ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗം തിരുപ്പതിയില്‍
1 min readന്യൂഡെല്‍ഹി: ദക്ഷിണ മേഖലാ കൗണ്‍സിലിന്റെ 29-ാമത് യോഗം ആന്ധ്രാപ്രദേശിലെ ക്ഷേത്രനഗരമായ തിരുപ്പതിയില്‍ മാര്‍ച്ച് നാലിന് നടക്കും.
കൗണ്‍സില്‍ ചെയര്‍മാനായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് യോഗം നിശ്ചയിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ അന്തര്‍ സംസ്ഥാന കൗണ്‍സില്‍ സെക്രട്ടേറിയറ്റ് സെക്രട്ടറി സഞ്ജീവ് ഗുപ്ത പറഞ്ഞു. ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം, പുതുച്ചേരി, തമിഴ്നാട്, തെലങ്കാന എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു മേഖലാ സമിതിയാണ് സതേണ്‍ സോണല്‍ കൗണ്‍സില്‍. കേന്ദ്രഭരണ പ്രദേശങ്ങളായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളും ലക്ഷ്വദീപ് ദ്വീപുകളും പ്രത്യേക ക്ഷണിതാക്കളാണ്.
മുഖ്യമന്ത്രിമാര്‍, ഈ സംസ്ഥാനങ്ങളിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ / അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ തുടങ്ങിയവരും അവരുടെ ചീഫ് സെക്രട്ടറിമാര്‍, ഉപദേശകര്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും. ആതിഥേയ സംസ്ഥാനമെന്ന നിലയില്‍, സ്വീകരണം, സുരക്ഷ, ഗതാഗതം, ബോര്‍ഡിംഗ്, താമസസൗകര്യം എന്നിവയുള്‍പ്പെടെ യോഗത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആന്ധ്രാപ്രദേശിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.