍ തുടക്കം മുതല്‍ തന്നെ അവര്‍ തമ്മില്‍ വളരെയധികം സഹകരണം ഉണ്ടായിരുന്നുവെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. “കരുണാകരന്‍റെ കുടുംബത്തില്‍ പോലും തുടക്കത്തില്‍ത്തന്നെ ഈ യുവ നേതാവിന് പ്രാധാന്യം ലഭിച്ചു. ഇത് വേണുഗോപാലിന് മുന്നോട്ടുള്ള വളര്‍ച്ചക്ക് വളരെയധികം സഹായകമായി. ആലപ്പുഴയില്‍ നിന്ന് 1996 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ വിജയത്തില്‍ നിന്ന് ആരംഭിച്ച യുവനേതാവ് അവിടെ ഹാട്രിക് വിജയമാണ പൂര്‍ത്തിയാക്കിയത്. 2009 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി കരട് തയ്യാറാക്കിയപ്പോള്‍ അദ്ദേഹത്തിന്‍റെ മൂല്യം കൂടുതല്‍ ഉയര്‍ന്നിരുന്നു. 2014 ലും അദ്ദേഹം അത് ആവര്‍ത്തിച്ചു. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുമായുള്ള അടുപ്പം വര്‍ധിക്കുന്നത്. 2012 ല്‍ സിവില്‍ ഏവിയേഷന്‍ സഹമന്ത്രിയാക്കപ്പെട്ട അദ്ദേഹം പിന്നീട് ഗാന്ധി കുടുംബവുമായി കൂടുതല്‍ അടുക്കുകയും ചെയ്തു. 2019ലോ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വേണുഗോപാല്‍ മത്സരിച്ചിരുന്നില്ല. കേരളത്തില്‍ ഈ സീറ്റില്‍ മാത്രമാണ് അന്ന് യുഡിഎഫ് പരാജയപ്പെട്ടത്. തുടര്‍ന്ന് രാജ്സ്ഥാനില്‍നിന്ന് അദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ‘അതിനുശേഷം അദ്ദേഹം പാര്‍ട്ടിയില്‍ തന്‍റെ സ്ഥാനം ഉറപ്പിക്കുകയും ഇപ്പോള്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിലെ ഏറ്റവും ശക്തനായ നേതാവായും മാറി” പേരുവെളിപ്പെടുത്താനാഗ്രഹമില്ലാത്ത കോണ്‍ഗ്രസ് നേതാവ് വിശദീകരിച്ചു.
2005 മുതല്‍ അടുത്ത കാലം വരെ കേരളത്തിലെ കാര്യങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്നത് എ കെ ആന്‍റണിയാണ്. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമാണ്. ഇക്കാരണത്താലാകും രാഹുലിനും വിശ്വാസമുള്ള കെ സിയെ കേരളത്തിന്‍റെ നിയന്ത്രണത്തിനായി ചുമതലപ്പെടുത്തിയത്. വേണുഗോപാലിന്‍റെ നിയമനം ആന്‍റണിയുടെ അറിവോടെയാണെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തയുമുണ്ട്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക ഡെല്‍ഹിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍, അത് വേണുഗോപാലിന്‍റെ തീരുമാനത്തിന് വിധേയമായിരിക്കും എന്നകാര്യത്തില്‍ കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ക്ക് യാതൊരുസംശയവുമില്ല,