December 27, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊച്ചിയില്‍ ഗോദ്റെജിന്റെ എക്സ്ക്ലൂസീവ് സ്റ്റോര്‍

1 min read

കൊച്ചി: ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ സെക്യൂരിറ്റി സൊല്യൂഷന്‍സ് വിഭാഗം കൊച്ചിയിലെ ഇടപ്പള്ളിയില്‍ പുതിയ എക്സ്ക്ലൂസീവ് സ്റ്റോര്‍ ആരംഭിച്ചു. ഇടപ്പള്ളിയിലെ എന്‍എച്ച് 66ല്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓവര്‍സീസ് ബ്രാഞ്ചിന് സമീപം കണയന്നൂര്‍ ജെ വാര്‍ഡ് നമ്പര്‍ 46ല്‍ ഡോര്‍ നമ്പര്‍ 2761ലാണ് ഈ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നതിനും ഹോം ലോക്കര്‍, സ്ഥാപന വിഭാഗങ്ങളിലെ നേതൃസ്ഥാനം ഉറപ്പിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെയാണിത്. സ്വര്‍ണ്ണാഭരണ വിനിമയത്തിന്‍റെയും വ്യാപാരത്തിന്‍റെയും പ്രധാന കേന്ദ്രമെന്ന നിലയില്‍ കൊച്ചി അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ക്കായുള്ള തന്ത്രപരമായ വിപണിയാണ്. വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കുമായി വിപുലമായ അത്യാധുനിക സുരക്ഷാ ഉല്‍പ്പന്നങ്ങള്‍ ഈ പുതിയ സ്റ്റോറില്‍ ലഭ്യമാണ്. എന്‍എക്സ് പ്രോ പ്ലസ്, എന്‍എക്സ് പ്രോ ലക്സ്, മാട്രിക്സ് എന്നിവയുള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ക്ക് നേരിട്ടുള്ള ഹോം ലോക്കറുകളുടെ വിപുലമായ ശേഖരം കൊച്ചിയിലെ സ്റ്റോറിലുണ്ട്. മെച്ചപ്പെട്ട സുരക്ഷ, സൂക്ഷിയ്ക്കാനുള്ള കൂടുതല്‍ സ്ഥലം, മികച്ച ഈടുനില്‍പ്പ് എന്നിവ നല്‍കുന്നതിനായിട്ടാണ് ഈ അത്യാധുനിക ഹോം ലോക്കര്‍ വിവിധ വകഭേദങ്ങളില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സാധാരണ അലമാരകളേക്കാള്‍ 10 മുതല്‍ 250 മടങ്ങ് വരെ കരുത്തുള്ള തരത്തിലാണ് ഈ ലോക്കറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആധുനിക വീടുകളുടെ മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇവ സഹായിക്കുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്കും സ്ഥാപനങ്ങളുടെ സുരക്ഷാ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ഒരു ശ്രേണിയും ഈ സ്റ്റോറില്‍ ലഭ്യമാണ്. ഇതില്‍ രാജ്യത്തെ ആദ്യ ബിഐഎസ്-സര്‍ട്ടിഫൈഡ് ക്ലാസ് ഇ സേഫ് ആയ ‘ഡിഫന്‍ഡര്‍ ഓറം പ്രോ റോയല്‍’ ഉള്‍പ്പെടുന്നു. കൂടാതെ ബാങ്കുകള്‍, ജ്വല്ലറി വ്യാപാരികള്‍, വാണിജ്യ സ്ഥാപനങ്ങള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവയ്ക്കായി രൂപകല്‍പ്പന ചെയ്ത ഉയര്‍ന്ന സുരക്ഷയുള്ള സേഫുകളും വോള്‍ട്ടുകളും ഇവിടെ ലഭ്യമാണ്. ഇതോടൊപ്പം വിശ്വസനീയമായ സ്വര്‍ണ്ണ പരിശോധനാ സംവിധാനങ്ങള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് സ്വര്‍ണ്ണ പരിശോധനാ യന്ത്രമായ ‘അക്യുഗോള്‍ഡ് ഐഇഡിഎക്സ്’ ഈ കൊച്ചി സ്റ്റോറിലുണ്ട്. കേരളത്തിലെ ഹോം സെക്യൂരിറ്റി വിപണി വര്‍ഷംതോറും ഏകദേശം 20 ശതമാനം നിരക്കില്‍ വളരുമ്പോള്‍, വാണിജ്യവും സ്ഥാപനപരവുമായ സുരക്ഷാ വിഭാഗം വര്‍ഷംതോറും 15 ശതമാനത്തോളം വളര്‍ച്ചയാണ് കൈവരിക്കുന്നത്. രണ്ടും മൂന്നും നിര പട്ടണങ്ങളില്‍ നിന്നുള്ള ആവശ്യകതയും വര്‍ധിച്ചുവരികയാണ്. ഇത് പ്രാന്തപ്രദേശങ്ങളിലെയും അര്‍ദ്ധ നഗര മേഖലകളിലെയും വിപണികളിലേക്ക് സ്വാധീനം ശക്തമാക്കാന്‍ പുതിയ അവസരങ്ങള്‍ തുറക്കുകയാണ്. കേരളത്തിലുടനീളം സാന്നിധ്യം കൂടുതല്‍ വിപുലമാക്കാന്‍ കമ്പനി പദ്ധതിയിടുന്നു. ഇതിന്‍റെ ഭാഗമായി ഹോം ലോക്കര്‍ വിഭാഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം, വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി അത്യാധുനികവും ഉയര്‍ന്ന സുരക്ഷയുള്ളതുമായ സംവിധാനങ്ങള്‍ അവതരിപ്പിക്കുന്നതിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്റ്റോറിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്കും മോഡലുകള്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ ലഭ്യമാണ്.

  വസന്തോത്സവത്തിന് കനകക്കുന്നില്‍ തുടക്കം

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3