November 25, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ആട്രിയല്‍ ഫൈബ്രിലേഷനും തമ്മിലുള്ള ബന്ധത്തിന് തെളിവ്

1 min read

ലോകത്ത് 40 ദശലക്ഷത്തോളം ആളുകളെ ബാധിക്കുന്ന രോഗാവസ്ഥയാണ്  ആട്രിയല്‍ ഫൈബ്രിലേഷന്‍ 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ആട്രിയല്‍ ഫൈബ്രിലേഷന്‍ എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന് പഠനം. ഹൃദയ മിടിപ്പുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കാണപ്പെടുന്ന രോഗാവസ്ഥയാണ് ആട്രിയല്‍ ഫൈബ്രിലേഷന്‍. ജനിതക വിവരങ്ങളുടെ സഹായത്തോടെ രക്തസമ്മര്‍ദ്ദവും ആട്രിയല്‍ ഫൈബ്രിലേഷനും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ആദ്യ പഠന റിപ്പോര്‍ട്ടാണിത്. യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജി എന്ന പ്രസിദ്ധീകരണത്തിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

  'ഹഡില്‍ ഗ്ലോബല്‍ 2024' നവംബര്‍ 28ന്

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ആട്രിയല്‍ ഫൈബ്രിലേഷന് കാരണമാകുമെന്ന കണ്ടെത്തല്‍ പൊതു ജനങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുള്ള ആരോഗ്യ പരിപാടികള്‍ക്ക് കരുത്തുപകരുമെന്ന് പഠനകര്‍ത്താവായ ഡോ. ജോര്‍ജിയസ് ജോര്‍ജിയോപൗലോസ് പറഞ്ഞു.

ലോകത്ത് ഏതാണ്ട് 40 ദശലക്ഷത്തോളം ആളുകളെ ബാധിക്കുന്ന ഹൃദ്രോഗമാണ് ആട്രിയല്‍ ഫൈബ്രിലേഷന്‍, രോഗം മൂലം ഹൃദയമിടിപ്പ് തകരാറിലാകും. ഈ രോഗമുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സ്‌ട്രോക്ക് വരാനുള്ള സാധ്യത അഞ്ചിരട്ടി അധികമാണെന്നാണ് പറയപ്പെടുന്നത്. ആട്രിയല്‍ ഫൈബ്രിലേഷനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തമ്മില്‍ ബന്ധമുണ്ടെന്ന് മുന്‍ പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഇത് തെളിയിക്കുന്നതിനുള്ള ശക്തമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിരുന്നില്ല.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

സിസ്റ്റോളിക് രക്തസമ്മര്‍ദ്ദവും ഡയസ്‌റ്റോളിക് രക്തസമ്മര്‍ദ്ദവും പള്‍സ് പ്രഷറും 1 mmHg വര്‍ധിച്ചാല്‍ ആട്രിയല്‍ ഫൈബ്രിലേഷന്‍ ഉണ്ടാകാനുള്ള സാധ്യത യഥാക്രമം 1.8 ശതമാനം, 2.6 ശതമാനം, 1.4 ശതമാനം എന്നിങ്ങനെ വര്‍ധിക്കുമെന്നാണ് യൂറോപ്പിലെ പത്ത് ലക്ഷത്തോളം ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. അതേസമയം ആട്രിയല്‍ ഫൈബ്രിലേഷന്‍ മൂലം രക്തസമ്മര്‍ദ്ദം ഉയരാനുള്ള സാധ്യത വിരളമാണെന്നും ഡോ.ജോര്‍ജിയോപൗലോസ് പറഞ്ഞു. എന്നാല്‍ കൊറോണറി ആര്‍ട്ടറി ഡിസീസ്, പൊണ്ണത്തടി പോലുള്ള രോഗാവസ്ഥകള്‍ മൂലമല്ല രക്തസമ്മര്‍ദ്ദവും ഏട്രിയ്ല്‍ ഫൈബ്രിലേഷനും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതെന്നും പഠനത്തില്‍ തെളിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  'ഹഡില്‍ ഗ്ലോബല്‍ 2024' നവംബര്‍ 28ന്

മുന്‍കരുതലിലൂടെ തടയാന്‍ കഴിയുന്ന രോഗമാണ് ആട്രിയല്‍ ഫൈബ്രിലേഷന്‍  എന്ന വാദത്തിന് ബലം പകരുന്നതാണ് പുതിയ കണ്ടെത്തല്‍. രക്തസമ്മര്‍ദ്ദം കൃത്യമായി നിയന്ത്രിച്ചാല്‍ ആട്രിയല്‍ ഫൈബ്രിലേഷനും അതുമൂലമുള്ള സ്‌ട്രോക്ക്, ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കല്‍, മറവി, ഡിപ്രഷന്‍ തുടങ്ങിയ സങ്കീര്‍ണതകളും ഒഴിവാക്കാമെന്ന് പഠനം പറയുന്നു.

Maintained By : Studio3