2030ഓടെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ പൂജ്യമാക്കുമെന്ന് ഐബിഎം
കമ്പനി പ്രവര്‍ത്തിക്കുന്ന 175ഓളം രാജ്യങ്ങളില്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാനും ഊര്‍ജ ക്ഷമതയ്ക്കായുള്ള പദ്ധതികള്‍ നടപ്പിലാക്കാനും സംശുദ്ധ ഊര്‍ജ ഉപയോഗം വര്‍ധിപ്പിക്കുന്നതിനും നടപടിയെടുക്കും.
2030ഓടെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് ടെക് ഭീമനായ ഐബിഎം. ഇതിന് മുന്നോടിയായി കമ്പനി പ്രവര്‍ത്തിക്കുന്ന 175ഓളം രാജ്യങ്ങളില്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുമെന്നും ഊര്‍ജ ക്ഷമതയ്ക്കായുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്നും സംശുദ്ധ ഊര്‍ജ ഉപയോഗം വര്‍ധിപ്പിക്കുമെന്നും കമ്പനി പ്രതിജ്ഞയെടുത്തു.
2025ഓടെ ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ 65 ശതമാനം കുറയ്ക്കാനാണ് ഐബിഎമ്മിന്റെ ലക്ഷ്യം. കാലാവസ്ഥാ പ്രതിസന്ധിയാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും പരിസ്ഥിതി സംരക്ഷണ രംഗത്ത് കമ്പനിക്കുള്ള മേധാവിത്വം ദൃഢപ്പെടുത്തുന്നതാണ് ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ ഇല്ലാതാക്കുമെന്ന പ്രതിജ്ഞയെന്നും ഐബിഎം ചെയര്‍മാനും സിഇഒയുമായ അരവിന്ദ് കൃഷ്ണ പറഞ്ഞു. പാരീസ് ഉടമ്പടി മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങള്‍ പറഞ്ഞ സമയത്തിന് ഏറെ മൂമ്പ് പൂര്‍ത്തിയാക്കുന്ന കമ്പനിയാകാന്‍ പുതിയ തീരുമാനം ഐബിഎമ്മിനെ സഹായിക്കുമെന്നും അരവിന്ദ് കൃഷ്ണ പറഞ്ഞു.
ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ പൂജ്യമാക്കുന്നതിന്റെ ഭാഗമായി 2025ഓടെ ലോകമെമ്പാടുമുള്ള ഐബിഎം കമ്പനികള്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 75 ശതമാനവും പുനരുപയോഗ സ്രോതസ്സുകളില്‍ നിന്നുള്ളതാക്കും. 2030ഓടെ ആകെ വൈദ്യുതോപയോഗത്തിന്റെ 90 ശതമാനവും പുനരുപയോഗ സ്രോതസ്സുകളില്‍ നിന്നാക്കാനാണ് കമ്പനിയുടെ പദ്ധതി. കാര്‍ബണ്‍ കാപ്ചര്‍ അടക്കം എമിഷന്‍ കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യകളും ഇതിനായി ഉപയോഗപ്പെടുത്തും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സും ഹൈബ്രിഡ് ക്ലൗഡും ക്വാണ്ടം കംപ്യൂട്ടിംഗും സമന്വയിപ്പിച്ച് സങ്കീര്‍ണമായ കാലാവസ്ഥ അനുബന്ധ പ്രശ്‌നങ്ങളെ ശാസ്ത്രത്തിന്റെ വഴിയിലൂടെ നേരിടാനുള്ള പരിശ്രമത്തിലാണ് ഐബിഎം ഗവേഷകര്‍. ക്ലൗഡ് വര്‍ക്ക്‌ലോഡുകളുടെയും ഡാറ്റ സെന്ററുകളുടെും വര്‍ധിച്ചുവരുന്ന കാര്‍ബണ്‍ ഫൂട്പ്രിന്റ്, പരിസ്ഥിതിയിലും കാലാവസ്ഥയിലുമുണ്ടായിക്കൊണ്ടിരി
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്നതിനുള്ള പരിഹാര മാര്‍ഗങ്ങളുടെ കണ്ടെത്തല്‍ വേഗത്തിലാക്കുന്നതിന് ഫ്യൂച്ചര്‍ ക്ലൈമറ്റ് എന്ന ഉദ്യമത്തിന് ഐബിഎം റിസര്‍ച്ച് തുടക്കമിട്ടിരുന്നു. എമിഷന്‍ വന്‍തോതില്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍ എടുത്തുകൊണ്ട് ഈ പ്രശ്‌നത്തെ മുന്നില്‍ നിന്ന് നയിക്കുന്നവരാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് കൃഷ്ണ പറഞ്ഞു.