November 25, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വായു മലിനീകരണം: ഇംഗ്ലണ്ടില്‍ പ്രതിവര്‍ഷം മരിക്കുന്നത് 64,000 പേര്‍ 

1 min read

വായു മലിനീകരണവുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടില്‍ പ്രതിവര്‍ഷം 64,000 പേര്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്. പിന്നാക്ക വിഭാഗങ്ങളെയാണ് വായു മലിനീകരണം ഏറ്റവുമധികം ബാധിക്കുന്നതെന്നും മലിനീകരണം തടയാന്‍ സത്വര നടപടികള്‍ ആവശ്യമാണെന്നും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനജീവിതത്തിന് ഭീഷണി ഉയര്‍ത്തിക്കൊണ്ട് ദിവസം ചെല്ലുന്തോറും മോശമായിക്കൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിലെ വായു മലിനീകരണ പ്രശ്‌നം പരിഹരിക്കുന്നതിനായി ശക്തവും വ്യവസ്ഥാപിതവുമായ ഒരു സംവിധാനത്തിന് രൂപം നല്‍കണമെന്ന് പാര്‍ലമെന്റിന്റെ അധോസഭയായ പൊതുസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമ കാര്യ കമ്മിറ്റി ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വായു മലിനീകരണ നിയന്ത്രണ ചട്ടങ്ങളുടെ ലംഘനവും സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളില്‍ അതുമൂലം ഉണ്ടാകുന്ന ആഘാതവുമാണ് റിപ്പോര്‍ട്ട് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. കോവിഡാനന്തര പുനര്‍സൃഷ്ടിയില്‍ ഇംഗ്ലണ്ടിലെ വായു ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പരിഗണന നല്‍കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

വായു മലിനീകരണത്തില്‍ വളരെ ചെറിയ പങ്ക് വഹിക്കുന്നവരാണെങ്കില്‍ പോലും മലിനീകരണത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നവരാണ് പിന്നാക്ക വിഭാഗങ്ങളെന്നും കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ഫലമായുള്ള ആരോഗ്യ അസമത്വം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരിന്റെ ഇപ്പോഴത്തെ ശുദ്ധവായു നയം മോശം വായു നിലവാരം ഉയര്‍ത്തുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ പ്രാപ്തമല്ലെന്ന വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.

പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള പുനര്‍സൃഷ്ടിയില്‍ വായുവിന്റെ ഗുണനിലവാരം ഉയര്‍ത്താനുള്ള കടമ നമുക്കുണ്ടെന്നും ‘ശുദ്ധ വായു നയം’ അതിന് മികച്ച വഴിയാണെങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കുറച്ചുകൂടി കാര്യക്ഷമമാകണമെന്നും കമ്മിറ്റി പ്രസിഡന്റ് നീല്‍ പാരിഷ് അഭിപ്രായപ്പെട്ടു. 2030ഓടെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2019 ജനുവരിയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ശുദ്ധ വായു നയം പ്രഖ്യാപിച്ചത്.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ
Maintained By : Studio3