August 13, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടാക്സ് ഫയലിങ്ങ് ഫീച്ചറുമായി ജിയോ ഫിനാൻസ് ആപ്പ്

1 min read

മുംബൈ: ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ജിയോ ഫിനാൻസ് ആപ്ലിക്കേഷൻ പുതിയ ടാക്‌സ് പ്ലാനിംഗ്, ഫയലിംഗ് മോഡ്യൂൾ അവതരിപ്പിച്ചു. ടാക്സ് ബഡ്ഡി എന്ന ഓൺലൈൻ ടാക്‌സ് അഡ്വൈസറി സേവനവുമായി കെെകോർത്താണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രധാനമായും രണ്ട് ഫീച്ചറുകളിലൂടെ ടാക്സ് ഫയലിങ്ങ് എളുപ്പമാക്കാൻ കഴിയും. ആദ്യത്തേത്ത് ടാക്സ് പ്ലാനറാണ്. കിഴിവുകൾ (80C, 80D) വിലയിരുത്തി, പഴയതും പുതിയതുമായ നികുതി വ്യവസ്ഥകൾ താരതമ്യം ചെയ്തുകൊണ്ട്, എച്ച് ആർ എ , മറ്റ് അലവൻസുകൾ എന്നിവ മുൻകൂട്ടി പ്ലാൻ ചെയ്യാൻ സഹായിക്കുന്നു. രണ്ടാമത്തെ ഫീച്ചറായ ടാക്‌സ് ഫയലിംഗ് – പഴയതും പുതുതുമായ നികുതി രീതികൾക്കിടയിലുള്ള ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും, താങ്ങാനാവാത്ത സേവനച്ചെലവുകൾ ഒഴിവാക്കി, ഉപയോഗിക്കാൻ എളുപ്പമായ സ്വയം-സേവനത്തിലൂടെയോ വിദഗ്ധ സഹായം ലഭിക്കുന്ന പ്ലാനുകളിലൂടെയോ (₹999 മുതൽ ആരംഭിക്കുന്നു) ഇൻകം ടാക്സ് റിട്ടേൺസ് ഫയൽ ചെയ്യാനും ടാക്സ് ഫയലിങ്ങ് സംവിധാനത്തിലൂടെ കഴിയും. ഉപഭോക്താക്കൾക്ക് ഫയലിംഗിനുശേഷം റീഫണ്ട് സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും, എ.ടി.ആർ നോട്ടിഫിക്കേഷനുകൾ ലഭിക്കാനും, നികുതി സംബന്ധിച്ച നോട്ടീസുകൾക്ക് അലർട്ട് ലഭിക്കാനും ആപ്ലിക്കേഷൻ സഹായകകരമാകും. “ഇൻകം ടാക്സ് റിട്ടേൺസ് ഫയൽ ചെയ്യേണ്ട അവസാന തീയതി അടുത്തിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ നികുതി ഫയലിംഗുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും, എളുപ്പമാക്കാനും വാർഷികമായുള്ള നികുതി പദ്ധതികളെ സഹായിക്കാനും ഈ സേവനം ജിയോ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ എം.ഡി.യും സി.ഇ.ഒയുമായ ഹിതേഷ് സേതിയ പ്രതികരിച്ചു. നികുതി ഫയലിംഗിലും പ്ലാനിംഗിലും ഇതോടെ തുടക്കക്കാർക്കും സൗകര്യപ്രദമായി ഉപയോഗിക്കാനാകുന്ന വിധത്തിലാണ് മോഡ്യൂൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്, അദ്ദേഹം കൂട്ടി ചേർത്തു .

  ബിഎല്‍എസ് പോളിമേഴ്സ് ഐപിഒയ്ക്ക്
Maintained By : Studio3