പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്ന കമ്പനികൾ

ഓസ്വാള്‍ കേബിള്‍സ് ലിമിറ്റഡ്
ഹൈ വോള്‍ട്ടേജ് കണ്ടക്ടിവിറ്റി ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ ഓസ്വാള്‍ കേബിള്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ജയ്പൂര്‍ ആസ്ഥാനമായുള്ള കമ്പനി ഐപിഒയിലൂടെ 500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓഹരി ഒന്നിന് അഞ്ച് രൂപ മുഖവിലയുള്ള 300 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 2.22 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാന്‍റോമത്ത് ക്യാപിറ്റല്‍ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍.
പ്രീമിയര്‍ ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്
പ്രീമിയര്‍ ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 10 രൂപ മുഖവിലയുള്ള 27,900,000 ഇക്വിറ്റി ഓഹരികളാണ് ഐപിഒയ്ക്ക് എത്തിക്കുന്നത്. ഇതില്‍ 22,500,000 പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 5,400,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജെറായി ഫിറ്റ്നസ് ലിമിറ്റഡ്
ഫിറ്റ്സന് ഉപകരണ നിര്‍മാണ മേഖലയിലുള്ള ജെറായി ഫിറ്റ്നസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു. പ്രമോട്ടര്‍മാരുടെയും പ്രമോട്ടര്‍ ഗ്രൂപ്പിന്റെയും പത്ത് രൂപ മുഖവിലയുള്ള 4,392,500 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, കാറ്റലിസ്റ്റ് ക്യാപിറ്റൽ പാർട്ണേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.
കോമ്ടെല്‍ നെറ്റ്വര്‍ക്ക്സ്
കോമ്ടെല്‍ നെറ്റ്വര്‍ക്ക്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. എണ്ണ, വാതകം, ഊര്‍ജ മേഖലകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനി ഐപിഒയിലൂടെ 900 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 150 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരി ഉടമകളുടെയും 750 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗൗഡിയം ഐവിഎഫ് ആൻഡ് വിമൻ ഹെൽത്ത് ലിമിറ്റഡ്
ഇന്ത്യയിലെ മുൻനിര ഫെർട്ടിലിറ്റി, ഐവിഎഫ് സേവന ദാതാക്കളിൽ ഒന്നായ ഗൗഡിയം ഐവിഎഫ് ആൻഡ് വിമൻ ഹെൽത്ത് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പുതിയ പ്രാഥമിക രേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു. 1,13,92,500 പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടറായ ഡോ. മണിക ഖന്നയുടെ 94,93,700 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് പുതിയ രേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുൻ ഫയലിംഗിൽ, 1,83,54,400 പുതിയ ഇക്വിറ്റി ഓഹരികളും 25,31,700 ഇക്വിറ്റി ഓഹരികളുടെ ഓഫറുമാണ് ഉള്‍പ്പെടുത്തിയിരുന്നത്. സാർത്തി ക്യാപിറ്റൽ അഡ്വൈസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍.