November 25, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വാക്‌സിന്‍: ടിബറ്റന്‍ സമൂഹം സംഭാവന നല്‍കുന്നു

1 min read

Kolkata: A healthcare worker prepares to vaccinate beneficiaries during the COVID-19 dry run for immunization activity in Kolkata. (File Photo: Kuntal Chakrabarty/IANS)

ധരംശാല: ഇന്ത്യയിലെ ദരിദ്രരായ ടിബറ്റുകാര്‍ക്ക് കോവിഡ് -19 വാക്‌സിന്‍ നല്‍കുന്നതിനായി ഓസ്ട്രിയയിലെയും സ്വിറ്റ്‌സര്‍ലന്‍ഡിലെയും ടിബറ്റന്‍ സമൂഹം സാമ്പത്തിക സംഭാവന ആരംഭിച്ചു. ടിബറ്റന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേഷന്‍ (സിടിഎ)ആണ് ഇക്കാര്യം അറിയിച്ചത്.
വാക്‌സിന്‍ തയ്യാറാക്കാനുള്ള സിടിഎയുടെ ശ്രമത്തിന്റെ ഭാഗമായി ഓസ്ട്രിയയിലെ ടിബറ്റുകാര്‍ അവരുടെ ആരോഗ്യ വകുപ്പിന് ഇതുവരെ 3,298 യൂറോ സംഭാവന ചെയ്തതായും സിടിഎയുടെ പ്രസ്താവനയില്‍ പറയുന്നു. വാക്‌സിന്‍ നല്‍കുന്നതിനായി ചെറുസംഭാവനകള്‍പോലും സിടിഎയ്ക്ക് നല്‍കുന്നുണ്ട്. ഈ വെല്ലുവിളി നിറഞ്ഞ പകര്‍ച്ചവ്യാധി സാഹചര്യത്തില്‍ വകുപ്പിനെ ധാര്‍മ്മികമായി പിന്തുണയ്ക്കാന്‍ ഓസ്ട്രിയയിലെ ടിബറ്റന്‍ സമൂഹം മുന്‍കൈയെടുത്തിട്ടുണ്ടെന്ന് കമ്മ്യൂണിറ്റി പ്രസിഡന്റ് സിറിംഗ് നംഗ്യാല്‍ പറഞ്ഞു. ഇന്ത്യയിലെ ടിബറ്റുകാര്‍ക്കായി കോവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവില്‍ സംഭാവന നല്‍കുന്നതിന് മുന്‍കൈയെടുത്തിന് ടിബറ്റ് ബ്യൂറോയുടെ ജനീവയിലെ പ്രതിനിധി ചിമി റിഗ്സെന്‍ അവരെ അഭിനന്ദിച്ചിട്ടുമുണ്ട്.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും
Maintained By : Studio3