Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫിസാറ്റിൽ പത്തിലേറെ അന്തർദേശിയ ലാബുകൾക്ക് അനുമതി

അങ്കമാലി: ഫിസാറ്റ് എൻജിനിയറിങ് കോളേജിൽ പത്തിലേറെ അന്തർദേശിയ ലാബുകൾക്ക് കേന്ദ്രസർക്കാർ അനുമതി. ആപ്പിൾ, എ ഡബ്ല്യൂഎസ്, ഇന്റൽ, വി എൽ എസ് ഐ, ഐ ബി എം, മാത്ത് വർക്സ്, കെയിമ്ബ്രിഡ്ജ്,, മൈക്രോസോഫ്റ്റ്, ഓട്ടോഡെസ്‌ക്, സ്‌നൈഡർ ഇലക്ട്രിക്ക്, സ്‌നൈഡർ ഹോം ഓട്ടോമേഷൻ ലാബ് തുടങ്ങി പത്തിലേറെ അന്തർദേശിയ ലാബുകൾ തുടങ്ങുന്നതിനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഡൽഹിയിൽ കേന്ദ്ര നൈപുണ്യ സംഭരംഭകത്വ വികസന മന്ത്രാലയത്തിൽ വച്ചു നടന്ന ചടങ്ങിൽ ഫിസാറ്റ് ചെയർമാൻ പി ആർ ഷിമിത്ത്, നാഷണൽ സ്കിൽ ഡെവലപ്മെൻറ് കോർപറേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വേദ് തിവാരിയും ധാരണ പത്രത്തിൽ ഒപ്പു വച്ചു. ക്‌ളാസ് മുറികളിലെ പഠനത്തോടൊപ്പം വ്യവസായിക മേഖലകളിലെ നൂതന സാദ്ധ്യതകൾ തിരിച്ചറിഞ്ഞു ഫിസാറ്റിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനത്തോടൊപ്പം ഇതു വഴി ഗ്ലോബൽ സർഫിഫിക്കേഷനും ലഭിക്കും. ബിടെക്, എം ടെക്, എം സി എ, എം ബി എ എന്നീ കോഴ്സുകളിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഡിഗ്രിക്ക് പുറമെ അന്തർദേശിയ ലാബുകളിൽ നിന്നുള്ള ഏഴു ഗ്ലോബൽ സെർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ കൂടി ലഭിക്കും. ഏഴുകോടി രൂപയാണ് കേന്ദ്രസർക്കാർ ഇതിനായി അനുവദിച്ചിരിക്കുന്നത്. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു എൻജിനിയറിങ് കോളേജിന് പത്തിലേറെ അന്തർദേശിയ ലാബുകൾ അനുവദിക്കുന്നത്. വ്യാവസായിക മേഖലയിൽ പരിശീലനം സിദ്ധിച്ച വിദഗ്ദ്ധരായ സാങ്കേതിക വിദഗ്ധർ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും. ഈ വർഷം ജൂലൈ ഓട് കൂടി ലാബുകൾ പ്രവർത്തന ക്ഷമമാകുമെന്ന് ചെയർമാൻ പി ആർ ഷിമിത്ത് പറഞ്ഞു. ഫിസാറ്റിലെ വിവിധ കോഴ്സുകളുടെ നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ അംഗീകാരത്തിന് പുറമെ നാഷണൽ അസ്സെസ്സ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിൻറെ എ പ്ലസ് അംഗീകാരവും കോളേജിൻറെ ടു എഫ് സ്റ്റാറ്റസും മികച്ച റിസൾട്ടും പ്ലേസ്‌മെൻറ് റെക്കോർഡും പരിശോധിച്ച ശേഷമാണ് കേന്ദ്രസർക്കാർ ഇതിനായി അംഗീകാരം നൽകിയത്. ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ നൽകുന്ന അംഗീകാരമായ കേരള റീജിയണിലെ മികച്ച ചാപ്റ്ററിനുള്ള അംഗീകാരം ഫിസാറ്റിനെ തേടി എത്തിയതും ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻറെ പരിശോധന റിപ്പോർട്ടും ലാബുകൾ അനുവദിക്കുന്നതിന് സഹായകമായി. ഈ ലാബുകളിലൂടെ നൂറ്റിഇരുപതോളം കോഴ്സുകളാണ് വിദ്യാർത്ഥികൾക്കായി അനുവദിച്ചിരിക്കുന്നത്. ചടങ്ങിൽ നാഷണൽ സ്കിൽ ഡെവലൊപ്മെൻറ് കോർപറേഷൻ ജനറൽ മാനേജർ വരുൺ ബത്ര, എത്തനോ ടെക് സൊല്യൂഷൻസ് സി ഇ ഓ ഡോ കിരൺ രാജണ്ണ, എൻ എസ് ഡി സി മാനേജർ സഹിൽ ഗോയൽ ഫിസാറ്റ് കോളേജ് ട്രഷറർ ജെനിബ് ജെ കാച്ചപ്പിള്ളി, പ്രിൻസിപ്പൽ ഡോ ജേക്കബ് തോമസ്, ചീഫ് ലേയിസൺ ഓഫീസർ ഷിന്റോ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.

  ശാസ്താംപാറ സാഹസിക ടൂറിസം ടെണ്ടര്‍ നടപടി ക്രമങ്ങള്‍
Maintained By : Studio3