യുഎസിലേക്കുള്ള കുടിയേറ്റം; വിലക്ക് നീക്കി ബൈഡന്‍
വാഷിംഗ്ടണ്‍: യുഎസിലേക്കുള്ള കുടിയേറ്റ വിലക്ക് പ്രസിഡന്‍റ് ജോ ബൈഡന്‍ നീക്കുന്നു. ഗ്രീന്‍ കാര്‍ഡുകളും വര്‍ക്ക് വിസകളും നല്‍കുന്നത് നിര്‍ത്തിവെച്ച തന്‍റെ മുന്‍ഗാമിയായ ഡൊണാള്‍ഡ് ട്രംപിന്‍റെ ഉത്തരവ് ബൈഡന്‍ റദ്ദാക്കി. ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് സ്ഥിരമായ താമസസ്ഥലം ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹത്തിന്‍റെ വക്താവ് ജെന്‍ സാകി പറഞ്ഞു. ‘ഞങ്ങളുടെ ഇമിഗ്രേഷന്‍ സംവിധാനം നവീകരിക്കേണ്ടത് പ്രധാനവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമാണെന്ന് ബൈഡന്‍ വിശ്വസിക്കുന്നു. ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് രാജ്യത്ത് തുടരാനും അതിനുള്ള ശരിയായ പ്രക്രിയയിലൂടെ കടന്നുപോകാനും കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു’, അവര്‍ പറഞ്ഞു. അമേരിക്കയുടെ വ്യവസായ മേഖലക്ക് ദോഷകരമായതിനാലാണ് ഗ്രീന്‍കാര്‍ഡ് നിരോധനം ഒഴിവാക്കുന്നതെന്ന് യുഎസ് വ്യക്തമാക്കുന്നു.
കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ തൊഴില്‍സംരക്ഷിച്ചു നിര്‍ത്തുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് ട്രംപ് ഗ്രീന്‍കാര്‍ഡിന് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഈ നീക്കം വ്യവസായ മേഖലക്ക് തിരിച്ചടിയായി എന്ന് ബൈഡന്‍ഭരണകൂടം വിലയിരുത്തുന്നു.ഇക്കാര്യം അധികാരത്തിലെത്തുന്നതിനുമുമ്പുതന്നെ ബൈഡന്‍ വ്യക്തമാക്കിയിരുന്നതാണ്.
ഗ്രീന്‍ കാര്‍ഡുകളും വര്‍ക്ക് വിസകളും നല്‍കുന്നത് പുനഃസ്ഥാപിച്ച ബൈഡന്‍റെ ഉത്തരവ് വിസ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. “അമേരിക്കന്‍ ജനതയെ സേവിക്കുന്നതിനും ഞങ്ങളുടെ വിസ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം സാധാരണ നിലയിലാക്കുന്നതിനും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് പ്രതിജ്ഞാബദ്ധമാണ്, ഞങ്ങളുടെ അപേക്ഷകരുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ഞങ്ങളുടെ സ്റ്റാഫിന്‍റെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും യുഎസ് എല്ലായ്പ്പോഴും മുന്‍ഗണന നല്‍കുന്നു,” അദ്ദേഹം പറഞ്ഞു.
നിരോധനം യുഎസിന്‍റെ താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നില്ല എന്ന് ബൈഡന്‍ പറഞ്ഞു. നേരെമറിച്ച്, ഇത് അമേരിക്കയെ ദോഷകരമായി ബാധിക്കുന്നു.ഇത് വ്യവസായങ്ങളെ ദോഷകരമായി ബാധിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു,