December 21, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഗുജറാത്ത് : ആപ്പ് പ്രചാരണം ശക്തമാക്കുന്നു

ന്യൂഡെല്‍ഹി: ആം ആദ്മി പാര്‍ട്ടി ഗുജറാത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിക്കുന്നു. ഇതിനോടനുബന്ധിച്ച് നിരവധി റോഡ്‌ഷോകളും പാര്‍ട്ടി നടത്തുന്നു. റോഡ്ഷോകളിലെ സ്റ്റാര്‍ കാമ്പെയ്നര്‍ മുതിര്‍ന്ന ആം ആദ്മി നേതാവും ദില്ലി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോഡിയ ആണ്. സിസോദിയ, സഞ്ജയ് സിംഗ്, ദിലീപ് പാണ്ഡെ, സൗരഭ് ഭരദ്വാജ് എന്നിവരുള്‍പ്പെടെ 10 ഓളം എംഎല്‍എമാരും പാര്‍ട്ടിയുടെ എംപിമാരും ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്ത് സന്ദര്‍ശിക്കുമെന്ന് എഎപിയുടെ ഗുജറാത്ത് യൂണിറ്റ് അറിയിച്ചു.

ഇന്നലെ നടന്ന അഹമ്മദാബാദ് റോഡ്‌ഷോ രണ്ട് ഭാഗങ്ങളായാണ് നടന്നത്. ഒന്ന് സബര്‍മതി നദിയുടെ കിഴക്ക് ഭാഗത്തും മറ്റൊന്ന് പടിഞ്ഞാറ് ഭാഗത്തുമാണ് നടന്നത്. റോഡ്ഷോ ശനിയാഴ്ച രാവിലെ 10 ന് ഹട്‌കേശ്വരിലെ നാഗര്‍വാലെ ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന് അനുഗ്രഹം വാങ്ങിയ ശേഷം ആരംഭിച്ചു.

രാജ്‌കോട്ടിലെ റോഡ്‌ഷോ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ഗ്രീന്‍ലാന്‍ഡ് ക്രോസ് റോഡില്‍ നിന്ന് ആരംഭിക്കും. അതേസമയം, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അഞ്ചാമത്തെ പട്ടിക ആം ആദ്മി ഗുജറാത്ത് ഘടകം പ്രഖ്യാപിച്ചു. അഞ്ചാം പട്ടികയില്‍ 58 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികളുണ്ടെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. ഇതുവരെ പ്രഖ്യാപിച്ച ആകെ സ്ഥാനാര്‍ത്ഥികളില്‍ മൂന്നിലൊന്ന് സ്ഥാനാര്‍ത്ഥികളും സ്ത്രീകളാണ്.

 

Maintained By : Studio3