എറണാകുളം – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്
PM flags off Keralas first Vande Bharat Express between Thiruvananthapuram and Kasargod at Thiruvananthapuram Central Station, in Kerala on April 25, 2023.
ബനാറസ്: പ്രധാനമന്ത്രി 2025 നവംബർ 08 ന് വീഡിയോ കോൺഫറൻസിംഗിലൂടെ എറണാകുളം ജങ്ഷൻ – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 06652) ഫ്ലാഗ് ഓഫ് ചെയ്തു. ബനാറസ് റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രധാന പരിപാടിയിൽ പ്രധാനമന്ത്രി നാല് വന്ദേ ഭാരത് സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. എറണാകുളം – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്, ബനാറസ് – ഖജുരാഹോ വന്ദേ ഭാരത് എക്സ്പ്രസ്, ലഖ്‌നൗ ജംഗ്ഷൻ – സഹാറൻപൂർ വന്ദേ ഭാരത് എക്സ്പ്രസ്, ഫിറോസ്പൂർ കാന്റ് – ഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകൾ എന്നിവയാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. എറണാകുളത്തിനും കെഎസ്ആർ ബെംഗളൂരുവിനും ഇടയിൽ പുതുതായി ആരംഭിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിനായുള്ള മൂന്നാമത്തെ വന്ദേ ഭാരത് സർവീസും കേരളത്തെ തമിഴ്‌നാടുമായും കർണാടകയുമായും ബന്ധിപ്പിക്കുന്ന ആദ്യത്തെ അന്തർസംസ്ഥാന വന്ദേ ഭാരത് സർവീസുമായിരിക്കും. ഈ പുതിയ സർവീസ് ആരംഭിക്കുന്നതോടെ, 12 ജോഡി വന്ദേ ഭാരത് ട്രെയിനുകൾ ദക്ഷിണ റെയിൽവേയുടെ അധികാരപരിധിയിൽ സർവീസ് നടത്തും. കെഎസ്ആർ ബെംഗളൂരു – എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളത്തിനും ബെംഗളൂരു നഗരത്തിനും ഇടയിൽ തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകും. ഈ ട്രെയിൻ തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവയുൾപ്പെടെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രധാന നഗരങ്ങളിലൂടെ സഞ്ചരിച്ച് കൃഷ്ണരാജപുരം, കെഎസ്ആർ ബെംഗളൂരു എന്നിവിടങ്ങളിൽ എത്തും. ഐടി പ്രൊഫഷണലുകൾ, ബിസിനസുകാർ, വിദ്യാർത്ഥികൾ എന്നീ യാത്രകാർക്ക് ഈ സർവീസ് വളരെയധികം പ്രയോജനം ചെയ്യും. എറണാകുളം ജങ്ഷൻ – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് ഉദ്ഘാടന സ്പെഷ്യൽ (ട്രെയിൻ നമ്പർ 06652 ) 2025 നവംബർ 08 ന് രാവിലെ 08.00 ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെട്ട് അതേ ദിവസം വൈകുന്നേരം 5.50 ന് കെഎസ്ആർ ബെംഗളൂരുവിൽ എത്തിച്ചേരും.
