എച്ച്ഡി ഫയര്‍ പ്രൊട്ടക്റ്റ് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: അഗ്നിശമന ഉപകരണങ്ങളുടെയും സംവിധാനങ്ങളുടെയും ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ നിര്‍മാതാക്കളും വിതരണക്കാരുമായ എച്ച്ഡി ഫയര്‍ പ്രൊട്ടക്റ്റ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. പ്രമോട്ടര്‍മാരുടെ 26,284,500 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍് ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആംബിറ്റ് പ്രൈവറ്റ് ലിമിറ്റഡ്, ആനന്ദ് രതി അഡ്വൈസേഴ്സ് ലിമിറ്റഡ്, ഐഐഎഫ്എല്‍ ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.