November 7, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അറ്റാദായത്തില്‍ 16 ശതമാനം വര്‍ധനവോടെ സിഎസ്ബി ബാങ്ക്

1 min read

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസത്തില്‍ സിഎസ്ബി ബാങ്ക് 16 ശതമാനം വാര്‍ഷിക വര്‍ധനവോടെ 160 കോടി രൂപ അറ്റാദായം കൈവരിച്ചു. ഇക്കാലയളവില്‍ പ്രവര്‍ത്തന ലാഭം 39 ശതമാനം വര്‍ധിച്ച് 279 കോടി രൂപയിലും എത്തിയിട്ടുണ്ട്. ബാങ്കിന്റെ ആകെ നിക്ഷേപങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 25 ശതമാനം വര്‍ധനവോടെ 39,651 കോടി രൂപയിലെത്തിയതായി സെപ്റ്റംബര്‍ 30ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. വായ്പകളുടെ അറ്റ വളര്‍ച്ച 29 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 34,262 കോടി രൂപയിലും അറ്റ പലിശ വരുമാനം 15 ശതമാനം വര്‍ധനവോടെ 424 കോടി രൂപയിലും എത്തി. വിപണിയിലെ വിപുലമായ വെല്ലുവിളികളുടെ സാഹചര്യത്തിലും വളര്‍ച്ചയിലും സംവിധാനത്തിന്റെ സ്ഥിരതയുടെ രംഗത്തും തങ്ങളുടെ ടീം നടത്തിയ തന്ത്രപരമായ ശ്രദ്ധയുടെ ഫലമാണിതെന്ന് പ്രവര്‍ത്തന ഫലങ്ങളെ കുറിച്ച് സംസാരിക്കവേ മാനേജിങ് ഡയറക്ടറും സിഇഒയും പറഞ്ഞു.

  കൊച്ചിയില്‍ 800 കോടിയുടെ ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക്
Maintained By : Studio3