Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഒപെക് പ്ലസിന്റെ നീക്കങ്ങള്‍ ഊഹിക്കുന്നത് നിരര്‍ഥകമെന്ന് സൗദി ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുള്‍ അസീസ്

അടുത്ത മാസം നിര്‍ണായക ഒപെക് പ്ലസ് സമ്മേളനം നടക്കാനിരിക്കെ അതെക്കുറിച്ച് ഉണ്ടാകാനിടയുള്ള ഊഹാപോഹങ്ങളുടെയും പ്രവചനങ്ങളുടെയും മുനയൊടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രിയുടെ അഭിപ്രായ പ്രകടനം

റിയാദ്: എണ്ണക്കയറ്റുമതി രാഷ്ട്രങ്ങളും സഖ്യകക്ഷികളായ ഉല്‍പ്പാദകരും ഉള്‍പ്പെടുന്ന ഒപെക് പ്ലസ് സഖ്യത്തിന്റെ അടുത്ത നിര്‍ണായക നീക്കങ്ങള്‍ ഊഹിക്കുന്നത്് നിഷ്ഫലമായ കാര്യമാണെന്ന് അന്താരാഷ്ട്ര എണ്ണ വിപണികള്‍ക്ക് സൗദി ഊര്‍ജമന്ത്രി പ്രിന്‍സ് അബ്ദുള്‍ അസീസ് ബിന്‍ സല്‍മാന്റെ മുന്നറിയിപ്പ്. എണ്ണവിലയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ നാടകീയമായ കയറ്റിറക്കങ്ങളില്‍ നിന്ന് ലോകം പാഠം പഠിക്കേണ്ടതുണ്ടെന്നും റിയാദില്‍ നടന്ന ഊര്‍ജ മന്ത്രിമാരുടെയും നയരൂപകര്‍ത്താക്കളുടെയും വിര്‍ച്വല്‍ യോഗത്തില്‍ മന്ത്രി പറഞ്ഞു.

‘എന്താണ് നടക്കാന്‍ പോകുന്നതെന്ന് പ്രവചിക്കാന്‍ ശ്രമിക്കുന്നതിലെ നിരര്‍ഥകതയാണ് ലോകം പഠിക്കേണ്ട ഒരു പാഠം. തയ്യാറെടുപ്പുകളും അതിജീവനശേഷിയും വര്‍ധിപ്പിക്കുകയും ഒറ്റക്കെട്ടായുള്ള നീക്കത്തിലൂടെ മാത്രമേ മുമ്പിലുള്ള വെല്ലുവിളികളെ അതിജീവിക്കാനാകൂ എന്ന് തിരിച്ചറിയുകയുമാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യം’. പ്രവചനത്തിന്റെ കാര്യത്തില്‍, ഒപെക് പ്ലസിന്റെ നീക്കങ്ങള്‍ പ്രവചിക്കാന്‍ ശ്രമിക്കുന്നവരോടടക്കം തനിക്ക് പറയാനുള്ളത് പ്രവചനാതീതമായ കാര്യങ്ങള്‍ പ്രവചിക്കാന്‍ ശ്രമിക്കരുത് എന്നാണ് മന്ത്രി പറഞ്ഞു. നിര്‍മാണാത്മകമായ അസ്പഷ്ടതയോടു കൂടിയവയാണ് ഒപെക് പ്ലസിന്റെ നിലപാടുകളെന്നും പ്രിന്‍സ് അബ്ദുള്‍ അസീസ് കൂട്ടിച്ചേര്‍ത്തു.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

അടുത്ത മാസം നിര്‍ണായക ഒപെക് പ്ലസ് സമ്മേളനം നടക്കാനിരിക്കെ അതെക്കുറിച്ച് ഉണ്ടാകാനിടയുള്ള ഊഹാപോഹങ്ങളുടെയും സംശയങ്ങളുടെയും പ്രവചനങ്ങളുടെയും മുനയൊടിക്കുക എന്ന ലക്ഷ്യത്തോടെയാണ്് ഊര്‍ജ മേഖലയിലെ കാഴ്ചപ്പാടുകളെ കുറിച്ചുള്ള ഇന്റെര്‍നാഷണല്‍ എനര്‍ജി ഫോറം സിംപോസിയത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള പരിപാടിയില്‍ സൗദി ഊര്‍ജ മന്ത്രി ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയതെന്ന് വേണം കരുതാന്‍. എണ്ണയുടെ ആഗോള ഡിമാന്‍ഡ് സംബന്ധിച്ച് അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ എണ്ണ വിതരണത്തില്‍ എന്ത് നയം സ്വീകരിക്കണമെന്ന കാര്യത്തില്‍ റഷ്യയും സൗദി അറേബ്യയും നേതൃത്വം നല്‍കുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനമെടുക്കുന്നത്് ഈ സമ്മേളനത്തിലായിരിക്കും.

  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം

ആഗോള എണ്ണവിപണികളുടെ തിരിച്ചുവരവിനെ ബാധിക്കുന്ന സമീപനങ്ങള്‍ ഉണ്ടാകരുതെന്നും സൗദി ഊര്‍ജമന്ത്രി അഭ്യര്‍ത്ഥിച്ചു. ഒരു വര്‍ഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ വളരെ മികച്ച അവസ്ഥയിലാണ് ഇന്ന് വിപണിയുള്ളത്. പക്ഷേ അക്കാരണം കൊണ്ട് ആശ്വസിക്കരുതെന്ന് താന്‍ മുന്നറിയിപ്പ് നല്‍കുകയാണ്. അനിശ്ചിതത്വം ഇപ്പോഴുമുണ്ട്. നാം അതീവ ജാഗ്രതയോടെ ഇരിക്കണം. ഫുട്‌ബോള്‍ മത്സരം ഇപ്പോഴും നടക്കുകയാണ്. വൈറസിനെതിരെ വിജയം പ്രഖ്യാപിക്കാനും ആഘോഷിക്കാനും സമയമായിട്ടില്ല. റഫറി ഫൈനല്‍ വിസില്‍ മുഴക്കാനിരിക്കുന്നതേയുള്ളുവെന്നും കൊറോണ മൂലമുള്ള അസാധാരണ സാഹചര്യം സൂചിപ്പിച്ച് മന്ത്രി പറഞ്ഞു.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

ആഗോള സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ച് എണ്ണയുടെ ഡിമാന്‍ഡും മെച്ചപ്പെടുമെന്ന് അന്താരാഷ്ട്ര ഊര്‍ദ ഏജന്‍സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫെയ്ത് ബിറോള്‍ അഭിപ്രായപ്പെട്ടു. ഉപഭോക്താക്കളുടെ മുന്‍ഗണനകളില്‍ വലിയ മാറ്റമുണ്ടാകാത്തിടത്തോളം എണ്ണയുടെ ഡിമാന്‍ഡില്‍ കാര്യമായ വര്‍ധന പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം എണ്ണയുടെ ഡിമാന്‍ഡ് സംബന്ധിച്ച് വലിയ തോതിലുള്ള അനിശ്ചിതത്വം തുടരുകയാണെന്നും വിതരണത്തില്‍ ഒപെക് പ്ലസ് വളരെ ജാഗ്രതയും ദീര്‍ഘവീക്ഷണവുമുള്ള സമീപനമാണ് എടുക്കേണ്ടതെന്നും ഒപെക് സെക്രട്ടറി ജനറല്‍ മുഹമ്മദ് ബര്‍കിന്‍ഡോ അഭിപ്രായപ്പെട്ടു.

Maintained By : Studio3