സെഡെമാക് മെക്കാട്രോണിക്സ് ലിമിറ്റഡ് ഐപിഒ
കൊച്ചി: സെഡെമാക് മെക്കാട്രോണിക്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഇന്ത്യയിലെയും അമേരിക്കയിലെയും യൂറോപ്പിലെയും മൊബിലിറ്റി, വ്യാവസായിക വിപണികളിലെ മുന്‍നിര ഒറിജിനല്‍ ഉപകരണ നിര്‍മ്മാതാക്കള്‍ക്കായി (ഒഇഎം) ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റുകളുടെ രൂപകല്പനയിലും വിതരണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന കമ്പനി 8,043,300 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, അവെന്‍ഡസ് ക്യാപ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, ആക്സിസ് ക്യാപ്പിറ്റല്‍ ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.
