November 25, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലോക്ക്ഡൗണ്‍ കാലത്ത് ഗംഗയിലെ രാസവസ്തു സാന്നിധ്യം കുറഞ്ഞു

1 min read

ഗംഗാതീരത്തുള്ള വ്യവസായ സ്ഥാപനങ്ങള്‍ പുറന്തള്ളുന്ന മലിനജലമാണ് ഗംഗയിലെ രാസവസ്തു സാന്നിധ്യത്തിന്റെ പ്രധാന കാരണം

ലോക്ക്ഡൗണ്‍ മൂലം ഗംഗാ നദിയിലെ രാസ സാന്നിധ്യത്തില്‍ ചുരുങ്ങിയത് 50 ശതമാനമെങ്കിലും കുറവുണ്ടായെന്ന് ഐഐടി കാണ്‍പൂര്‍. പരിമിതമായ മനുഷ്യ ഇടപെടലുകള്‍ മൂലം നദികളിലുണ്ടാകുന്ന മാറ്റങ്ങള്‍ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ്് കാണ്‍പൂര്‍ ഐഐടിയില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ കോവിഡ്-19 പകര്‍ച്ചവ്യാധിക്കാലത്ത് പഠനം സംഘടിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് 25 മുതല്‍ മേയ് 13 വരെയുള്ള കാലയളവില്‍ ഗംഗ നദീതീരത്ത് സ്ഥിതി ചെയ്യുന്ന പ്രയാഗ്‌രാജിലെ നദീജലത്തിലുണ്ടായ വ്യത്യാസങ്ങളാണ് ശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കിയത്.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

നിര്‍ബന്ധിത ലോക്ക്ഡൗണ്‍ കാലത്ത് നദിയിലേക്ക് പുറന്തള്ളുന്ന വ്യാവസായിക മാലിന്യങ്ങളുടെ അളവില്‍ കുറവ് വന്നതോടെ വെള്ളത്തില്‍ കലരുന്ന രാസവസ്തുക്കളുടെ അളവില്‍ കുറഞ്ഞത് അമ്പത് ശതമാനത്തിന്റെയെങ്കിലും കുറവുണ്ടായെന്ന് ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു. അതേസമയം ദേശവ്യാപക ലോക്ഡൗണില്‍ നിന്നും ഇളവ് ലഭിച്ച കാര്‍ഷിക മേഖലയില്‍ നിന്നും വീടുകളില്‍ നിന്നും നദിയിലേക്ക് ഒഴുക്കുന്ന മാലിന്യങ്ങളുടെ അളവില്‍ ലോക്ക്ഡൗണ്‍ കാലത്ത് കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടായില്ലെന്നും അതിനാല്‍ ഗംഗയിലെ നൈട്രേറ്റ്, ഫോസ്‌ഫേറ്റ് തുടങ്ങിയ രാസവസ്തുക്കളുടെ തോത് മുന്‍പത്തേത് പോലെ തുടര്‍ന്നുവെന്നും പഠനസംഘം വ്യക്തമാക്കി.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

വ്യാവസായിക മേഖലയില്‍ നിന്നുള്ള മാലിന്യം നിയന്ത്രിച്ചാല്‍ കുറഞ്ഞ കാലം കൊണ്ട് ഗംഗാനദിയിലെ ഹെവി മെറ്റല്‍ മലിനീകരണം കുറയ്ക്കാമെന്നാണ് പഠന റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. ഗംഗാനദിയില്‍ എത്തിച്ചേരുന്ന ആകെ മലിനജലത്തിന്റെ 20 ശതമാനത്തോളം വ്യാവസായിക മേഖലയില്‍ നിന്നുള്ളതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംസ്‌കരിക്കാത്ത മലിനജലം നദികളിലേക്ക് പുറന്തള്ളുന്നത് തടയുന്ന കര്‍ശന നിയമങ്ങള്‍ നിലനില്‍ക്കെ തന്നെയാണ് ഇത്തരത്തിലുള്ള പ്രവൃത്തികള്‍ രാജ്യത്ത് നടക്കുന്നത്.

വ്യാവസായിക മേഖലയില്‍ നിന്നും ഗംഗയിലെത്തുന്ന മലിനജലത്തിന്റെ 54 ശതമാനം ഉത്തര്‍പ്രദേശില്‍ നിന്ന് മാത്രമാണ്. ഇതില്‍ത്തന്നെ കാണ്‍പൂരിനും പ്രയാഗ് രാജിനും ഇടയിലുള്ള, നിരവധി വ്യവസായ സ്ഥാപനങ്ങള്‍ ഉള്ള മേഖലയാണ് മലിനീകരണത്തില്‍ മുമ്പില്‍. ഗംഗാതീരത്തുള്ള ആകെ 764 വ്യവസായ സ്ഥാപനങ്ങളില്‍ 90 ശതമാനവും ഉത്തര്‍പ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്. ഇവയില്‍ ഭൂരിഭാഗവും തുകല്‍, വസ്ത്രം പഞ്ചസാര, പേപ്പര്‍ തുടങ്ങിയ വ്യവസായ മേഖലകളില്‍ നിന്നുള്ളവയാണ്. 269 ദശലക്ഷം ലിറ്റര്‍ മലിനജലമാണ് ഉത്തര്‍പ്രദേശില്‍ നിന്ന് മാത്രമായി ഒരു ദിവസം ഗംഗയിലെത്തുന്നത്.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും
Maintained By : Studio3