January 9, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മഹീന്ദ്ര മാനുലൈഫ് ഇന്നൊവേഷന്‍ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട്

1 min read

കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (മഹീന്ദ്ര ഫിനാന്‍സ്), മാനുലൈവ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് (സിംഗപ്പൂര്‍) പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സംയുക്ത സംരംഭമായ മഹീന്ദ്ര മാനുലൈഫ് മ്യൂച്വല്‍ ഫണ്ട് ദീര്‍ഘകാല വളര്‍ച്ചാ അവസരങ്ങള്‍ ലക്ഷ്യമിട്ടുള്ള ഓപ്പണ്‍-എന്‍ഡ് ഇക്വിറ്റി സ്‌കീമായ മഹീന്ദ്ര മാനുലൈഫ് ഇന്നൊവേഷന്‍ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് ആരംഭിച്ചു. പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ഈ മാസം 9ന് ആരംഭിച്ച് 23ന് അവസാനിക്കും. ഫെബ്രുവരി 2 മുതല്‍ തുടര്‍ച്ചയായ വില്‍പ്പനയ്ക്കും വാങ്ങലിനും വേണ്ടി ഈ സ്‌കീം വീണ്ടും തുറക്കും. നൂതനകാഴ്ചപ്പാടുകള്‍ പിന്തുടരുന്ന കമ്പനികളുടെ ഇക്വിറ്റിയിലും ഇക്വിറ്റി സംബന്ധിയായ സെക്യൂരിറ്റികളിലും പ്രധാനമായും നിക്ഷേപിച്ചുകൊണ്ട് ദീര്‍ഘകാല മൂലധന മൂല്യം സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. കീര്‍ത്തി ദാല്‍വി (ഫണ്ട് മാനേജര്‍ – ഇക്വിറ്റി), രഞ്ജിത്ത് ശിവറാം രാധാകൃഷ്ണന്‍ (ഫണ്ട് മാനേജര്‍ ആന്‍ഡ് അനലിസ്റ്റ്) എന്നിവര്‍ ചേര്‍ന്നായിരിക്കും ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത്. സാങ്കേതികവിദ്യ, പുതിയ ബിസിനസ് മോഡലുകള്‍, വ്യവസായങ്ങളിലുടനീളം ഘടനാപരമായ പരിവര്‍ത്തനം എന്നിവയിലൂടെ ഭാവി രൂപപ്പെടുത്തുന്ന കമ്പനികളിലേക്ക് നിക്ഷേപകര്‍ക്ക് പ്രവേശനം നല്‍കുന്നതിനാണ് ഇന്നൊവേഷന്‍ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മഹീന്ദ്ര മാനുലൈഫ് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ ആന്റണി ഹെരേഡിയ പറഞ്ഞു.

  സാംസ്കാരിക, പൈതൃക ടൂറിസം ശക്തിപ്പെടുത്താനുള്ള കാഴ്ചപ്പാടുകള്‍ മുന്നോട്ടുവച്ച് സ്പൈസ് റൂട്ട്സ് സമ്മേളനത്തിന് സമാപനം

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3